ക്രി​മി​ന​ലു​ക​ളെ തി​രി​ച്ച​റി​യാ​ൻ 35 സെ​ക്ക​ൻ​ഡ് മ​തി: വി​ര​ല​ട​യാ​ളം സ്കാ​ൻ ചെ​യ്യാ​ൻ ‘അ​ഭി​ജ്ഞാ​ൻ’ ആ​പ്പ്; കു​റ്റ​വാ​ളി​ക​ളെ ഇ​നി തെ​രു​വി​ലും ത​ത്ക്ഷ​ണം തി​രി​ച്ച​റി​യാം

പ​ര​വൂ​ർ: രാ​ജ്യ​ത്തെ താ​ഴേ​ത്ത​ട്ടി​ലു​ള്ള പോ​ലീ​സിം​ഗ് സം​വി​ധാ​നം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​നാ​യി വി​പ്ല​വ​ക​ര​മാ​യ പു​തി​യ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ കാ​ണ​പ്പെ​ടു​ന്ന വ്യ​ക്തി​ക​ളു​ടെ​യും കു​റ്റ​വാ​ളി​ക​ളു​ടെ​യും വി​ര​ല​ട​യാ​ള​ങ്ങ​ൾ സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ൾ വ​ഴി ത​ത്സ​മ​യം പ​രി​ശോ​ധി​ച്ച് തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ക്കു​ന്ന “അ​ഭി​ജ്ഞാ​ൻ’ ആ​പ്പ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി.

നാ​ഷ​ണ​ൽ ക്രൈം ​റെ​ക്കോ​ർ​ഡ്സ് ബ്യൂ​റോ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഈ ​ആ​പ്പ്, രാ​ജ്യ​ത്തെ 1.3 കോ​ടി ക്രി​മി​ന​ൽ കേ​സ് പ്ര​തി​ക​ളു​ടെ​യും കു​റ്റ​വാ​ളി​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന കേ​ന്ദ്രീ​കൃ​ത ഡേ​റ്റാ​ബേ​സു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 26-ാമ​ത് അ​ഖി​ലേ​ന്ത്യാ ഫിം​ഗ​ർ​പ്രി​ന്‍റ് കോ​ൺ​ഫ​റ​ൻ​സി​ലാ​ണ് പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ മ​ന്ത്രാ​ല​യം രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ച്ച​ത്.

നി​ല​വി​ൽ വി​ര​ല​ട​യാ​ള പ​രി​ശോ​ധ​ന​യ്ക്കാ​യി പ്ര​തി​ക​ളെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലോ ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ലോ ഉ​ള്ള പ്ര​ത്യേ​ക വ​ർ​ക്ക്സ്റ്റേ​ഷ​നു​ക​ളി​ൽ എ​ത്തി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ പു​തി​യ ആ​പ്പ് നി​ല​വി​ൽ വ​രു​ന്ന​തോ​ടെ പോ​ർ​ട്ട​ബി​ൾ ഫിം​ഗ​ർ​പ്രി​ന്‍റ് സ്കാ​ന​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് തെ​രു​വു​ക​ളി​ലെ പ​തി​വ് വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ൽ പോ​ലും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സം​ശ​യാ​സ്പ​ദ​മാ​യ വ്യ​ക്തി​ക​ളു​ടെ വി​ര​ല​ട​യാ​ളം ശേ​ഖ​രി​ക്കാം.

നാ​ഷ​ണ​ൽ ഓ​ട്ടോ​മേ​റ്റ​ഡ് ഫിം​ഗ​ർ​പ്രി​ന്‍റ് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ സി​സ്റ്റ​വു​മാ​യി ലി​ങ്ക് ചെ​യ്തി​ട്ടു​ള്ള ഈ ​ആ​പ്പ് വ​ഴി വെ​റും 35 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ ഡാ​റ്റാ​ബേ​സ് ഒ​ത്തു​നോ​ക്കി പ്ര​തി​ക​ളു​ടെ പൂ​ർ​ണ​മാ​യ ക്രി​മി​ന​ൽ ച​രി​ത്രം ഫീ​ൽ​ഡ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് ല​ഭ്യ​മാ​കും. കൊ​ടും​കു​റ്റ​വാ​ളി​ക​ളു​ടെ സാ​ന്നി​ധ്യം മു​ൻ​കൂ​ട്ടി തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​നാ​ൽ ഇ​ത് ഡ്യൂ​ട്ടി​യി​ലു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സു​ര​ക്ഷ​യും വ​ർ​ധി​പ്പി​ക്കും. ര​ണ്ട് ഘ​ട്ട സു​ര​ക്ഷാ സം​വി​ധാ​ന​ത്തോ​ടെ​യാ​ണ് (Two-factor authentication) ആ​പ്പ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

മ​യ​ക്കു​മ​രു​ന്ന്-​മ​നു​ഷ്യ​ക്ക​ട​ത്ത് കേ​സു​ക​ൾ ക​ണ്ടെ​ത്താ​ൻ എ​ളു​പ്പ​മാ​കും. കേ​ന്ദ്രീ​കൃ​ത ഡേ​റ്റാ​ബേ​സി​ൽ നി​ല​വി​ൽ 9.91 ല​ക്ഷം മ​യ​ക്കു​മ​രു​ന്ന് കു​റ്റ​വാ​ളി​ക​ളു​ടെ​യും 3.65 ല​ക്ഷം മ​നു​ഷ്യ​ക്ക​ട​ത്ത് കേ​സു​ക​ളി​ലെ പ്ര​തി​ക​ളു​ടെ​യും വി​വ​ര​ങ്ങ​ളും വി​പു​ല​മാ​യ ജ​യി​ൽ രേ​ഖ​ക​ളും ല​ഭ്യ​മാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ശാ​സ്ത്രീ​യ​മാ​യി ശേ​ഖ​രി​ക്കു​ന്ന വി​ര​ല​ട​യാ​ള​ങ്ങ​ളും ഡി​എ​ൻ​എ സാ​മ്പി​ളു​ക​ളും കൃ​ത്യ​മാ​യി ഡാ​റ്റാ​ബേ​സി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​തി​ലൂ​ടെ ഈ ​സം​വി​ധാ​നം കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും ഇ​ത് പ്രാ​ഥ​മി​ക​മാ​യി സം​സ്ഥാ​ന​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഓ​ർ​മി​പ്പി​ച്ചു.

കു​റ്റ​വാ​ളി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​ൽ മാ​ത്ര​മ​ല്ല, കൃ​ത്യ​മാ​യ ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ കോ​ട​തി​ക​ളി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി ഹാ​ജ​രാ​ക്കി ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ലാ​യി​രി​ക്ക​ണം പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യെ​ന്നും മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി. സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ വി​ക​സി​ച്ചി​ട്ടും കോ​ട​തി​ക​ളി​ൽ ഇ​പ്പോ​ഴും പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള നൂ​റു​ക​ണ​ക്കി​ന് തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കേ​ണ്ടി വ​രു​ന്ന​ത് പു​നഃ​പ​രി​ശോ​ധി​ക്ക​ണം.

സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ യ​ഥാ​ർ​ഥ ഗു​ണം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ പോ​ലീ​സ് പ​രി​ശീ​ല​ന രീ​തി​ക​ൾ കൂ​ടു​ത​ൽ പ്രാ​യോ​ഗി​ക​മാ​ക്ക​ണ​മെ​ന്നും ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നും സം​ക്ഷി​പ്ത കു​റ്റ​പ​ത്രം ത​യാ​റാ​ക്കു​ന്ന​തി​നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment