ഷി​ഗെ​ല്ല പ്ര​തി​രോ​ധം: സോ​പ്പ് തേ​ച്ച് കൈ ​ക​ഴു​കാം

പ​ക​ർ​ച്ച​സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലു​ള്ള ഷി​ഗെ​ല്ല, ബാ​ക്ടീ​രി​യ പ​ര​ത്തു​ന്ന വ​യ​റി​ള​ക്ക രോ​ഗ​മാ​ണ്. രോ​ഗി​യു​ടെ മ​ല​വി​സ​ർ​ജ്യ​ത്തി​ലൂ​ടെ പു​റ​ത്തു​വ​രു​ന്ന രോ​ഗാ​ണു​ക്ക​ളാ​ൽ മ​ലി​ന​മാ​യ ആ​ഹാ​രം, വെ​ള്ളം, രോ​ഗാ​ണു​ക്ക​ൾ ഉ​ള്ള പ്ര​ത​ല​ങ്ങ​ൾ, രോ​ഗി പ​രി​ച​ര​ണം എ​ന്നി​വ​യി​ലൂ​ടെ ഒ​രാ​ളി​ൽ നി​ന്നും മ​റ്റൊ​രാ​ളി​ലേ​ക്ക് പ​ക​രു​ന്നു.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ
രോ​ഗാ​ണു ബാ​ധ​യു​ണ്ടാ​യി ഒ​ന്ന് ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ ല​ക്ഷ​ണ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്നു. പ​നി, വ​യ​റി​ള​ക്കം, ഛർ​ദി​ൽ, മ​നം​പി​ര​ട്ട​ൽ, ര​ക്തം ക​ല​ർ​ന്ന മ​ലം , വേ​ദ​ന​യോ​ടെ ഇ​ട​വി​ട്ട് ടോ​യ്‌​ല​റ്റി​ൽ പോ​ക​ണ​മെ​ന്ന തോ​ന്ന​ൽ തു​ട​ങ്ങി​യ​വ ല​ക്ഷ​ണ​ങ്ങ​ളാ​ണ്.

ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ എ​ത്ര​യും പെ​ട്ടെ​ന്ന് ചി​കി​ത്സ തേ​ടു​ക. രോ​ഗ​മു​ള്ള​വ​രി​ൽ ശ​രീ​ര​ത്തി​ലെ ല​വ​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ന്ന​തും ജ​ല​ന​ഷ്ട​വും പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഒ​ആ​ർ​എ​സ് (ORS) പാ​നീ​യം ഇ​ട​യ്ക്കി​ടെ കു​ടി​ക്കു​ക. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നും അ​ങ്ക​ണ​വാ​ടി​ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന ഒ​ആ​ർ​എ​സ് പാ​ക്ക​റ്റി​ലെ മി​ശ്രി​തം ഒ​രു ലി​റ്റ​ർ തി​ള​പ്പി​ച്ചാ​റി​യ വെ​ള്ള​ത്തി​ൽ പൂ​ർ​ണ​മാ​യി ല​യി​പ്പി​ച്ച​ശേ​ഷം ഉ​പ​യോ​ഗി​ക്കു​ക. ത​യാ​റാ​ക്കി 24 മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ പാ​നീ​യം ഉ​പ​യോ​ഗി​ക്ക​രു​ത്. മ​രു​ന്നു​ക​ൾ നി​ർ​ദേ​ശി​ക്കു​ന്ന ക്ര​മ​ത്തി​ൽ ഡോ​സ് പൂ​ർ​ത്തി​യാ​ക്കി ക​ഴി​ക്കു​ക.

സോ​പ്പ് ഉ​പ​യോ​ഗി​ച്ച് കൈ ​ക​ഴു​കാം
ആ​ഹാ​ര പാ​നീ​യ ശു​ചി​ത്വം, വ്യ​ക്തി ശു​ചി​ത്വം, പ​രി​സ​ര ശു​ചി​ത്വം എ​ന്നി​വ പാ​ലി​ച്ച് രോ​ഗ​പ്ര​തി​രോ​ധം ഉ​റ​പ്പാ​ക്കു​ക. പാ​കം ചെ​യ്യു​ന്ന​തി​ന് മു​മ്പ്, ആ​ഹാ​രം വി​ള​മ്പു​ന്ന​തി​നു​മു​മ്പ് ,ആ​ഹാ​രം ക​ഴി​ക്കു​ന്ന​തി​നു മു​മ്പ് ശു​ചി​മു​റി ഉ​പ​യോ​ഗി​ച്ച ശേ​ഷം തു​ട​ങ്ങി​യ അ​വ​സ​ര​ങ്ങ​ളി​ലും കൈ​ക​ൾ മ​ലി​ന​മാ​കാ​ൻ ഇ​ട​യു​ള്ള എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും സോ​പ്പ് ഉ​പ​യോ​ഗി​ച്ച് 20 സെ​ക്ക​ൻ​ഡ് സ​മ​യം വി​ര​ലു​ക​ൾ​ക്കി​ട​യി​ലും ന​ഖ​ങ്ങ​ൾ ത​മ്മി​ൽ ഉ​ര​ച്ചും വൃ​ത്തി​യാ​യി ക​ഴു​കാ​ൻ ശ്ര​ദ്ധി​ക്കു​ക.

രോ​ഗി​ക​ൾ ശ്ര​ദ്ധി​ക്കു​ക
*രോ​ഗി​ക​ൾ വ്യ​ക്തി​ശു​ചി​ത്വം പാ​ലി​ച്ചാ​ൽ മ​റ്റു​ള്ള​വ​രി​ലേ​ക്ക് രോ​ഗം പ​ക​രു​ന്ന​ത് ത​ട​യാ​ൻ ക​ഴി​യും.

  • ടോ​യ്‌​ല​റ്റി​ൽ പോ​യ ശേ​ഷം എ​ല്ലാ​യ്പ്പോ​ഴും സോ​പ്പ് ഉ​പ​യോ​ഗി​ച്ച് കൈ​ക​ൾ ക​ഴു​കു​ക. കൈ ​ക​ഴു​കു​മ്പോ​ൾ വി​ര​ലു​ക​ൾ​ക്കി​ട​യി​ലും ന​ഖ​ങ്ങ​ൾ ഉ​ര​ച്ചും ക​ഴു​കാ​ൻ ശ്ര​ദ്ധ വേ​ണം.
  • ഉ​പ​യോ​ഗ​ശേ​ഷം ടോ​യ്‌​ല​റ്റ് അ​ണു​നാ​ശി​നി ഉ​പ​യോ​ഗി​ച്ച് ക​ഴു​കു​ക.
  • വീ​ടി​നു​ള്ളി​ൽ ഛർ​ദ്ദി​ൽ നി​ല​ത്ത് വീ​ണാ​ൽ അ​ണു​നാ​ശി​നി ഉ​പ​യോ​ഗി​ച്ച് തേ​ച്ചു ക​ഴു​കി വൃ​ത്തി​യാ​ക്കു​ക.
  • ധ​രി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ളു​ടെ പ്ര​ത്യേ​കി​ച്ച് അ​ടി​വ​സ്ത്ര​ങ്ങ​ളു​ടെ വൃ​ത്തി, കി​ട​ക്ക വി​രി​യു​ടെ വൃ​ത്തി എ​ന്നി​വ ഉ​റ​പ്പാ​ക്കു​ക.
  • അ​സു​ഖം പി​ടി​പെ​ട്ട​വ​ർ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന പാ​ത്ര​ങ്ങ​ൾ, ഗ്ലാ​സ് എ​ന്നി​വ സോ​പ്പ് ഉ​പ​യോ​ഗി​ച്ച് ക​ഴു​കു​ക.​മ​റ്റു​ള്ള​വ​ർ ഇ​വ ഉ​പ​യോ​ഗി​ക്ക​രു​ത്.
  • ന​ഖ​ങ്ങ​ൾ അ​ഴു​ക്കി​രി​ക്കാ​തെ വെ​ട്ടി സൂ​ക്ഷി​ക്കു​ക.
  • രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കു​റ​ഞ്ഞാ​ലും ര​ണ്ടാ​ഴ്ച എ​ങ്കി​ലും പൊ​തു​ച​ട​ങ്ങു​ക​ളി​ൽ ഭ​ക്ഷ​ണം വി​ള​മ്പു​ക, ആ​ഹാ​രം പ​ങ്കി​ടു​ക, ഭ​ക്ഷ​ണ ശാ​ല​ക​ളി​ൽ പോ​കു​ക എ​ന്നി​വ ഒ​ഴി​വാ​ക്കു​ക.
  • രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കു​റ​യാ​ത്ത പ​ക്ഷം ഡോ​ക്ട​റു​ടെ നി​ർ​ദേ​ശം സ്വീ​ക​രി​ക്ക​ണം

Related posts

Leave a Comment