എം​ജി റോ​ഡി​ലെ ചെ​രി​ഞ്ഞ കെ​ട്ടി​ടം: കോ​ർ​പ​റേ​ഷ​ൻ പൊ​ളി​ച്ചു നീ​ക്കം, ചെ​ല​വ് കെ​ട്ടി​ട ഉ​ട​മ​യി​ല്‍ നി​ന്നും ഈ​ടാ​ക്കും

കൊ​ച്ചി: എം​ജി റോ​ഡി​ല്‍ അ​ടി​ത്ത​റ ഉ​യ​ര്‍​ത്തു​ന്ന​തി​നി​ടെ ച​രി​ഞ്ഞ കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ഇ​ന്ന് ആ​രം​ഭി​ക്കും. പൊ​ളി​ച്ചു നീ​ക്കാ​നു​ള്ള ചെ​ല​വ് കെ​ട്ടി​ട ഉ​ട​മ​യി​ല്‍ നി​ന്നും ഈ​ടാ​ക്കാ​നാ​ണ് കോ​ർ​പ​റേ​ഷ​ൻ തീ​രു​മാ​നം.

ചെ​ല​വ് വ​ഹി​ക്കാ​ന്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ കെ​ട്ടി​ടം കെ​ട്ടി​ടം നി​ല്‍​ക്കു​ന്ന ഭൂ​മി​യി​ല്‍ പു​തി​യ കെ​ട്ടി​ടം പ​ണി​യാ​നോ നി​ര്‍​മാ​ണ​ത്തി​നോ ഉ​ള്ള അ​നു​മ​തി ന​ല്‍​കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കെ​ട്ടി​ട​ത്തി​ന് ബ​ല​ക്ഷ​യ​മു​ള്ള​തി​നാ​ല്‍ അ​ടി​ത്ത​റ ഉ​റ​പ്പി​ച്ച് കെ​ട്ടി​ടം നി​വ​ര്‍​ത്തി​യ ശേ​ഷ​മാ​ണ് പൊ​ളി​ച്ചു തു​ട​ങ്ങു​ക.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് എം​ജി റോ​ഡി​ല്‍ വു​ഡ്‌​ലാ​ന്‍​ഡ്‌​സ് ജം​ഗ്ഷ​ന് സ​മീ​പം ഇ​രു​നി​ല​ക്കെ​ട്ടി​ടം അ​ടി​ത്ത​റ ഉ​യ​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ജാ​ക്കി തെ​ന്നി​മാ​റി ച​രി​ഞ്ഞ​ത്. ഇ​തോ​ടെ കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഉ​ട​മ​യ്ക്ക് അ​ടു​ത്ത​ദി​വ​സം കോ​ര്‍​പ​റേ​ഷ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.

ച​രി​ഞ്ഞ കെ​ട്ടി​ടം പൂ​ര്‍​ണ​മാ​യി പൊ​ളി​ച്ചു നീ​ക്കി​യ​ശേ​ഷം മാ​ത്ര​മേ സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ആ​രം​ഭി​ക്കാ​നാ​കൂ. പ​ത്തു ദി​വ​സ​ത്തോ​ളം എ​ടു​ത്ത് ഘ​ട്ടം ഘ​ട്ട​മാ​യി ആ​യി​രി​ക്കും കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്കു​ക​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment