രാ​ജ്യ​ത്തെ എ​ല്ലാ ഗ്രാ​മ​ങ്ങ​ളി​ലും അ​തി​വേ​ഗ ക​ണ​ക്ടി​വി​റ്റി; ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ 25,000 കോ​ടി​യു​ടെ വ​രു​മാ​നം

പ​ര​വൂ​ർ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പാ​ക്കേ​ജു​ക​ളു​ടെ ക​രു​ത്തി​ൽ വ​ൻ സാ​മ്പ​ത്തി​ക കു​തി​ച്ചു​ചാ​ട്ട​വു​മാ​യി പൊ​തു​മേ​ഖ​ലാ ടെ​ലി​കോം സ്ഥാ​പ​ന​മാ​യ ഭാ​ര​ത് സ​ഞ്ചാ​ർ നി​ഗം ലി​മി​റ്റ​ഡ് (ബി​എ​സ്എ​ൻ​എ​ൽ).ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ ബി​എ​സ്എ​ൻ​എ​ലിന്‍റെ വ​രു​മാ​ന​ത്തി​ൽ 20 മു​ത​ൽ 25 ശ​ത​മാ​നം വ​രെ വ​ർ​ധ​ന​യു​ണ്ടാ​യ​താ​യി വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലെ​യോ കോ​ർ​പ്പ​റേ​റ്റ് മേ​ഖ​ല​യി​ലെ​യോ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് ക​മ്പ​നി​യു​ടെ ഈ ​പു​ന​രു​ജ്ജീ​വ​നം.

ബി​എ​സ്എ​ൻ​എ​ലിന്‍റെ വാ​ർ​ഷി​ക വ​രു​മാ​നം 21,000 കോ​ടി രൂ​പ​യി​ൽ നി​ന്ന് 25,000 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു. ഇ​തി​നേ​ക്കാ​ൾ സു​പ്ര​ധാ​ന​മാ​യി ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​ന ലാ​ഭം വെ​റും 50 കോ​ടി രൂ​പ​യി​ൽ നി​ന്ന് 7000 കോ​ടി രൂ​പ​യാ​യി കു​ത്ത​നെ ഉ​യ​ർ​ന്ന​താ​യും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ കൃ​ത്യ​മാ​യ ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടേ​തി​ന് സ​മാ​ന​മാ​യ തൊ​ഴി​ൽ അ​ച്ച​ട​ക്ക​വു​മാ​ണ് ബി​എ​സ്എ​ൻ​എ​ലിനെ ഈ ​നേ​ട്ട​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

ഓ​രോ സ​ർ​ക്കി​ൾ ത​ല​ത്തി​ലും സം​സ്ഥാ​ന ത​ല​ത്തി​ലും എ​ന്‍റ​ർ​പ്രൈ​സ് ബി​സി​ന​സു​ക​ൾ​ക്കും പു​തി​യ മൊ​ബൈ​ൽ ക​ണ​ക്ഷ​നു​ക​ൾ​ക്കു​മാ​യി കൃ​ത്യ​മാ​യ ല​ക്ഷ്യ​ങ്ങ​ൾ നി​ശ്ച​യി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ പ്ര​തി​വാ​ര അ​വ​ലോ​ക​ന​വും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​വും ഉ​റ​പ്പാ​ക്കി​യ​താ​ണ് ഈ ​സാ​മ്പ​ത്തി​ക അ​ടി​ത്ത​റ ശ​ക്ത​മാ​ക്കി​യ​ത്.

ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത 4- ജി ​സാ​ങ്കേ​തി​ക​വി​ദ്യ അ​തി​വേ​ഗം രാ​ജ്യ​ത്തു​ട​നീ​ളം വ്യാ​പി​പ്പി​ക്കാ​ൻ ബി​എ​സ്എ​ൻ​എ​ലി​ന് സാ​ധി​ച്ചു. വെ​റും ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഒ​രു ല​ക്ഷം ട​വ​റു​ക​ളി​ലാ​ണ് ത​ദ്ദേ​ശീ​യ 4 ജി ​സാ​ങ്കേ​തി​ക​വി​ദ്യ ല​ഭ്യ​മാ​ക്കി​യ​ത്. ആ​ഗോ​ള നി​ല​വാ​ര​ത്തി​ലേ​ക്ക് ഈ ​സാ​ങ്കേ​തി​ക​വി​ദ്യ​യെ മാ​റ്റി​യെ​ടു​ക്കാ​ൻ ഇ​ന്ത്യ​ക്ക് ക​ഴി​ഞ്ഞു. ഇ​തോ​ടെ, ഇ​ത്ര​യും ആ​ഴ​ത്തി​ലു​ള്ള ത​ദ്ദേ​ശീ​യ 4 ജി ​സാ​ങ്കേ​തി​ക​വി​ദ്യ സ്വ​ന്ത​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന ലോ​ക​ത്തി​ലെ അ​ഞ്ചാ​മ​ത്തെ രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റി​യ​താ​യും മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

സാ​ങ്കേ​തി​ക-​സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ, ദു​ർ​ഘ​ട​മാ​യ ഭൂ​പ്ര​കൃ​തി, മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി എ​ന്നി​വ കാ​ര​ണം മു​ൻ​പ് മൊ​ബൈ​ൽ ക​ണ​ക്റ്റി​വി​റ്റി ഇ​ല്ലാ​തി​രു​ന്ന 35,000 ഗ്രാ​മ​ങ്ങ​ളി​ൽ ത​ട​സ​മി​ല്ലാ​ത്ത നെ​റ്റ്‌​വ​ർ​ക്ക് എ​ത്തി​ക്കാ​ൻ ബി​എ​സ്എ​ൻ​എ​ലി​ന് ക​ഴി​ഞ്ഞു.രാ​ജ്യ​ത്തെ എ​ല്ലാ ഗ്രാ​മ​ങ്ങ​ളെ​യും ഡി​ജി​റ്റ​ലാ​യി ബ​ന്ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഇ​തി​നോ​ട​കം 25,000 ട​വ​റു​ക​ൾ ഇ​ത്ത​രം മേ​ഖ​ല​ക​ളി​ൽ സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു.

അ​വ​ശേ​ഷി​ക്കു​ന്ന 10,000 ട​വ​റു​ക​ളു​ടെ നി​ർ​മാ​ണം ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തെ എ​ല്ലാ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും അ​തി​വേ​ഗ ഫൈ​ബ​ർ ഇ​ന്‍റർ​നെ​റ്റ് എ​ത്തി​ക്കു​ന്ന​തി​നാ​യി 1,40,000 കോ​ടി രൂ​പ​യാ​ണ് സ​ർ​ക്കാ​ർ നി​ക്ഷേ​പി​ക്കു​ന്ന​ത്. ഭാ​ര​ത്‌​നെ​റ്റ് ഒ​ന്ന്, ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലെ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ച്ചാ​ണ് പു​തി​യ ഘ​ട്ടം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. നി​ല​വി​ൽ 15 ല​ക്ഷം ഗ്രാ​മീ​ണ കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്നു​ണ്ട്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 1.5 കോ​ടി വീ​ടു​ക​ളി​ലേ​ക്ക് ക​ണ​ക്ഷ​ൻ ന​ൽ​കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ ചെ​റു​കി​ട സം​രം​ഭ​ക​രെ​യും പ​ങ്കാ​ളി​ക​ളാ​ക്കി​ക്കൊ​ണ്ട് അ​വ​സാ​ന മൈ​ൽ ക​ണ​ക്റ്റി​വി​റ്റി കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം സൂ​ചി​പ്പി​ച്ചു.

എ​സ് .ആ​ർ . സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment