എ.​ഡി. തോ​മ​സ് എം​എ​ൽ​എ​യ്ക്ക് പ​ഞ്ച​സാ​ര കൊ​ണ്ട് തു​ലാ​ഭാ​രം; നേർന്നത് 13ാം വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി


ആ​ല​പ്പു​ഴ: എ.​ഡി. തോ​മ​സ് എം​എ​ൽ​എ​യ്ക്ക് വ​ലി​യ ക​ല​വൂ​ർ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ പ​ഞ്ച​സാ​ര കൊ​ണ്ട് തു​ലാ​ഭാ​രം. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ൽ​സ​രി​ച്ച വേ​ള​യി​ൽ സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യ​ത്തി​നാ​യി മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് 13ാം വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി നേ​ർ​ന്ന​താ​ണ് തു​ലാ​ഭാ​രം.

കാ​ൽ നൂ​റ്റാ​ണ്ട് കാ​ലം സി​പി​എം ഭ​രി​ക്കു​ക​യും, അ​തി​ൽ 10 കൊ​ല്ലം ധ​ന​മ​ന്ത്രി ത​ന്നെ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്തി​ട്ടും മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​മാ​യ കു​ടി​വെ​ള്ള​ത്തി​നാ​യി ഒ​ന്നും ചെ​യ്യാ​ൻ ഇ​ട​ത് പ​ക്ഷ​ത്തി​ന് ക​ഴി​ഞ്ഞി​ല്ലെ​ന്നും അ​താ​ണ് ത​ൻ്റെ വ​ലി​യ വി​ജ​യം സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും തോ​മ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം 5000 വീ​ടു​ക​ൾ​ക്ക് വെ​ള്ളം ഇ​ല്ലെ​ന്നും ഈ ​സ്ഥി​തി​ക്ക് ഉ​ട​ൻ പ​രി​ഹാ​രം കാ​ണു​മെ​ന്നും തോ​മ​സ് പ​റ​ഞ്ഞു.കോ​ൺ​ഗ്ര​സ് ക​ല​വൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ്റ് ജി. ​ച​ന്ദ്ര​ബാ​ബു, പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് സി​നി​മോ​ൾ സു​രേ​ഷ്, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ആ​ർ. ജ​യ​പാ​ല​ൻ, വാ​ർ​ഡ് പ്ര​സി​ഡ​ൻ്റ് കെ.​സ​തീ​ഷ് കു​മാ​ർ, മ​ധു​ശ്രീ​ധ​ർ, ര​ജ​നി​മോ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment