പ​വ​ൻ ക​ല്യാ​ണി​ന്‍റെ സി​നി​മ കാ​ണു​ന്ന​തി​നി​ടെ ത​ല​ച്ചോ​റി​ലെ ട്യൂ​മ​ർ നീ​ക്കം ചെ​യ്തു; ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മെ​ന്ന് ഡോ​ക്ട​ർ, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി കോ​ടേ​ശ്വ​ര​മ്മ​യ്ക്ക് ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ൻ

ഗു​ണ്ടൂ​ർ: രോ​ഗി ഉ​ണ​ർ​ന്നി​രി​ക്കു​മ്പോ​ൾ ത​ന്നെ ത​ല​ച്ചോ​റി​ലെ ട്യൂ​മ​ർ നീ​ക്കം ചെ​യ്ത് ഡോ​ക്ട​ർ​മാ​ർ. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഗു​ണ്ടൂ​രി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ന്ന​ത്. ന​ട​നും ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ പ​വ​ൻ ക​ല്യാ​ണി​ന്‍റെ ‘ദേ ​കോ​ൾ ഹിം ​ഒ​ജി’ എ​ന്ന സി​നി​മ കാ​ണു​ന്ന​തി​നി​ടെ​യാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തെ​ന്നാ​ണ് അ​വ​കാ​ശ​വാ​ദം. പ്ര​കാ​ശം ജി​ല്ല​യി​ലെ കോ​ടേ​ശ്വ​ര​മ്മ എ​ന്ന സ്ത്രീ​യ്ക്കാ​ണ് ശ​സ്ത്ര​ക്രി​യ ചെ​യ്ത​ത്.

രോ​ഗി​യെ പൂ​ർ​ണ​മാ​യി ജ​ന​റ​ൽ അ​ന​സ്തേ​ഷ്യ​യ്ക്ക് വി​ധേ​യ​മാ​ക്കാ​തെ​യാ​ണ് ഈ ​ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ സ്ത്രീ​യു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കാ​നാ​ണ് സി​നി​മ കാ​ണി​പ്പി​ച്ച​ത്. കോ​ടേ​ശ്വ​ര​മ്മ​യ്ക്ക് വി​ശ​ദ​മാ​യ സ്കാ​നു​ക​ൾ ചെ​യ്ത​പ്പോ​ഴാ​ണ് ത​ല​ച്ചോ​റി​ലെ സം​സാ​ര​ത്തെ​യും ച​ല​ന​ത്തെ​യും നി​യ​ന്ത്രി​ക്കു​ന്ന ഭാ​ഗ​ത്തി​ന് സ​മീ​പം ട്യൂ​മ​ർ സ്ഥി​തി ചെ​യ്യു​ന്നു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ന് രോ​ഗി ഉ​ണ​ർ​ന്നി​രി​ക്കു​മ്പോ​ഴു​ള്ള മ​സ്തി​ഷ്ക ശ​സ്ത്ര​ക്രി​യ​യാ​ണ് ഏ​റ്റ​വും സു​ര​ക്ഷി​ത​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ന്യൂ​റോ സ​ർ​ജ​ന്മാ​രാ​യ ഡോ. ​അ​രു​ൺ കു​മാ​ർ, ഡോ. ​രാ​ജ​ശേ​ഖ​ർ, അ​ന​സ്ത​റ്റി​സ്റ്റു​ക​ൾ, ന​ഴ്സു​മാ​ർ, ടെ​ക്നീ​ഷ്യ​ന്മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. പൂ​ർ​ണ​മാ​യി അ​ന​സ്തേ​ഷ്യ ന​ൽ​കാ​ത്ത​തി​നാ​ൽ ശ​സ്ത്ര​ക്രി​യെ​ക്കു​റി​ച്ച് രോ​ഗി ബോ​ധ​വ​തി​യി​രി​ക്കും. അ​തി​ലൂ​ടെ സം​സാ​രം, ഓ​ർ​മ്മ, ച​ല​നം എ​ന്നി​വ നി​രീ​ക്ഷി​ക്കാ​ൻ സ​ഹാ​യി​ച്ചു. ഇ​ത് ട്യൂ​മ​ർ കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​യി നീ​ക്കം ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ന്നു​വെ​ന്ന് ഡോ. ​അ​രു​ൺ കു​മാ​ർ പ​റ​ഞ്ഞു.

‘ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ രോ​ഗി​ക്ക് ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​നും മെ​ഡി​ക്ക​ൽ സം​ഘ​വു​മാ​യി സം​സാ​രി​ക്കാ​നും സി​നി​മ കാ​ണാ​നും ക​ഴി​ഞ്ഞു. ശ​സ്ത്ര​ക്രി​യ​യെ കു​റി​ച്ചു​ള്ള ഉ​ത്ക​ണ്ഠ കു​റ​യ്ക്കാ​ൻ സി​നി​മ കാ​ണു​ന്ന​ത് സ​ഹാ​യി​ച്ചു. കൂ​ടാ​തെ ശ​സ്ത്ര​ക്രി​യ​യു​ടെ പ്ര​ധാ​ന ഘ​ട്ട​ങ്ങ​ളി​ലെ​ല്ലാം രോ​ഗി​യെ സ​ജീ​വ​മാ​യി നി​ല​നി​ർ​ത്താ​ൻ സി​നി​മ സ​ഹാ​യി​ച്ചു. രോ​ഗി പ​വ​ൻ ക​ല്യാ​ണി​ന്‍റെ വ​ലി​യ ആ​രാ​ധി​ക​യാ​ണ്. ഒ​ജി​യി​ലെ രം​ഗ​ങ്ങ​ൾ കാ​ണി​ച്ച​പ്പോ​ൾ ശ​സ്ത്ര​ക്രി​യ​യു​മാ​യി രോ​ഗി സ​ഹ​ക​രി​ച്ചു. ഇ​ത് ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ​യു​ള്ള രോ​ഗി​യു​ടെ പ്ര​വ​ർ​ത്ത​നം ത​ത്സ​മ​യം നി​രീ​ക്ഷി​ക്കാ​ൻ ഞ​ങ്ങ​ളെ സ​ഹാ​യി​ച്ചു​വെ​ന്ന് അ​രു​ൺ കു​മാ​ർ വ്യ​ക്ത​മാ​ക്കി. ശ​സ്ത്ര​ക്രി​യ വ​ലി​യ വി​ജ​യ​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ​ങ്കീ​ർ​ണ​ത​ക​ളി​ല്ലാ​തെ ട്യൂ​മ​ർ നീ​ക്കം ചെ​യ്തു. രോ​ഗി സു​ഖം പ്രാ​പി​ച്ചു​വ​രു​ന്നു​ണ്ടെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment