ക്ഷ​മി​ക്ക​ണം, ഞാ​ൻ നി​ങ്ങ​ളു​ടെ കാ​റി​ലി​ടി​ച്ചു: വാ​ഹ​ന​ത്തി​ലൊ​രു കു​റി​പ്പ്, ബ​സ് ഡ്രൈ​വ​റു​ടെ സ​ത്യ​സ​ന്ധ​ത​യെ പു​ക​ഴ്ത്തി യു​വ​തി; വീ​ഡി​യോ കാ​ണാം

ഒ​രു ബ​സ് ഡ്രൈ​വ്ര​ർ​ക്ക് സം​ഭ​വി​ച്ച അ​ബ​ദ്ധ​വും അ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളു​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ന്യൂ​സി​ലാ​ൻ​ഡി​ലെ ഒ​രു സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് സ​മീ​പം ശ്രി​യ എ​ന്ന യു​വ​തി കാ​ർ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി കാ​ർ ഇ​ട്ടി​ട്ട് പോ​യ സ​മ​യ​ത്ത് ഒ​രു ബ​സ് ഡ്രൈ​വ​ർ അ​റി​യാ​തെ കാ​റി​ൽ ഇ​ടി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ കാ​ർ അ​പ​ക​ടം ഉ​ണ്ടാ​യ ശേ​ഷം ഞാ​നൊ​ന്നു​മ​റി​ഞ്ഞി​ല്ലേ എ​ന്ന് പ​റ​ഞ്ഞ് അ​ദ്ദേ​ഹം സ്ഥ​ലം വി​ട്ടി​ല്ല. പ​ക​രം വ​ണ്ടി ത​ട്ടി​യെ​ന്നും അ​റി​യാ​തെ സം​ഭ​വി​ച്ച​താ​ണെ​ന്നും ഒ​രു കു​റി​പ്പ് കൂ​ടി അ​ദ്ദേ​ഹം എ​ഴു​തി​വ​ച്ചു.

യു​വ​തി കാ​റി​ന​ടു​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് വ​ണ്ടി ത​ട്ടി​യ കാ​ര്യം മ​ന​സി​ലാ​യ​ത്. കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ കാ​റി​ന്‍റെ വി​ൻ​ഡ്ഷീ​ൽ​ഡ് വൈ​പ്പ​റി​ന് അ​ടി​യി​ൽ ഒ​രു കു​റി​പ്പ് ഇ​രി​ക്കു​ന്ന​ത് ക​ണ്ട് യു​വ​തി ആ​ദ്യ​മൊ​ന്നു പേ​ടി​ച്ചു.

‘ക്ഷ​മി​ക്ക​ണം, ഞാ​ൻ നി​ങ്ങ​ളു​ടെ കാ​റി​ലി​ടി​ച്ചു’ എ​ന്നാ​യി​രു​ന്നു അ​തി​ൽ എ​ഴു​തി​യി​രു​ന്ന​ത്. ഇ​തൊ​രു ‘ഹി​റ്റ്-​ആ​ൻ​ഡ്-​റ​ൺ’ (ഇ​ടി​ച്ചി​ട്ട് നി​ർ​ത്താ​തെ പോ​യ) കേ​സ് ആ​യി​രി​ക്കു​മെ​ന്നാ​ണ് താ​ൻ ക​രു​തി​യ​തെ​ന്ന് ശ്രീ​യ വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ, ആ ​കു​റി​പ്പി​ൽ അ​പ​ക​ട​ത്തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തു​കൊ​ണ്ട് ബ​സ് ഡ്രൈ​വ​ർ ത​ന്‍റെ പേ​രും ഫോ​ൺ ന​മ്പ​റും ന​ൽ​കി​യി​രു​ന്നു. കൂ​ടാ​തെ വാ​ഹ​ന​ത്തി​ന്‍റെ കേ​ടു​പാ​ടു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ബ​സ് ഡി​പ്പോ​യു​മാ​യി ബ​ന്ധ​പ്പെ​ടാ​നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തു വാ​യി​ച്ച​പ്പോ​ൾ യു​വ​തി​ക്ക് ആ​ദ്യം ദേ​ഷ്യം വ​ന്നെ​ങ്കി​ലും ഡ്രൈ​വ​റു​ടെ സ​ത്യ​സ​ന്ധ​ത ഓ​ർ​ത്ത​പ്പോ​ൾ വ​ന്ന ദേ​ഷ്യ​മൊ​ക്കെ പ​മ്പ ക​ട​ന്നു. വ​ണ്ടി ഇ​ടി​ച്ചി​ട്ട് അ​ദ്ദേ​ഹ​ത്തി​നു വേ​ണ​മെ​ങ്കി​ൽ നി​ർ​ത്താ​തെ പോ​കാ​മാ​യി​രു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹ​മ​ങ്ങ​നെ ചെ​യ്തി​ല്ല. ‘തി​ക​ച്ചും അ​പ​രി​ചി​ത​നാ​യ വ്യ​ക്തി എ​നി​ക്കാ​യി ഒ​രു കു​റി​പ്പ് എ​ഴു​തി​വെ​ക്കാ​ൻ സ​മ​യ​വും ക്ഷ​മ​യും കാ​ണി​ച്ചു. മ​നു​ഷ്യ​ർ എ​ത്ര​യോ ദ​യ​യു​ള്ള​വ​രാ​ണ്! എ​ന്റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മോ​ശം ദി​വ​സ​മാ​യി മാ​റേ​ണ്ടി​യി​രു​ന്ന ഒ​ന്നാ​ണ് ന്യൂ​സി​ല​ൻ​ഡി​ലെ എ​റ്റ​വും മ​നോ​ഹ​ര​മാ​യ അ​നു​ഭ​വ​മാ​യി മാ​റി​യ​ത്’ എ​ന്ന് യു​വ​തി വീ​ഡി​യോ പ​ങ്കു​വ​ച്ചു​കൊ​ണ്ട് പ​റ​ഞ്ഞു.

 

 

Related posts

Leave a Comment