മ​ദ്യ​ന​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യെ വി​മ​ര്‍​ശി​ച്ചും തൂ​ഫാ​ന്‍ പ​ദ്ധ​തി​യി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ അ​ഭി​ന​ന്ദി​ച്ചും വി.​എം.​സു​ധീ​ര​ന്‍

​തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ന​യ​ത്തി​ല്‍ വി​മ​ര്‍​ശ​ന​വു​മാ​യി മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം.​സു​ധീ​ര​ന്‍. ആ​ദ്യം ച​ര്‍​ച്ച ന​ട​ത്തേ​ണ്ട​ത് പാ​ര്‍​ട്ടി​യി​ലാ​ണ്. പി​ന്നീ​ട് മു​ന്ന​ണി​യി​ല്‍ ച​ര്‍​ച്ച ചെ​യ്യ​ണ​മാ​യി​രു​ന്നു. എ​ങ്കി​ല്‍ വി​വാ​ദ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ശ​ദ​മാ​യ ച​ര്‍​ച്ച അ​നി​വാ​ര്യ​മാ​ണെ​ന്നും സു​ധീ​ര​ന്‍ വ്യ​ക്ത​മാ​ക്കി.

മ​ദ്യ​വ്യാ​പ​ന​വും ഉ​പ​യോ​ഗ​വും കു​റ​യ്ക്കു​ക​യാ​ണ് വേ​ണ്ട​ത്. ല​ഹ​രി​ക്കെ​തി​രെ ശ​ക്ത​മാ​യ പോ​രാ​ട്ടം സ​ര്‍​ക്കാ​ര്‍ ന​ട​ത്ത​ണം. മ​യ​ക്കു​മ​രു​ന്നി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഒ​രു വി​ട്ടു​വീ​ഴ്ച​യും പാ​ടി​ല്ല. ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ത്ത് ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ വാ​ഗ്ദാ​നം പാ​ലി​ക്ക​ണം.

സ​ര്‍​ക്കാ​രി​ന്റെ വി​ശ്വാ​സ്യ​ത​യ്ക്ക് മ​ങ്ങ​ലേ​ല്‍​ക്കു​ന്ന ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ല. ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ ഏ​റ്റ​വും കു​ടു​ത​ല്‍ ല​ഭി​ച്ച സ​ര്‍​ക്കാ​രാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. മാ​തൃ​ക സ​ര്‍​ക്കാ​രാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണം. വി​വാ​ദ​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ല​ഹ​രി​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ പ​ദ്ധ​തി​യെ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​യും കേ​ര​ള പോ​ലീ​സി​നെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ദ്യ​ന​യ​ത്തി​ല്‍ തീ​രു​മാ​നം നീ​ട്ടി​ക്കൊ​ണ്ട് പോ​കാ​ന്‍ പാ​ടി​ല്ല. എ​ല്‍​ഡി​എ​ഫി​ന്റെ മ​ദ്യ​ന​യ​ത്തെ ഉ​ള്‍​പ്പെ​ടെ വി​മ​ര്‍​ശി​ച്ച​യാ​ളാ​ണ് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍. മു​ഖ്യ​മ​ന്ത്രി മു​ന്‍ വി​മ​ര്‍​ശ​നം ഉ​ള്‍​ക്കൊ​ണ്ട് പ്ര​വ​ര്‍​ത്തി​ക്ക​ണം. ക​രി​മ​ണ​ലി​ലും സം​ശ​യ​ങ്ങ​ള്‍ ബാ​ക്കി​യു​ണ്ട്. പി​ണ​റാ​യി​യു​ടെ കാ​ല​ത്തും ഇ​തേ നി​ല​പാ​ടാ​യി​രു​ന്നു. അ​ന്നും പ​റ​ഞ്ഞ​ത് ഖ​ന​ന​മി​ല്ലെ​ന്നും.

അ​ദാ​നി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് ഖ​ന​ന​ത്തി​ല്‍ നോ​ട്ട​മു​ള്ള​വ​രാ​ണ്. ആ​ല​പ്പു​ഴ തീ​ര​ത്ത് ഒ​രു മേ​ഖ​ല​യി​ലും ഖ​ന​നം പാ​ടി​ല്ല. പൊ​തു​മേ​ഖ​ല​യി​ലും സ്വ​കാ​ര്യ മേ​ഖ​ല​യി​ലും ഖ​ന​നം പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്തെ ബാ​റു​ക​ളു​ടെ കൃ​ത്യ​മാ​യ ക​ണ​ക്ക് അ​റി​യി​ല്ല. എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ വാ​രി​ക്കോ​രി കൊ​ടു​ത്തു.

Related posts

Leave a Comment