ക​ർ​ഷ​കരുടെ സം​ര​ക്ഷണം ഉറപ്പാക്കും: മന്ത്രി മോൻസ് ജോസഫ്

കോ​ട്ട​യം: പു​തി​യ സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ പ​രി​ഗ​ണ​ന നെ​ൽ​ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ലാ​യി​രി​ക്കു​മെ​ന്ന് മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്. ഇ​തി​നാ​യു​ള്ള മാ​സ്റ്റ​ർ പ്ലാ​ൻ മു​ഖ്യ​മ​ന്ത്രി​ത​ന്നെ വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ്ര​ഖ്യാ​പി​ക്കും. ഇ​തോ​ടൊ​പ്പം പൊ​തു​വാ​യ പ്ര​ശ്ന​ങ്ങ​ളി​ലും ക​ർ​ഷ​ക​ർ​ക്ക് ക​രു​ത്തും ക​രു​ത​ലു​മാ​കു​മെ​ന്നും ഇ​ന്ന​ലെ കോ​ട്ട​യ​ത്തെ ദീ​പി​ക കേ​ന്ദ്ര ഓ​ഫീ​സി​ലെ​ത്തി​യ മ​ന്ത്രി പ​റ​ഞ്ഞു.

നെ​ൽ​ക​ർ​ഷ​ക​ർ​ക്കു സം​ഭ​ര​ണ​വേ​ള​യി​ൽ പ​ണം ന​ല്കു​ന്ന കാ​ര്യ​ത്തി​ലും തൃ​പ്തി​ക​ര​മാ​യ പ​രി​ഹാ​ര​മു​ണ്ടാ​കും. പി​ആ​ർ​എ​സ് വ​ഴി വി​ല ന​ൽ​കു​ന്ന സം​വി​ധാ​നം പൂ​ർ​ണ പ​രാ​ജ​യ​മാ​ണ്. ര​ണ്ടു ബാ​ങ്കു​ക​ൾ​ക്ക് ഇ​തി​ൽ ചു​മ​ത​യു​ണ്ടെ​ങ്കി​ലും അ​വ​ർ പി​ന്നോ​ട്ടു മാ​റു​ക​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി മ​ന്ത്രി​മാ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ തേ​ടി​യി​രു​ന്നു. ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പും കൃ​ഷി​വ​കു​പ്പും യോ​ഗ​ങ്ങ​ൾ ചേ​ർ​ന്ന് ഇ​തു​സം​ബ​ന്ധി​ച്ച് നി​ർ​ദേ​ശ​ങ്ങ​ൾ ന​ല്കി​യി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി കാ​ര്യ​ങ്ങ​ൾ ഏ​കോ​പി​ക്കാ​നാ​യി ചീ​ഫ് സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്.

കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ര​ണ്ടാ​മ​ത്തെ പ്ര​ശ്നം റ​ബ​റാ​ണ്. ഇ​പ്പോ​ൾ വി​ല മെ​ച്ച​മാ​ണെ​ങ്കി​ലും സീ​സ​ണ്‍ മാ​റു​ന്പോ​ൾ വി​ല കു​റ​യു​ക​യാ​ണ് പ​തി​വ്. അ​തി​നാ​ൽ വി​ല സ്ഥി​ര​ത​യു​ണ്ടാ​വ​ണം. 250 രൂ​പ​യി​ൽ കൂ​ടു​ത​ൽ വി​ല ഷീ​റ്റ് റ​ബ​റി​ന് ഉ​റ​പ്പാ​ക്കാ​നാ​കു​മോ എ​ന്നാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ഏ​റെ​പ്പേ​ർ പ​ച്ച​ക്ക​റി കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജീ​വി​ക്കു​ന്ന​വ​രാ​ണ്. അ​വ​രെ സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി​ക​ളും ആ​വി​ഷ്ക​രി​ക്കും.

കൃ​ഷി​യും ജ​ല​വി​ത​ര​ണ​വും
ജ​ല​വ​കു​പ്പും കൃ​ഷി​വ​കു​പ്പും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ലു​ടെ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​നാ​കും. ഈ ​വ​കു​പ്പു​ക​ളി​ലെ പ​ല പ​ദ്ധ​തി​ക​ളും നി​ർ​ജീ​വ​മാ​ണ്. ഫ​ണ്ടി​ന്‍റെ അ​പ​ര്യാ​പ്ത​ത​യു​മു​ണ്ട്. മു​ൻ​കാ​ല​ങ്ങ​ളി​ൽ ജ​ല​സേ​ച​നം കാ​ർ​ഷി​കോ​ത്്പാ​ദ​ന വ​ർ​ധ​ന​യ്ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​പ​ദ്ധ​തി​ക​ൾ പു​ന​രു​ജ്ജീ​വി​പ്പി​ക്കും.

ക​നാ​ലു​ക​ളു​ടെ സം​ര​ക്ഷ​ണം
സം​സ്ഥാ​ന​ത്തെ എ​ല്ലാ ക​നാ​ലു​ക​ളും ശു​ദ്ധീ​ക​രി​ക്കും. ഇ​പ്പോ​ഴു​ള്ള ക​നാ​ലു​ക​ൾ ദീ​ർ​ഘി​പ്പി​ക്കും. ക​നാ​ലു​ക​ളി​ലെ വെ​ള്ളം കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു ഉ​പ​യോ​ഗി​ക്കാ​വു​ന്ന രീ​തി​യി​ലേ​ക്ക് മാ​റ്റും. ക​നാ​ലി​ൽ വെ​ള്ളം സു​ല​ഭ​മാ​കു​ന്പോ​ൾ സ​മീ​പ കി​ണ​റു​ക​ളി​ലും വെ​ള്ളം ല​ഭി​ക്കും. ജ​ല​ത്രോ​സു​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. പൈ​പ്പ് വെ​ള്ളം കൊ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്ന പ​ദ്ധ​തി​ക​ളും പ​ര​മാ​വ​ധി ന​ട​പ്പി​ലാ​ക്കും.

ചെ​ളി​യും മ​ണ​ലും പ​രി​മി​തി
ജ​ല​സ്രോ​ത​സു​ക​ളി​ലെ ചെ​ളി നീ​ക്കം​ചെ​യ്യു​ന്ന​ത് പ​രി​ഗ​ണി​ക്കും. ഡാ​മു​ക​ളി​ൽ നി​ന്നും മ​ണ​ൽ വാ​ര​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ല്കി​യി​രി​ക്കു​ന്ന എ​ല്ലാ ക​രാ​റു​ക​ളും പ​രി​ശോ​ധി​ക്കും. ക​രാ​റു​ക​ൾ സു​താ​ര്യ​മാ​ണോ സം​സ്ഥാ​ന​ത്തി​ന് ഉ​പ​ക​രി​ക്കു​ന്ന വി​ധ​മാ​ണോ എ​ന്ന് നോ​ക്കും. മ​ണ​ൽ​വാ​ര​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു മ​റ്റു വ​കു​പ്പു​ക​ളു​മാ​യു​ള്ള ത​ട​സ​ങ്ങ​ൾ അ​താ​തു വ​കു​പ്പു മ​ന്ത്രി​യു​മാ​യി സം​സാ​രി​ച്ചു പ​രി​ഹ​രി​ക്കും.

കു​ടി​വെ​ള്ള പ്ര​ശ്നം
പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു മു​ൻ​ഗ​ണ​ന ന​ല്കും. പ​ദ്ധ​തി​ക​ളു​ടെ ന​ട​പ്പാ​ക്ക​ലി ലെ ​അ​പാ​ക​ത​മൂ​ല​മാ​ണ് കു​ടി​വെ​ള്ള​ത്തി​നു പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​ത്. ജ​ൽ​ജീ​വ​ൻ മി​ഷ​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്താ​കെ​യു​ള്ള ജോ​ലി​ക​ൾ പാ​തി​വ​ഴി​യി​ലാ​ണ്. ഉ​പ​യോ​ക്താ​ക്ക​ൾ വെ​ള്ളം കി​ട്ടി​യ അ​ന്നു മു​ത​ൽ പ​ണം അ​ട​ച്ചാ​ൽ മ​തി. ഓ​രോ ജി​ല്ല​യി​ലും റി​വ്യു മി​റ്റിം​ഗു​ക​ൾ വി​ളി​ച്ചു ചേ​ർ​ത്തു പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തി പ​രി​ഹ​രി​ക്കും.

മു​ല്ല​പ്പെ​രി​യാ​ർ ആ​ശ​ങ്ക
മു​ല്ല​പ്പെ​രി​യാ​റി​ന്‍റെ കാ​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കു സു​ര​ക്ഷ, ത​മി​ഴ്നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ​ക്കു വെ​ള്ളം എ​ന്ന​താ​ണ് ഈ ​സ​ർ​ക്കാ​രി​ന്‍റെ​യും നി​ല​പാ​ട്. മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ ഡാം ​എ​ന്ന​താ​ണ് കേ​ര​ള​ത്തി​ന്‍റെ അ​ടി​സ്ഥാ​ന നി​ല​പാ​ട്.

ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട്
ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​രി​ന് അ​നു​കൂ​ല നി​ല​പാ​ടാ​ണ്. ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കും. വൈ​കാ​തെ ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ഉ​ന്ന​ത​ത​ല ച​ർ​ച്ച​ക​ളും തു​ട​ർ​ന്ന് അ​നു​കൂ​ല​മാ​യ ന​ട​പ​ടി​ക​ളു​മെ​ടു​ക്കും.

ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി
ശ​ന്പ​ളം കൊ​ടു​ക്കാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് ഭ​വ​ന നി​ർ​മാ​ണ വ​കു​പ്പി​ലു​ള്ള​ത്. ബ​ജ​റ്റ് സ​പ്പോ​ർ​ട്ട് കൂ​ടു​ത​ലാ​യി ന​ല്കി ഹൗ​സിം​ഗ് ബോ​ർ​ഡി​നെ കാ​ര്യ​ക്ഷ​മാ​ക്കും.

വ​ന്യ​ജീ​വി​ക​ളി​ൽ​നി​ന്ന് സു​ര​ക്ഷ
വ​ന്യ​ജീ​വി ആ​ക്ര​മ​ണ​വി​ഷ​യ​ത്തി​ൽ ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ക​ണ്ടെ​ത്തും. വ​നം അ​തി​ർ​ത്തി​ക​ളി​ൽ ആ​വ​ശ്യ​മാ​യ പ്ര​തി​രോ​ധം തീ​ർ​ക്കും. കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​യ്ക്കു​ന്ന കാ​ര്യ​ത്തി​ൽ കേ​ന്ദ്ര​വു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചു തീ​രു​മാ​ന​മെ​ടു​ക്കും.

റെ​ജി ജോ​സ​ഫ്

Related posts

Leave a Comment