ഇ​ല്ലി​ക്ക​ൽ​ക്ക​ല്ലി​ൽ യു​വാ​ക്ക​ളു​ടെ അ​ഭ്യാ​സ​പ്ര​ക​ട​നം; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ വൈ​റ​ൽ; ന​ട​പ​ടി​ക്കൊ​രു​ങ്ങി അ​ധി​കൃ​ത​ർ

ഈ​​രാ​​റ്റു​​പേ​​ട്ട: വി​​നോ​​ദ​​സ​​ഞ്ചാ​​ര കേ​​ന്ദ്ര​​മാ​​യ ഇ​​ല്ലി​​ക്ക​​ൽ​​ക്ക​​ല്ലി​​ൽ ക​​യ​​റി യു​​വാ​​ക്ക​​ളു​​ടെ അ​​ഭ്യാ​​സ പ്ര​​ക​​ട​​നം സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ വൈ​​റ​​ലാ​​യ​​തോ​​ടെ ന​​ട​​പ​​ടി​​യു​​മാ​​യി ജി​​ല്ലാ​​ഭ​​ര​​ണ​​കൂ​​ട​​വും പ​​ഞ്ചാ​​യ​​ത്തും. ത​​ല​​നാ​​ട് പ​​ഞ്ചാ​​യ​​ത്തി​​ലെ ചോ​​ന​​മ​​ല വ​​ഴി ഇ​​ല്ലി​​ക്ക​​ൽ​​ക്ക​​ല്ലി​​ന്‍റെ പി​​ൻ​​ഭാ​​ഗ​​ത്ത് എ​​ത്താം. പി​​ൻ​​ഭാ​​ഗ​​ത്തു​​ള്ള കു​​ക്ക​​ല്ലു വ​​ഴി ക​​യ​​റി​​യാ​​ണ് യു​​വാ​​ക്ക​​ൾ അ​​ഭ്യാ​​സ​​പ്ര​​ക​​ട​​നം ന​​ട​​ത്തി​​യ​​ത്.

ഇ​​വ​​ർ ആ​​രാ​​ണെ​​ന്നോ എ​​ന്നാ​​ണ് ക​​ല്ലി​​ൽ ക​​യ​​റി​​യ​​തെ​​ന്നോ ആ​​ർ​​ക്കും അ​​റി​​യി​​ല്ല. സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ വീ​​ഡി​​യോ ഇ​​ന്ന​​ലെ രാ​​വി​​ലെ​​മു​​ത​​ൽ വൈ​​റ​​ലാ​​യ​​തോ​​ടെ പ​​ഞ്ചാ​​യ​​ത്ത് ക​​മ്മി​​റ്റി അ​​ടി​​യ​​ന്ത​​ര​​മാ​​യി യോ​​ഗം ചേ​​ർ​​ന്നു ജി​​ല്ലാ ക​​ള​​ക്ട​​റെ അ​​റി​​യി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചു.

പോ​​ലീ​​സും നി​​രീ​​ക്ഷ​​ണം ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. ഏ​​താ​​നും നാ​​ളു​​ക​​ൾ​​ക്ക് മു​​ന്പ് ക​​ല്ലി​​ന്‍റെ മു​​ക​​ളി​​ൽ​​ക​​യ​​റി​​യ ഒ​​രാ​​ൾ താ​​ഴെ​​വീ​​ണു മ​​ര​​ണ​​പ്പെ​​ട്ടി​​രു​​ന്നു.

Related posts

Leave a Comment