നെ​റ്റ്ഫ്ലി​ക്സ് ഡോ​ക്യു​മെ​ന്‍റ​റി ട്രെ​യി​ല​റു​പോലെ ഒരു ലീവ് അപേക്ഷ; ബോസമാരുടെ ഞെട്ടൽ, വൈറലായി യുവതിയുടെ വീഡിയോ

ചെ​റി​യ ഒ​രു ലീ​വ് അ​പേ​ക്ഷ എ​ങ്ങ​നെ ആ​ളു​ക​ളെ ചി​രി​പ്പി​ച്ചും എ​ന്നാ​ൽ സാ​ധാ​ര​ണ ലീ​വ് അ​പേ​ക്ഷ​പോ​ലെ​യ​ല്ല മ​റി​ച്ച് ഒ​രു യു​വ​തി​യു​ടെ ക്രീ​യേ​റ്റീ​വ് അ​തു​പോ​ലെ​ത​ന്നെ ര​സ​ക​ര​മാ​യ ലീ​വ് അ​പേ​ക്ഷ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്.

ഔ​ദ്യോ​ഗി​ക​മാ​യി ഇ​മെ​യി​ൽ അ​യ​ക്കു​ന്ന​തി​ന് പ​ക​രം, സി​നി​മാ ട്രെ​യി​ല​ർ മോ​ഡ​ലി​ൽ അ​വ​ധി അ​പേ​ക്ഷി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി യു​വ​തി. ടാ​ലി​യ എ​ന്ന യു​വ​തി​യാ​ണ് ത​ന്‍റെ ബോ​സു​മാ​രാ​യ ഫ്രാ​ങ്കി​നോ​ടും ജാ​ക്കി​നോ​ടും ബാ​ലി​യി​ലേ​ക്ക് 10 ദി​വ​സ​ത്തെ അ​വ​ധി ചോ​ദി​ക്കാ​ൻ ഈ ​വ്യ​ത്യ​സ്ത​മാ​യ വ​ഴി തി​ര​ഞ്ഞെ​ടു​ത്ത​ത്.

നെ​റ്റ്ഫ്ലി​ക്സ് ഡോ​ക്യു​മെ​ന്‍റ​റി ട്രെ​യി​ല​റു​ക​ളു​ടെ ശൈ​ലി​യി​ലാ​യി​രു​ന്നു വീ​ഡി​യോ നി​ർ​മി​ച്ചി​രു​ന്ന​ത്. താ​ൻ അ​ടു​ത്ത കാ​ല​ത്താ​യി വ​ലി​യ മാ​ന​സി​ക സ​മ​ർ​ദ്ദ​ത്തി​ലാ​ണെ​ന്ന് ഇ​ന്‍റ​ർ​വ്യൂ​വ​ർ​മാ​രോ​ട് ടാ​ലി​യ കു​റ്റ​സ​മ്മ​തം ന​ട​ത്തു​ന്ന രീ​തി​യി​ലാ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്.

ബോ​സു​മാ​രോ​ട് ഒ​രു പ്ര​ധാ​ന കാ​ര്യം ചോ​ദി​ക്കാ​ൻ ത​നി​ക്ക് പേ​ടി​യാ​ണെ​ന്നും ശ​രി​യാ​യ സ​മ​യ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ടാ​ലി​യ പ​റ​യു​ന്നു. എ​ന്നാ​ൽ ‘ഇ​താ​ണ് ശ​രി​യാ​യ സ​മ​യം’ എ​ന്ന് ഇ​ന്‍റ​ർ​വ്യൂ​വ​ർ പ്രോ​ത്സാ​ഹി​പ്പി​ക്കു​മ്പോ​ൾ ത​നി​ക്ക് ബാ​ലി​യി​ൽ പോ​യി അ​ടി​ച്ചു​പൊ​ളി​ക്കാ​ൻ 10 ദി​വ​സ​ത്തെ അ​വ​ധി വേ​ണ​മെ​ന്ന് ടാ​ലി​യ ആ​വ​ശ്യ​പെ​ടു​ന്നു. അ​വ​സാ​നം ബോ​സ് സ​മ്മ​തി​ച്ചോ ഇ​ല്ല​യോ?” എ​ന്ന സ​സ്പെ​ൻ​സോ​ടെ​യാ​ണ് ട്രെ​യി​ല​ർ അ​വ​സാ​നി​ക്കു​ന്ന​ത്.

ടാ​ലി​യ​യു​ടെ ക്രി​യേ​റ്റീ​വ് ലീ​വ് ആ​പ്ലി​ക്കേ​ഷ​ൻ ക​ണ്ട് ബോ​സു​മാ​രാ​യ ഫ്രാ​ങ്കും ജാ​ക്കും അ​മ്പ​ര​ന്നു. ഈ ​വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് ത​ങ്ങ​ളും തി​രി​ച്ച് ഒ​രു ‘ഡോ​ക്യു​മെ​ന്‍റ​റി ട്രെ​യി​ല​ർ’ രൂ​പ​ത്തി​ൽ ത​ന്നെ മ​റു​പ​ടി ന​ൽ​കേ​ണ്ടി വ​രു​മോ എ​ന്ന് അ​വ​ർ ത​മാ​ശ​യാ​യി ചോ​ദി​ച്ചു. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം 70 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ക​ണ്ടു​ക​ഴി​ഞ്ഞ​ത്. ഈ ​പെ​ൺ​കു​ട്ടി​ക്ക് അ​വ​ധി മാ​ത്ര​മ​ല്ല, ശ​മ്പ​ള​വ​ർ​ദ്ധ​ന​വും ന​ൽ​ക​ണം എ​ന്നാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ വ​രു​ന്ന ക​മ​ന്‍റു​ക​ൾ.

Related posts

Leave a Comment