വ​നി​താ ടി20 ​ലോ​ക​ക​പ്പ്: ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് ജ​യം

സ​താം​പ്ട​ൺ: വ​നി​താ ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഏ​ഴ് വി​ക്ക​റ്റി​നാ​ണ് വെ​സ്റ്റ് ഇ​ൻ​ഡീ​സ് വി​ജ​യി​ച്ച​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ൻ​ഡ് ഉ​യ​ർ​ത്തി​യ 163 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഒ​രു പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ വി​ൻ​ഡീ​സ് മ​റി​ക​ട​ന്നു. 90 റ​ൺ​സെ​ടു​ത്ത വി​ക്ക​റ്റ് കീ​പ്പ​ർ ഷെ​മെ​യ്ൻ കാ​ന്പെ​ല്ലെ​യു​ടെ​യും 48 റ​ൺ​സെ​ടു​ത്ത ക്യാ​പ്റ്റ​ൻ ഹെ​യ്‌​ലി മാ​ത്യൂ​സി​ന്‍റെ​യും മി​ക​വി​ലാ​ണ് വി​ൻ​ഡീ​സ് ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

ന്യൂ​സി​ല​ൻ​ഡി​ന് വേ​ണ്ടി ജെ​സ് കെ​ർ ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ൻ​ഡ് 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 162 റ​ൺ​സെ​ടു​ത്ത​ത്. 40 റ​ൺ​സെ​ടു​ത്ത ബ്രൂ​ക്ക് ഹാ​ലി​ഡെ​യു​ടെ​യും 39 റ​ൺ​സ് നേ​ടി​യ വി​ക്ക​റ്റ് കീ​പ്പ​ർ ഇ​സ​ബെ​ല്ല ഗെ​യ്സി​ന്‍റെ​യും 35 റ​ൺ​സെ​ടു​ത്ത മാ​ഡി ഗ്രീ​നി​ന്‍റെ​യും 22 റ​ൺ​സെ​ടു​ത്ത സോ​ഫി ഡി​വൈ​നി​ന്‍റെ​യും മി​ക​വി​ലാ​ണ് കി​വീ​സ് ഭേ​ദ​പ്പെ​ട്ട സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് വേ​ണ്ടി ആ​ലി​യ അ​ല്ലെ​യ്ൻ നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ഡി​യാ​ൻ​ഡ്ര ഡോ​ട്ടി​ൻ ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി.

Related posts

Leave a Comment