വേ​ട്ട​യാ​ടാ​ൻ പു​റ​പ്പെ​ട്ട​പ്പോ​ൾ ത​ന്നെ ഒ​റ്റും പോ​യി; കേ​ഴ​മാ​നെ വേ​ട്ട​യാ​ടി​യ കേ​സി​ൽ നാ​ലം​ഗ സം​ഘം അ​റ​സ്റ്റി​ൽ

പ​ത്ത​നം​തി​ട്ട: കേ​ഴ​മാ​നെ വേ​ട്ട​യാ​ടി കൊ​ന്ന കേ​സി​ല്‍ നാ​ലം​ഗ സം​ഘ​ത്തെ വ​ന​പാ​ല​ക​ര്‍ പി​ടി​കൂ​ടി. ഗു​രു​നാ​ഥ​ന്‍​മ​ണ്ണ് കു​ള​ത്തു​പ​ള്ളി​ല്‍ ബാ​ബു (68), മ​ക​ന്‍ അ​ല​ക്‌​സ് (37), ഗു​രു​നാ​ഥ​ന്‍​മ​ണ്ണ് ക​ണ്ണി​യേ​ല്‍ ജോ​ര്‍​ജ് കു​ട്ടി (63), അ​ഭി​ലാ​ഷ്(45) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍ നി​ന്ന് നാ​ട​ന്‍ തോ​ക്കും മ​റ്റ് ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു.

റാ​ന്നി ഡ​എ​ഫ്ഒ​യ്ക്കു കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തേ തു​ട​ര്‍​ന്ന് വ​ട​ശേ​രി​ക്ക​ര റേ​ഞ്ചി​ല്‍ ഗു​രു​നാ​ഥ​ന്‍​മ​ണ്ണ് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കു​ന്നം ഭാ​ഗ​ത്തു നി​ന്നു​മാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് സം​ഘം കേ​ഴ​മാ​നെ വെ​ടി​വ​ച്ചു കൊ​ന്ന് ഇ​റ​ച്ചി​യാ​ക്കി​യ​ത്. റാ​ന്നി ഡി​ഫ്ഒ​യ്ക്ക് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തേ​തു​ട​ര്‍​ന്ന് വ​ട​ശേ​രി​ക്ക​ര റേ​ഞ്ച് ഓ​ഫീ​സ​ര്‍ ജി.​എ​സ്. ര​ഞ്ജി​ത്ത്, ഗു​രു​നാ​ഥ​ന്‍​മ​ണ്ണ് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് ഒ.​എ. ശ്യാം​കു​മാ​ര്‍, ബീ​റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ കെ.​എം.​ര​ഞ്ജി​ത്ത്, വി​മ​ല്‍, ഷാ​ജി, പ്ര​വീ​ണ്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തി നാ​ലു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ചോ​ദ്യം ചെ​യ്യ​ലു​ക​ള്‍​ക്കു​ശേ​ഷം ഇ​വ​രെ പ​ത്ത​നം​തി​ട്ട മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​ക്കി.

Related posts

Leave a Comment