ച​രി​ത്ര​നേ​ട്ട​വു​മാ​യി കെ.​എ. തു​ള​സി

പാ​ല​ക്കാ​ട്: കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യ കെ.​എ. തു​ള​സി രാ​ഷ്‌​ട്രീ​യ, സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ല്‍ സ​ജീ​വ​സാ​ന്നി​ധ്യ​മാ​ണ്. വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി​യു​ടെ ഭാ​ര്യ​യാ​ണ്. നി​യ​മ​സ​ഭ​യി​ലേ​ക്ക് ഇ​താ​ദ്യം. കോ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ൽ​നി​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

1994 മു​ത​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​യാ​യ കെ.​എ. തു​ള​സി വി​വി​ധ​ഘ​ട്ട​ങ്ങ​ളി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട ചു​മ​ത​ല​ക​ള്‍ വ​ഹി​ച്ചു. 2000 മു​ത​ല്‍ 2005 വ​രെ തൃ​ശൂ​ര്‍ ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ലെ ചേ​ല​ക്ക​ര ഡി​വി​ഷ​നി​ല്‍ അം​ഗ​മാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു. 2001ല്‍ ​ചേ​ല​ക്ക​ര നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലും 2004ല്‍ ​ഒ​റ്റ​പ്പാ​ലം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ച്ചു. 2004ല്‍ ​കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​മാ​യും പ്ര​വ​ര്‍​ത്തി​ച്ചു. 2012 മു​ത​ല്‍ 2017 വ​രെ കേ​ര​ള സം​സ്ഥാ​ന വ​നി​താ​ക​മ്മീ​ഷ​ന്‍ അം​ഗ​മാ​യി​രു​ന്നു. 2016 മു​ത​ല്‍ 2023 വ​രെ എ​ഐ​സി​സി അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചു. 2021 മു​ത​ല്‍ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​ണ്.

വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തും ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ കെ.​എ. തു​ള​സി നെ​ന്മാ​റ എ​ന്‍​എ​സ്എ​സ് കോ​ള​ജി​ല്‍ ച​രി​ത്ര​വി​ഭാ​ഗം മേ​ധാ​വി​യാ​യി 2017 മു​ത​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു. 2023 മു​ത​ല്‍ 2024 വ​രെ അ​തേ കോ​ള​ജി​ന്‍റെ പ്രി​ന്‍​സി​പ്പ​ലാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. തൃ​ശൂ​ർ പ​ഴ​യ​ന്നൂ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​സ്‌​കൂ​ളി​ല്‍ സ്‌​കൂ​ള്‍​വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തി​യാ​ക്കി.

ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ല്‍ പ്രീ​ഡി​ഗ്രി​യും, മ​മ്മി​യൂ​ര്‍ ലി​റ്റി​ല്‍​ഫ്ല​വ​ര്‍ കോ​ള​ജി​ല്‍​നി​ന്നു ബി​രു​ദ​വും നേ​ടി. 1996ല്‍ ​യു​ജി​സി നെ​റ്റ് യോ​ഗ്യ​ത നേ​ടി. പാ​ല​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് വി​ക്ടോ​റി​യ കോ​ള​ജി​ല്‍​നി​ന്ന് ച​രി​ത്ര​ത്തി​ല്‍ പി​ജി പൂ​ര്‍​ത്തി​യാ​ക്കി. തു​ള​സി, 1973 മേ​യ് ഏ​ഴി​ന് തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ കൊ​ണ്ടാ​ഴി​യി​ലാ​ണ് ജ​നി​ച്ച​ത്. കെ.​എ. അ​യ്യ​പ്പ​ന്‍- എം.​കെ. അ​മ്മി​ണി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

Related posts

Leave a Comment