വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രേ കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ പാ​ർ​ട്ടി​യു​ടെ അ​നു​മ​തി തേ​ടി യു. ​പ്ര​തി​ഭ

കാ​യം​കു​ളം: എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​നു​മ​തി തേ​ടി യു. ​പ്ര​തി​ഭ. മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ത​ന്‍റെ മ​ക​നെ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ക​യും ഇ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ് അ​പ​മാ​നി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ്ര​തി​ഭ​യു​ടെ പ​രാ​തി.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു. ​പ്ര​തി​ഭ സി​പി​എം ആ​ല​പ്പു​ഴ ക​മ്മി​റ്റി​ക്ക് ക​ത്ത് ന​ൽ​കി. എ​ന്നാ​ൽ, പാ​ർ​ട്ടി ജി​ല്ലാ നേ​തൃ​ത്വം നി​ല​വി​ൽ ഈ ​ആ​വ​ശ്യ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം.

പ്ര​തി​ഭ ജ​യി​ക്കാ​ൻ അ​ർ​ഹ​യ​ല്ലെ​ന്നും മ​ക​ൻ ക​ഞ്ചാ​വ് ക​ച്ച​വ​ട​ത്തി​ന് പോ​യ​പ്പോ​ൾ ഓ​ർ​ക്ക​ണ​മാ​യി​രു​ന്നെ​ന്നും വെ​ള്ളാ​പ്പ​ള്ളി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. വെ​ള്ളാ​പ്പ​ള്ളി ത​നി​ക്കെ​തി​രേ പ്ര​വ​ർ​ത്തി​ച്ചു എ​ന്ന പ്ര​തി​ഭ​യു​ടെ ആ​രോ​പ​ണ​ത്തി​ലാ​യി​രു​ന്നു വെ​ള്ളാ​പ്പ​ള്ളി​യു​ടെ മ​റു​പ​ടി.

Related posts

Leave a Comment