ല​ണ്ട​നി​ൽ മൂ​ന്ന് വ​യ​സ്സു​കാ​രി കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ​നി​ന്ന് വീ​ണു; മ​ല​യാ​ളി യു​വാ​വി​ന്‍റെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ലി​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി, വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ

കി​ഴ​ക്ക​ൻ ല​ണ്ട​നി​ലെ ഇ​ൽ​ഫോ​ർ​ഡി​ൽ ഫ്ലാ​റ്റി​ന്‍റെ ജ​ന​ൽ​പ്പാ​ളി​യി​ൽ തൂ​ങ്ങി​ക്കി​ട​ന്ന മൂ​ന്ന് വ​യ​സ്സു​കാ​രി താ​ഴേ​ക്ക് പ​തി​ക്കു​ന്ന​തി​നി​ടെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ടു​ത്തി. പ്ര​ദേ​ശ​വാ​സി​യാ​യ മു​ഹ​മ്മ​ദ് ജെ​സി​ൽ എ​ന്ന മ​ല​യാ​ളി യു​വാ​വി​ന്‍റെ​യും ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ​യും അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് പി​ഞ്ചു​കു​ഞ്ഞി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ച്ച​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ഇ​ൽ​ഫോ​ർ​ഡ് ഹൈ​റോ​ഡി​ലെ ഒ​രു ക​ട​യ്ക്ക് മു​ക​ളി​ലു​ള്ള ഫ്ലാ​റ്റി​ലാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം.

ഏ​ക​ദേ​ശം ഒ​ൻ​പ​ത് മി​നി​റ്റോ​ള​മാ​ണ് കു​ട്ടി ജ​ന​ൽ​പ്പാ​ളി​യി​ൽ ജീ​വ​നു​വേ​ണ്ടി തൂ​ങ്ങി​ക്കി​ട​ന്ന​ത്. ഇ​തു​ക​ണ്ട് പ​രി​ഭ്രാ​ന്ത​രാ​യ നാ​ട്ടു​കാ​ർ താ​ഴെ ത​ടി​ച്ചു​കൂ​ടി. ഈ ​സ​മ​യ​ത്താ​ണ് ല​ണ്ട​നി​ൽ റെ​സ്റ്റോ​റ​ന്‍റ് മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്യു​ന്ന മു​ഹ​മ്മ​ദ് ജെ​സി​ലും ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി മു​ന്നോ​ട്ടു​വ​ന്ന​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച ദൃ​ശ്യ​ങ്ങ​ൾ പ്ര​കാ​രം, കു​ട്ടി​ക്ക് ജ​ന​ലി​ലെ പി​ടി​ത്തം ന​ഷ്ട​പ്പെ​ടു​ന്ന ഘ​ട്ട​ത്തി​ൽ വ​ഴി​യാ​ത്ര​ക്കാ​രി​ലൊ​രാ​ൾ ഒ​രു ഏ​ണി കൊ​ണ്ടു​വ​ന്നു. എ​ന്നാ​ൽ ഇ​തി​നി​ടെ പി​ടി​വി​ട്ട് കു​ട്ടി താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം താ​ഴെ നി​ല​യു​റ​പ്പി​ച്ചി​രു​ന്ന ജെ​സി​ൽ കു​ട്ടി​യെ സു​ര​ക്ഷി​ത​മാ​യി കൈ​ക​ളി​ൽ കോ​രി​യെ​ടു​ത്തു. നാ​ട്ടി​ൽ ക്രി​ക്ക​റ്റ് ക​ളി​ച്ചു​ണ്ടാ​യി​രു​ന്ന പ​രി​ച​യ​സ​മ്പ​ത്താ​ണ് കൃ​ത്യ​മാ​യ ഫോ​ക്ക​സോ​ടെ കു​ട്ടി​യെ ക്യാ​ച്ച് ചെ​യ്യാ​ൻ ത​നി​ക്ക് തു​ണ​യാ​യ​തെ​ന്ന് ജെ​സി​ൽ പി​ന്നീ​ട് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഈ ​സ​മ​യം കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ​രു​വ​രെ​യും വീ​ഴാ​തെ താ​ങ്ങി നി​ർ​ത്തി.

വീ​ഴ്ച​യി​ൽ കു​ട്ടി​ക്ക് പ​രി​ക്കു​ക​ളൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല. ത​ന്‍റെ മ​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും മു​ഹ​മ്മ​ദ് ജെ​സി​ലി​നും ന​ന്ദി പ​റ​ഞ്ഞ കു​ട്ടി​യു​ടെ പി​താ​വ്, അ​വ​രെ യ​ഥാ​ർ​ത്ഥ ഹീ​റോ​ക​ൾ എ​ന്ന് വി​ശേ​ഷി​പ്പി​ച്ചു. മ​ക​ൾ ഇ​പ്പോ​ൾ പൂ​ർ​ണ്ണ ആ​രോ​ഗ്യ​വ​തി​യാ​ണെ​ന്നും സ്കൂ​ളി​ൽ പോ​കാ​ൻ തു​ട​ങ്ങി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.​ല​ണ്ട​നി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നാ​കെ അ​ഭി​മാ​ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ജെ​സി​ലി​ന്‍റെ ഈ ​ധീ​ര​മാ​യ പ്ര​വ​ർ​ത്ത​നം.

Related posts

Leave a Comment