ഇ​ന്ന് ചോ​ക്ലേ​റ്റ് ദി​നം… സ്‌​നേ​ഹ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും മ​ധു​രം പ​ങ്കി​ടു​ന്ന ദി​നം; 76 വ​ർ​ഷ​ത്തി​ന്‍റെ മ​ധു​ര​ത്തി​ന് പ​റ​യാ​നു​ള്ള​ത് പ​ങ്കു​വ​യ്ക്ക​ലി​ന്‍റെ സ​ന്ദേ​ശം

മ​​ണി​​മ​​ല: സ്‌​​നേ​​ഹ​​ത്തി​​ന്‍റെ​​യും സൗ​​ഹൃ​​ദ​​ത്തി​​ന്‍റെ​​യും മ​​ധു​​രം പ​​ങ്കി​​ടു​​ന്ന​​തി​​ന്‍റെ പ്ര​​തീ​​ക​​മാ​​യി ഇ​​ന്ന് ചോ​​ക്ലേ​​റ്റ് ദി​​നം ആ​​ച​​രി​​ക്കു​​ന്നു. 1950ല്‍ ​​യൂ​​റോ​​പ്പി​​ല്‍ ചോ​​ക്ലേ​​റ്റ് അ​​വ​​ത​​രി​​പ്പി​​ച്ച​​തി​​ന്‍റെ സ്മ​​ര​​ണ​​യ്ക്കാ​​യാ​​ണ് ജൂ​​ലൈ ഏ​​ഴ് ആ​​ഗോ​​ള​​ത​​ല​​ത്തി​​ല്‍ ചോ​​ക്ലേ​​റ്റ് ദി​​ന​​മാ​​യി ആ​​ച​​രി​​ക്കു​​ന്ന​​ത്.

കു​​ടും​​ബാം​​ഗ​​ങ്ങ​​ള്‍​ക്കും സു​​ഹൃ​​ത്തു​​ക്ക​​ള്‍​ക്കും സ​​ഹ​​പാ​​ഠി​​ക​​ള്‍​ക്കും ചോ​​ക്ലേ​​റ്റു​​ക​​ള്‍ കൈ​​മാ​​റി ആ​​ശം​​സ​​ക​​ള്‍ പ​​ങ്കി​​ടു​​ന്ന​​താ​​ണ് ദി​​നാ​​ച​​ര​​ണ​​ത്തി​​ന്‍റെ പ്ര​​ധാ​​ന ആ​​ക​​ര്‍​ഷ​​ണം. വി​​ല​​പി​​ടി​​പ്പു​​ള്ള സ​​മ്മാ​​ന​​ങ്ങ​​ളേ​​ക്കാ​​ള്‍ ചെ​​റി​​യൊ​​രു ചോ​​ക്ലേ​​റ്റി​​ന് പോ​​ലും ആ​​ത്മ​​ബ​​ന്ധ​​ത്തി​​ന്‍റെ മ​​ധു​​രം പ​​ങ്കു​​വ​​യ്ക്കാ​​ന്‍ ക​​ഴി​​യു​​മെ​​ന്ന സ​​ന്ദേ​​ശ​​മാ​​ണ് ചോ​​ക്ലേ​​റ്റ് ദി​​നം മു​​ന്നോ​​ട്ടു​​വ​​യ്ക്കു​​ന്ന​​ത്.

ചോ​​ക്ലേ​​റ്റ് ദി​​നാ​​ച​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി മ​​ണി​​മ​​ല ബ്രൗ​​ണ്‍ ഗോ​​ള്‍​ഡ് കൊ​​ക്കോ പ്രൊ​​ഡ്യൂ​​സ​​ര്‍ ക​​മ്പ​​നി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ കോ​​ട്ട​​യം വ​​ട​​വാ​​തൂ​​ര്‍ ദ ​​ചോ​​യ്‌​​സ് കി​​ന്‍റ​​ര്‍​ലാ​​ന്‍​ഡി​​ല്‍ ബെ​​ല്‍ മൗ​​ണ്ട് ചോ​​ക്ലേ​​റ്റ് ഉ​​ണ്ടാ​​ക്കു​​ന്ന വി​​ധം, അ​​തി​​ന്‍റെ ചേ​​രു​​വ​​ക​​ള്‍, വി​​വി​​ധ ഫ്ലേ​​വ​​റു​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ കു​​ട്ടി​​ക​​ള്‍​ക്ക് പ​​രി​​ച​​യ​​പ്പെ​​ടു​​ത്തും. പു​​ളി​​പ്പി​​ച്ച് ഉ​​ണ​​ങ്ങി​​യ കൊ​​ക്കോ​​യി​​ൽ നി​​ന്നാ​​ണ് ചോ​​ക്ലേ​​റ്റ് നി​​ർ​​മി​​ക്കു​​ന്ന​​ത്.

പ​​ര​​സ്പ​​ര ബ​​ഹു​​മാ​​ന​​വും സൗ​​ഹൃ​​ദ​​വും കൂ​​ടു​​ത​​ല്‍ ദൃ​​ഢ​​മാ​​ക്കാ​​ന്‍ ഇ​​ത്ത​​രം ആ​​ഘോ​​ഷ​​ങ്ങ​​ള്‍ സ​​ഹാ​​യ​​ക​​മാ​​കു​​മെ​​ന്ന് ബ്രൗ​​ണ്‍ ഗോ​​ള്‍​ഡ് കൊ​​ക്കോ പ്രൊ​​ഡ്യൂ​​സ​​ര്‍ ക​​മ്പ​​നി​​യു​​ടെ ചെ​​യ​​ര്‍​മാ​​ന്‍ കെ.​​ജെ. വ​​ര്‍​ഗീ​​സ് പ​​റ​​ഞ്ഞു.

Related posts

Leave a Comment