കിംഗ്സ്റ്റൺ: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ശ്രീലങ്കയ്ക്ക് ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ 37 റൺസിനാണ് ശ്രീലങ്ക വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് 18.1 ഓവറിൽ 157 റൺസിൽ ഓൾഔട്ടായി. 43 റൺസെടുത്ത് റോവ്മാൻ പവലും 36 റൺസെടുത്ത് ഷിംറോൺ ഹെറ്റ്മയറും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ശ്രീലങ്കയ്ക്ക് വേണ്ടി വാനിന്ദു ഹസരങ്കയും ദുഷ്മാന്ത ചമീരയും മൂന്ന് വിക്കറ്റ് വീതമെടുത്തു. ദുനിത് വെല്ലാലഗെ രണ്ട് വിക്കറ്റും മഹീഷ് തീക്ഷണ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 194 റൺസെടുത്തത്. കമിൽ മിഷാരയുടെയും ദസുൺ ശനകയുടെയും അർധ സെഞ്ചുറികളുടെയും കുശാൽ മെൻഡിസിന്റെ മികച്ച ഇന്നിംഗ്സിന്റെ മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് ശ്രീലങ്ക മികച്ച സ്കോർ പടുത്തുയർത്തിയത്.
കമിൽ മിഷാര 61 റൺസും ഡസുൺ ശനക 58 റൺസും കുശാൽ മെൻഡിസ് 31 റൺസും എടുത്തു. കമിന്ദു മെൻഡിസ് 24 സ്കോർ ചെയ്തു. വെസ്റ്റ് ഇൻഡീസിന് വേണ്ടി ഷമാർ ജോസഫ് മൂന്ന് വിക്കറ്റെടുത്തു. മാത്യു ഫോർഡെ രണ്ട് വിക്കറ്റും ഷമാർ സ്പ്രിംഗർ ഒരു വിക്കറ്റും വീഴ്ത്തി.
