ഡെ​യ്‌​ലി ബാ​റ്റ കു​റ​യു​മോ‍‍? സ്ത്രീ​ക​ളു​ടെ സൗ​ജ​ന്യ യാ​ത്ര​യി​ൽ ക​ണ്ട​ക്ട​ര്‍​മാ​രും ഡ്രൈ​വ​ര്‍​മാ​രും ആ​ശ​ങ്ക​യി​ല്‍

കോ​​ട്ട​​യം: കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സു​​ക​​ളി​​ല്‍ സ്ത്രീ​​ക​​ളു​​ടെ സൗ​​ജ​​ന്യ​​യാ​​ത്ര പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​മ്പോ​​ള്‍ ക​​ണ്ട​​ക്ട​​ര്‍​മാ​​രും ഡ്രൈ​​വ​​ര്‍​മാ​​രും ആ​​ശ​​ങ്ക​​യി​​ല്‍.
ഇ​​വ​​രു​​ടെ ഡെ​​യ്‌​​ലി ബാ​​റ്റ സം​​ബ​​ന്ധി​​ച്ച് വ്യ​​ക്ത​​തയി​​ല്ലാ​​ത്ത​​താ​​ണ് ആ​​ശ​​ങ്ക​​യ്ക്കു കാ​​ര​​ണ​​മാ​​യി​​രി​​ക്കു​​ന്ന​​ത്. നി​​ല​​വി​​ല്‍ മി​​ക​​ച്ച ക​​ള​​ക്‌​​ഷ​​ന്‍ ല​​ഭി​​ക്കു​​ന്ന ഓ​​ര്‍​ഡി​​ന​​റി ബ​​സു​​ക​​ളി​​ല്‍ സ്ത്രീ​​ക​​ള്‍​ക്കു യാ​​ത്ര സൗ​​ജ​​ന്യ​​മാ​​കു​​ന്ന​​തോ​​ടെ ക​​ള​​ക്‌​​ഷ​​ന്‍ വ​​ലി​​യ തോ​​തി​​ല്‍ കു​​റ​​യും.

ബ​​സി​​ലെ ടി​​ക്ക​​റ്റ് വ​​രു​​മാ​​നം അ​​നു​​സ​​രി​​ച്ചാ​​ണ് ഡ്രൈ​​വ​​ര്‍​ക്കും ക​​ണ്ട​​ക്ട​​ര്‍​ക്കും ബാ​​റ്റ നി​​ശ്ച​​യി​​ക്കു​​ന്ന​​ത്. വ​​രു​​മാ​​നം കു​​റ​​യു​​ന്ന​​തോ​​ടെ ബാ​​റ്റ​​യും കു​​റ​​യു​​മെ​​ന്നാ​​ണ് ക​​ണ്ട​​ക്ട​​ര്‍​മാ​​രും ഡ്രൈ​​വ​​ര്‍​മാ​​രും പ​​റ​​യു​​ന്ന​​ത്. ഓ​​ര്‍​ഡി​​ന​​റി, ഫാ​​സ്റ്റ് എ​​ന്നി​​ങ്ങ​​നെ ത​​രം​​തി​​രി​​ച്ചാ​​ണു ബാ​​റ്റ നി​​ശ്ച​​യി​​ക്കു​​ന്ന​​ത്. ഓ​​ര്‍​ഡി​​ന​​റി​​ക്കും ഫാ​​സ്റ്റി​​നും ഒ​​രേ സ്ലാ​​ബി​​ലാ​​ണ് ബാ​​റ്റ ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്.

സിം​​ഗി​​ൾ ഡ്യൂ​​ട്ടി​​യു​​ള്ള ഒ​​രു ഓ​​ര്‍​ഡി​​ന​​റി സ​​ര്‍​വീ​​സി​​ന് 7500 രൂ​​പ വ​​രെ വ​​രു​​മാ​​നം ല​​ഭി​​ക്കു​​മ്പോ​​ള്‍ 75 രൂ​​പ ക​​ണ്ട​​ക്ട​​ര്‍​ക്കും ഡ്രൈ​​വ​​ര്‍​ക്കു​​മാ​​യിബാ​​റ്റ ല​​ഭി​​ക്കും. ക​​ള​​ക്ഷ​​ന്‍ കൂ​​ടു​​ന്ന​​തി​​ന​​നു​​സ​​രി​​ച്ച് ബാ​​റ്റ​​യും ഉ​​യ​​രും. മി​​ക​​ച്ച വ​​രു​​മാ​​ന​​മു​​ള്ള സ​​ര്‍​വീ​​സു​​ക​​ളി​​ല്‍ ഡ്രൈ​​വ​​ര്‍​ക്കും ക​​ണ്ട​​ക്ട​​ര്‍​ക്കും 150 രൂ​​പ​​വ​​രെ ബാ​​റ്റ ല​​ഭി​​ക്കും. സൗ​​ജ​​ന്യ​​യാ​​ത്ര ന​​ട​​പ്പി​​ലാ​​കു​​ന്ന​​തോ​​ടെ ഇ​​തി​​ല്‍ കാ​​ര്യ​​മാ​​യ കു​​റ​​വു​​ണ്ടാ​​യേ​​ക്കും.

കാ​​ലാ​​കാ​​ല​​ങ്ങ​​ളാ​​യി സ​​ര്‍​ക്കാ​​ര്‍ സ​​ര്‍​വീ​​സി​​ല്‍ ജോ​​ലി ചെ​​യ്യു​​ന്ന​​വ​​ര്‍​ക്കു സീ​​നി​​യോ​​റി​​റ്റി കൂ​​ടു​​ന്ന​​ത​​നു​​സ​​രി​​ച്ചു ഡി​​എ​​യും ശ​​മ്പ​​ള പ​​രി​​ഷ്‌​​ക​​ര​​ണ​​വു​​മൊ​​ക്കെ ന​​ട​​പ്പാ​​ക്കു​​ന്നു​​ണ്ട്. എ​​ന്നാ​​ല്‍ ഇ​​തു കെ​​എ​​സ്ആ​​ര്‍​ടി​​സി ജീ​​വ​​ന​​ക്കാ​​ര്‍​ക്കു ല​​ഭി​​ക്കു​​ന്നി​​ല്ല. സ​​ര്‍​ക്കാ​​ര്‍ ജീ​​വ​​ന​​ക്കാ​​ര്‍​ക്കു 37 ശ​​ത​​മാ​​നം ഡി​​എ ല​​ഭി​​ക്കു​​മ്പോ​​ള്‍ കെ​​എ​​സ്ആ​​ര്‍​ടി​​സി ജീ​​വ​​ന​​ക്കാ​​ര്‍​ക്ക് ല​​ഭി​​ക്കു​​ന്ന​​തു ഏ​​ഴു ശ​​ത​​മാ​​ന​​മാ​​ണ്.

ക​​ഴി​​ഞ്ഞ സ​​ര്‍​ക്കാ​​രി​​ന്‍റെ കാ​​ല​​ത്ത് ശ​​മ്പ​​ള​​പ​​രി​​ഷ്‌​​ക​​ര​​ണം ന​​ട​​പ്പാ​​ക്കു​​മെ​​ന്ന് പ​​റ​​ഞ്ഞി​​രു​​ന്നെ​​ങ്കി​​ലും ന​​ട​​പ്പാ​​ക്കി​​യി​​ല്ല. ബാ​​റ്റ കു​​റ​​യു​​ന്ന​​തോ​​ടെ ഓ​​ര്‍​ഡി​​ന​​റി ബ​​സു​​ക​​ളി​​ല്‍ ജോ​​ലി​​ചെ​​യ്യാ​​ന്‍ ജീ​​വ​​ന​​ക്കാ​​ര്‍ താ​​ത്പ​​ര്യ​​ക്കു​​റ​​വ് കാ​​ണി​​ക്കു​​മോ എ​​ന്ന സം​​ശ​​യ​​വും മേ​​ല​​ധി​​കാ​​രി​​ക​​ള്‍​ക്കു​​ണ്ട്.

Related posts

Leave a Comment