വി​വാ​ഹ​മോ​ച​ന​ത്തി​ന് മു​ന്നോ​ടി​യാ​യി സ്വ​ന്തം പേ​രി​ൽ 1.25 കോ​ടി രൂ​പ​യു​ടെ ഫ്ലാ​റ്റ് വാ​ങ്ങാ​ൻ 25കാ​രി; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​യി യു​വ​തി​യു​ടെ കു​റി​പ്പ്

കു​ടും​ബ​ത്തി​ൽ നി​ന്നും ഭ​ർ​ത്താ​വി​ൽ നി​ന്നും പൂ​ർ​ണ സ്വാ​ത​ന്ത്ര്യം നേ​ടു​ന്ന​തി​നാ​യി, 1.25 കോ​ടി രൂ​പ​യു​ടെ ഫ്ലാ​റ്റ് വാ​ങ്ങാ​നു​ള്ള 25കാ​രി​യാ​യ യു​വ​തി​യു​ടെ തീ​രു​മാ​നം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു. പ്ര​തി​മാ​സം 1.7 ല​ക്ഷം രൂ​പ വ​രു​മാ​ന​മു​ള്ള യു​വ​തി, ഈ ​തീ​രു​മാ​നം സാ​മ്പ​ത്തി​ക​മാ​യി ത​ന്നെ പി​ന്നോ​ട്ട​ടി​ക്കു​മോ അ​തോ പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ സു​ര​ക്ഷി​ത​ത്വം ന​ൽ​കു​മോ എ​ന്ന സം​ശ​യ​ത്തോ​ടെ പ​ങ്കു​വെ​ച്ച കു​റി​പ്പാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

ഫ്ലാ​റ്റ് വാ​ങ്ങു​ന്ന​തി​നാ​യി ത​ന്‍റെ പ​ക്ക​ലു​ള്ള 45 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം വി​റ്റ് ഡൗ​ൺ പേ​യ്‌​മെ​ന്‍റ് ന​ട​ത്താ​നും, ബാ​ക്കി 80 ല​ക്ഷം രൂ​പ 30 വ​ർ​ഷ​ത്തെ ഭ​വ​ന വാ​യ്പ​യാ​യി എ​ടു​ക്കാ​നു​മാ​ണ് യു​വ​തി പ​ദ്ധ​തി​യി​ടു​ന്ന​ത്. ഇ​ത് പ്ര​കാ​രം പ്ര​തി​മാ​സം 55,000 രൂ​പ വാ​യ്പാ തി​രി​ച്ച​ട​വാ​യി ന​ൽ​കേ​ണ്ടി വ​രും. ത​ന്‍റെ തീ​രു​മാ​നം കേ​വ​ലം ഒ​രു സാ​മ്പ​ത്തി​ക നി​ക്ഷേ​പം മാ​ത്ര​മ​ല്ലെ​ന്നും, മ​റി​ച്ച് വ​രാ​നി​രി​ക്കു​ന്ന വി​വാ​ഹ​മോ​ച​ന​ത്തി​ന് മു​ന്നോ​ടി​യാ​യി സ്വ​ന്തം കാ​ലി​ൽ നി​ൽ​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നും യു​വ​തി വ്യ​ക്ത​മാ​ക്കു​ന്നു.

ചെ​ന്നൈ​യി​ലെ മി​ക​ച്ചൊ​രു സ്ഥ​ല​ത്താ​ണ് ഈ ​ഫ്ലാ​റ്റ്. അ​ടു​ത്തി​ടെ എ​ന്‍റെ മാ​താ​പി​താ​ക്ക​ൾ ഫ്ലാ​റ്റ് വാ​ങ്ങി​യ അ​തേ കെ​ട്ടി​ട​ത്തി​ൽ ത​ന്നെ​യാ​ണ് ഇ​തും. എ​നി​ക്ക് ഈ ​പ്രോ​പ്പ​ർ​ട്ടി വ​ള​രെ ഇ​ഷ്ട​പ്പെ​ട്ടു. നി​ല​വി​ൽ ഞാ​ൻ വി​വാ​ഹ​മോ​ച​ന​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ്. എ​ന്‍റെ ഭ​ർ​ത്താ​വി​നെ​യോ പി​താ​വി​നെ​യോ ആ​ശ്ര​യി​ക്കാ​തെ, സ്വ​ന്തം പ​ണം കൊ​ണ്ട് വാ​ങ്ങി​യ ഒ​രു വീ​ട് പൂ​ർ​ണ്ണ​മാ​യും എ​ന്‍റെ പേ​രി​ൽ വേ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് യു​വ​തി റെ​ഡ്ഡി​റ്റി​ൽ കു​റി​ച്ചു.

ബു​ദ്ധി​മു​ട്ടേ​റി​യ ഒ​രു ഘ​ട്ട​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ൾ സ്വാ​ത​ന്ത്ര്യ​വും സു​ര​ക്ഷി​ത​ത്വ​വും വി​ല​യ്ക്ക് വാ​ങ്ങാ​ൻ ശ്ര​മി​ക്കു​ക​യാ​ണോ ഞാ​ൻ, അ​തോ ഇ​ത് ശ​രി​ക്കും ന​ല്ലൊ​രു സാ​മ്പ​ത്തി​ക തീ​രു​മാ​ന​മാ​ണോ?” യു​വ​തി സ്വ​യം ചോ​ദി​ക്കു​ന്നു.​യു​വ​തി​യു​ടെ പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ, ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും ഈ ​തീ​രു​മാ​ന​ത്തെ എ​തി​ർ​ത്താ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. പ്ര​ത്യേ​കി​ച്ച്, ക​യ്യി​ലു​ള്ള സ്വ​ർ​ണം വി​റ്റ് ഫ്ലാ​റ്റ് വാ​ങ്ങ​രു​തെ​ന്ന നി​ർ​ദേ​ശ​മാ​ണ് പ​ല​രും ന​ൽ​കി​യ​ത്.

വി​വാ​ഹ​മോ​ച​നം പോ​ലെ​യു​ള്ള നി​ർ​ണാ​യ​ക ഘ​ട്ട​ങ്ങ​ളി​ൽ വൈ​കാ​രി​ക​മാ​യി ചി​ന്തി​ക്കാ​തെ, സ്വ​ർ​ണം പോ​ലു​ള്ള ദ്ര​വ്യാ​സ്തി​ക​ൾ കൈ​വ​ശം സൂ​ക്ഷി​ക്കു​ന്ന​താ​ണ് ഭാ​വി​ക്ക് ന​ല്ല​തെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രു​ടെ​യും സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ളു​ടെ​യും വി​ല​യി​രു​ത്ത​ൽ.

Related posts

Leave a Comment