വ​ഴി​യ​രി​കി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ പ്ലാ​സ്റ്റി​ക് വ​ലി​ച്ചെ​റി​ഞ്ഞു, തി​രി​കെ​യെ​ടു​ത്ത് യാ​ത്ര​ക്കാ​ർ​ക്ക് ന​ല്കി, മാ​തൃ​ക​യാ​യി യു​വാ​വ്;​വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ മ​സൂ​റി​യി​ൽ ഓ​ടു​ന്ന ടാ​ക്സി​യി​ൽ നി​ന്ന് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ പു​റ​ത്തേ​ക്ക് എ​റി​ഞ്ഞ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ഒ​രു സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ശാ​ന്ത​മാ​യി നേ​രി​ടു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ന്ന​ത്.

പ​രി​സ്ഥി​തി സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​നൂ​പ് നൗ​ട്ടി​യാ​ൽ എ​ന്ന വ്യ​ക്തി​യാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ചോ​ദ്യം ചെ​യ്ത​ത്. മ​സൂ​റി റൂ​ട്ടി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ൾ മു​ന്നി​ലു​ള്ള ടാ​ക്സി വാ​ഹ​ന​ത്തി​ൽ നി​ന്നും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ പ്ലാ​സ്റ്റി​ക് ക​പ്പും സ്പൂ​ണും റോ​ഡി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞു. അ​നൂ​പ് നൗ​ട്ടി​യാ​ൽ വാ​ഹ​നം നി​ർ​ത്തു​ക​യും, റോ​ഡി​ൽ കി​ട​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ സ്വ​ന്ത​മാ​യി പെ​റു​ക്കി​യെ​ടു​ത്ത് ആ ​ടാ​ക്സി യാ​ത്ര​ക്കാ​ർ​ക്ക് ത​ന്നെ തി​രി​കെ ന​ൽ​കു​ക​യും ചെ​യ്തു.

വ​ള​രെ ശാ​ന്ത​മാ​യും എ​ന്നാ​ൽ ദൃ​ഢ​മാ​യും വി​നോ​ദ​സ​ഞ്ചാ​രി​ക​ളോ​ട് സം​സാ​രി​ക്കു​ന്ന ഈ ​രം​ഗം മ​റ്റൊ​രു വ്യ​ക്തി മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു. “നി​ങ്ങ​ൾ വി​ദ്യാ​സ​മ്പ​ന്ന​രാ​ണ്, മ​ല​നി​ര​ക​ളി​ലോ മ​റ്റെ​വി​ടെ​യെ​ങ്കി​ലു​മോ ഇ​ങ്ങ​നെ മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യ​രു​ത്” എ​ന്ന് അ​ദ്ദേ​ഹം അ​വ​രെ ഓ​ർ​മ്മി​പ്പി​ച്ചു. യാ​ത്ര​ക്കാ​രോ​ട് പ​ര​സ്യ​മാ​യി വ​ഴ​ക്കി​ടാ​ന്‍ നി​ല്ക്കാ​തെ അ​ദ്ദേ​ഹം കാ​ര്യം പ​റ​ഞ്ഞു മ​ന​സ്സി​ലാ​ക്കി​യ​പ്പോ​ൾ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ത​ങ്ങ​ളു​ടെ തെ​റ്റ് സ​മ്മ​തി​ക്കു​ക​യും ക്ഷ​മ ചോ​ദി​ക്കു​ക​യും ചെ​യ്തു.

വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ കാ​ണി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്ത​ത്തെ​ക്കു​റി​ച്ചും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു​മു​ള്ള വ​ലി​യൊ​രു ച​ർ​ച്ച​യ്ക്കാ​ണ് ഈ ​വീ​ഡി​യോ വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്. അ​തു​പോ​ലെ​ത​ന്നെ വ​ലി​യ ത​ര​ത്തി​ലു​ള്ള അ​ഭി​ന​ന്ദ​ന​ങ്ങ​ളാ​ണ് അ​നൂ​പ് നൗ​ട്ടി​യാ​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റ്റു​വാ​ങ്ങു​ന്ന​ത്. ഇ​തു​പോ​ലെ മ​റ്റു​ള്ള​വ​രും മാ​തൃ​ക​യാ​ക​ണം എ​ന്നു പ​റ​യു​ക​യും സ​മാ​ന അ​നു​ഭ​വ​ങ്ങ​ളും ക​മ​ന്‍റ് ബോ​ക്സി​ൽ രേ​ഖ​പ്പെ​ടു​ത്തി.

Related posts

Leave a Comment