കു​ടും​ബം പ​ട്ടി​ണി​യി​ലാ​കും സാ​ർ… കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലെ സൗ​ജ​ന്യ​യാ​ത്ര; സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍ ആ​ശ​ങ്ക​യി​ല്‍

കോ​​ട്ട​​യം: പു​​തി​യ സ​ർ​ക്കാ​ർ ജ​​ന​​ങ്ങ​​ള്‍​ക്കു ന​​ല്കി​​യ ആ​​ദ്യ വാ​​ഗ്ദാ​​ന​​മാ​​യ കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സു​​ക​​ളി​​ല്‍ സ്ത്രീ​​ക​​ള്‍​ക്കു​​ള്ള സൗ​​ജ​​ന്യ​യാ​​ത്ര ജൂ​​ണ്‍ 15 മു​​ത​​ല്‍ ന​​ട​​പ്പാ​​ക്കു​​ന്ന​​തോ​​ടെ സ്വ​​കാ​​ര്യ ബ​​സു​​ട​​മ​​ക​​ള്‍ ആ​​ശ​​ങ്ക​​യി​​ല്‍. ജൂ​​ണ്‍ 15 മു​​ത​​ല്‍ സ്ത്രീ​​ക​​ള്‍​ക്കു ബ​​സു​​ക​​ളി​​ല്‍ സൗജന്യയാ​​ത്ര അ​​നു​​വ​​ദി​​ക്കു​​മെ​​ന്നാ​​ണ് മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​ന്‍ മാ​​ധ്യ​​മ​​ങ്ങ​​ളെ അ​​റി​​യി​​ച്ച​​ത്.

സൗ​​ജ​​ന്യയാ​​ത്ര അ​​നു​​വ​​ദി​​ക്കു​​ന്ന​​തോ​​ടെ സ്വ​​കാ​​ര്യ ബ​​സ് വ്യ​​വ​​സാ​​യം പാ​​ടെ ത​​ക​​രു​​മെ​​ന്നാ​​ണ് സ്വ​​കാ​​ര്യ ബ​​സു​​ട​​മ​​ക​​ള്‍ പ​​റ​​യു​​ന്ന​​ത്. ജി​​ല്ല​​യു​​ടെ ചി​​ല മേ​​ഖ​​ല​​ക​​ളി​​ല്‍ മാ​​ത്ര​​മാ​​ണ് സ്വ​​കാ​​ര്യ ബ​​സു​​ക​​ള്‍ മാ​​ത്രം സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന​​ത്. മ​​റ്റു പ്ര​​ധാ​​ന​​പ്പെ​​ട്ട റൂ​​ട്ടു​​ക​​ളി​​ലെ​​ല്ലാം സ്വ​​കാ​​ര്യബ​​സി​​നൊ​​പ്പം നി​​ശ്ചി​​ത ഇ​​ട​​വേ​​ള​​ക​​ളി​​ല്‍ കെ​​എ​​സ്ആ​​ര്‍​ടി​​സി​​യു​​ടെ ഓ​​ര്‍​ഡി​​ന​​റി, ലി​​മി​​റ്റ​​ഡ് സ്റ്റോ​​പ്പ്, ചെ​​യി​​ന്‍ സ​​ര്‍​വീ​​സു​​ക​​ളു​​മു​​ണ്ട്.

സ്വ​​കാ​​ര്യ ബ​​സു​​ക​​ളി​​ല്‍ സ​​ഞ്ച​​രി​​ക്കു​​ന്ന 70 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം യാ​​ത്ര​​ക്കാ​​ര്‍ സ്ത്രീ​​ക​​ളാ​​ണ്. പു​​തി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ഇ​​വ​​രെ​​ല്ലാം സൗ​​ജ​​ന്യ​യാ​​ത്ര തേ​​ടി​പ്പോ​​കു​​മെ​​ന്ന കാ​​ര്യം ഉ​​റ​​പ്പാ​​ണ്.ഇ​​തോ​​ടെ രാ​​വി​​ലെ​​യും വൈ​​കു​​ന്നേ​​ര​​വും വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കു വേ​​ണ്ടി മാ​​ത്രം ബ​​സ് സ​​ര്‍​വീ​​സ് ന​​ട​​ത്തേ​​ണ്ട സാ​​ഹ​​ച​​ര്യ​​മു​​ണ്ടാ​​കു​​മെ​​ന്ന ആ​​ശ​​ങ്ക​​യി​​ലാ​​ണ് സ്വകാര്യ ബസുടമകൾ.

ത​​മി​​ഴ്‌​​നാ​​ട്, ക​​ര്‍​ണാ​​ട​​ക തു​​ട​​ങ്ങി​​യ അ​​യ​​ല്‍സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍നി​​ന്നു തി​​ക​​ച്ചും വ്യ​​ത്യ​​സ്ത​​മാ​​ണ് സം​​സ്ഥാ​​ന​​ത്തെ പൊ​​തു​​ഗ​​താ​​ഗ​​ത സം​​വി​​ധാ​​നം. ഇ​​വി​​ടെ പൊ​​തു​​ഗ​​താ​​ഗ​​ത​​ത്തി​​ന് ജ​​ന​​ങ്ങ​​ള്‍ പ്ര​​ധാ​​ന​​മാ​​യും ആ​​ശ്ര​​യി​​ക്കു​​ന്ന​​ത് സ്വ​​കാ​​ര്യ ബ​​സു​​ക​​ളെ​​യാ​​ണ്. മ​​ല​​ബാ​​ര്‍, മ​​ധ്യ​​കേ​​ര​​ളം തു​​ട​​ങ്ങി​​യ മേ​​ഖ​​ല​​ക​​ളി​​ല്‍ സ്വ​​കാ​​ര്യ ബ​​സു​​ക​​ളാ​​ണ് വ​​ലി​​യ​​തോ​​തി​​ല്‍ യാ​​ത്രാ​​സൗ​​ക​​ര്യ​​മൊ​​രു​​ക്കു​​ന്ന​​ത്.

മൂ​​ന്നു മാ​​സം കൂ​​ടു​​മ്പോ​​ള്‍ വ​​ലി​​യ തു​​ക നി​​കു​​തി​​യ​​ട​​ച്ച് സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന സ്വ​​കാ​​ര്യ​ബ​​സ് വ്യ​​വ​​സാ​​യം ഇ​​തോ​​ടെ പൂ​​ര്‍​ണ​​മാ​​യും ത​​ക​​രും. അ​​ടി​​ക്ക​​ടി ഡീ​​സ​​ല്‍ വി​​ല​​വ​​ര്‍​ധ​​നയി​​ല്‍ ബു​​ദ്ധി​​മു​​ട്ടി​​യാ​​ണ് സ്വ​​കാ​​ര്യബ​​സ് വ്യ​​വ​​സാ​​യം മു​​ന്നോ​​ട്ടു പോ​​കു​​ന്ന​​ത്.പ​​ല ദി​​വ​​സ​​ങ്ങ​​ളി​​ലും ഡീ​​സ​​ല്‍ ചെ​​ല​​വും തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ കൂ​​ലി​​യും ക​​ഴി​​യു​​മ്പോ​​ള്‍ ഉ​​ട​​മ​​ക​​ള്‍​ക്കു വ​​രു​​മാ​​ന​​മൊ​​ന്നും ല​​ഭി​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​മാ​​ണ്.

സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന ബ​​സു​​ക​​ള്‍​ക്കു​​ണ്ടാ​​കു​​ന്ന ത​​ക​​രാ​​ര്‍ പ​​രി​​ഹ​​രി​​ക്കാ​​ന്‍ പോ​​ലു​​മു​​ള്ള പ​​ണം സ​​ര്‍​വീ​​സു​​ക​​ളി​​ല്‍നി​​ന്നു ല​​ഭി​​ക്കു​​ന്നി​​ല്ല. ഇ​​തി​​നു പു​​റ​​മെ ട​​യ​​റു​​ക​​ള്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള സ്‌​​പെ​​യ​​ര്‍​പാ​​ട്‌​​സു​​ക​​ളു​​ടെ വി​​ല​​യും നാ​​ള്‍​ക്കു​​നാ​​ള്‍ വ​​ര്‍​ധി​​ച്ചു​​വ​​രി​​ക​​യാ​​ണ്.ദി​​വ​​സവ​​രു​​മാ​​ന​​ത്തി​​ന്‍റെ 70 ശ​​ത​​മാ​​നം ഡീ​​സ​​ലി​​നാ​​ണ് ചെ​​ല​​വാ​​ക്കു​​ന്ന​​ത്. സൗ​​ജ​​ന്യ യാ​​ത്ര അ​​നു​​വ​​ദി​​ക്കു​​മ്പോ​​ള്‍ സ്വ​​കാ​​ര്യ ബ​​സു​​ക​​ളു​​ടെ വ​​രു​​മാ​​ന​​ത്തി​​ല്‍ ഗ​​ണ്യ​​മാ​​യ കു​​റ​​വു​​ണ്ടാ​​കും.ബ​​സ് സ​​ര്‍​വീ​​സി​​ന്‍റെ നി​​ല​​നി​​ല്‍​പ്പി​​നാ​​വ​​ശ്യ​​മാ​​യ കാ​​ര്യ​ങ്ങ​​ള്‍ സ​​ര്‍​ക്കാ​​ര്‍ പ​​രി​​ഗ​​ണി​​ക്ക​​ണ​​മെ​​ന്നാ​​ണ് ബ​​സു​​ട​​മ​​ക​​ള്‍ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്.

Related posts

Leave a Comment