’70 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്, ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍: ദി ​നാ​ര്‍​ക്കോ ഹ​ണ്ട്’ ജ​നം ഏ​റ്റെ​ടു​ത്തു: ര​മേ​ശ് ചെ​ന്നി​ത്ത​ല

കൊ​ച്ചി: ‘ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍: ദി ​നാ​ര്‍​ക്കോ ഹ​ണ്ട്’ ജ​നം ഏ​റ്റെ​ടു​ത്തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​തി​നോ​ട​കം ഏ​ക​ദേ​ശം 70 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​തെ​ന്നും അ​ന്താ​രാ​ഷ്ട്ര മാ​ഫി​യ​ക​ള്‍​ക്ക് മു​ന്നി​ല്‍ പ്ര​തി​രോ​ധം തീ​ര്‍​ക്കാ​ന്‍ താ​ന്‍ മു​ന്നി​ലു​ണ്ടാ​കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ല​ഹ​രി​മു​ക്തി​ക്കാ​യി ചി​കി​ത്സ വേ​ണ​മെ​ങ്കി​ല്‍ ന​ല്‍​കാ​ന്‍ ത​യ്യാ​റാ​ണ്. ആ​ശു​പ​ത്രി​ക​ള്‍ ത​യ്യാ​റാ​ണ്. ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നു​ള്ള പ​ദ്ധ​തി ഇ​വി​ടെ​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭാ​യ് കോ​ള​നി​യി​ല്‍ പോ​യി അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ട് സം​സാ​രി​ക്കും. പെ​രു​മ്പാ​വൂ​രി​നെ പ​ഴ​യ പെ​രു​മ്പാ​വൂ​ര്‍ ആ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കു​ട്ടി​ക​ളെ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​ക​ളാ​ക്കി മാ​റ്റാ​നു​ള്ള അ​ന്ത​ര്‍​ദേ​ശീ​യ ത​ല​ത്തി​ലു​ള്ള മാ​ഫി​യ​ക​ള്‍ കേ​ര​ള​ത്തെ പി​ടി​ച്ചു​കു​ലു​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര മാ​ഫി​യ​ക​ള്‍​ക്ക് മു​ന്നി​ല്‍ പ്ര​തി​രോ​ധം തീ​ര്‍​ക്കാ​ന്‍ ഞാ​ന്‍ മു​ന്നി​ലു​ണ്ടാ​കും. ഇ​ത് ചെ​യ്യാ​ന്‍ സാ​ധി​ച്ചി​ല്ലെ​ങ്കി​ല്‍ ത​ല​മു​റ​ക​ളോ​ട് ചെ​യ്യു​ന്ന തെ​റ്റാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment