വെ​റും മു​ട്ട​യ​ല്ല, പൊ​ൻ​മു​ട്ട… വി​പ​ണി​യി​ൽ കു​തി​ച്ചു​ക​യ​റി മു​ട്ട​യു​ടെ വി​ല; നാ​ട​ൻ കോ​ഴി​വ​ള​ർ​ത്ത​ൽ വ്യാ​പ​ക​മാ​ക്കി വീ​ട്ട​മ്മ​മാ​ർ

കോ​ഴ​ഞ്ചേ​രി: ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ വീ​ട്ട​മ്മ​മാ​ര്‍ നാ​ട​ന്‍ കോ​ഴി വ​ള​ര്‍​ത്ത​ല്‍ രം​ഗ​ത്തേ​ക്ക്. മു​ട്ട​യു​ടെ വി​ല പൊ​തു വി​പ​ണി​യി​ല്‍ കു​തി​ച്ചു​യ​ര്‍​ന്ന​തി​നേ​ത്തു​ട​ര്‍​ന്നാ​ണ് നാ​ട​ന്‍ മു​ട്ട​ക​ള്‍ വി​ല്‍​ക്കു​ന്ന​തി​ന് വ​നി​ത​ക​ള്‍ ത​യാ​റാ​യി​രി​ക്കു​ന്ന​ത്. പൊ​തു​വി​പ​ണി​യി​ല്‍ ഒ​രു മാ​സ​ത്തി​നു മു​മ്പ് ആ​റു മു​ത​ല്‍ ഏ​ഴു​വ​രെ വി​ല​യു​ണ്ടാ​യി​രു​ന്ന കോ​ഴി​മു​ട്ട​യ്ക്ക് ഇ​പ്പോ​ള്‍ ചി​ല്ല​റ വി​പ​ണി​യി​ല്‍ എ​ട്ടു മു​ത​ല്‍ 8.50 രൂ​പ വ​രെ​യാ​ണ് വി​ല.

എ​ട്ട് രൂ​പ നി​ര​ക്കി​ല്‍ മു​ട്ട​ക​ള്‍ ന​ല്‍​കു​മ്പോ​ള്‍ ഒ​ന്നി​ച്ചെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് 7.40 രൂ​പ​യാ​ണ് വാ​ങ്ങാ​റു​ള്ള​തെ​ന്ന് കോ​ഴ​ഞ്ചേ​രി​യി​ലെ മു​ട്ട വി​ത​ര​ണ രം​ഗ​ത്തു​ള​ള വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു. ത​മി​ഴ്‌​നാ​ട്ടി​ല്‍ 5.70 രൂ​പ ഉ​ണ്ടാ​യി​രു​ന്ന മു​ട്ട​യ്ക്ക് ഇ​പ്പോ​ഴ​ത്തെ വി​ല 6.75 മു​ത​ല്‍ ഏ​ഴ് രൂ​പ വ​രെ​യാ​ണ്. മു​ട്ട​ക​ള്‍​ക്ക് ഏ​റെ വി​പ​ണി​യു​ള്ള ത​മി​ഴ്‌​നാ​ട്ടി​ലെ നാ​മ​ക്ക​ല്ലി​ല്‍ നി​ന്നു​ള്ള മു​ട്ട വ​ര​വ് കു​റ​ഞ്ഞ​താ​ണ് വി​ല കൂ​ടാ​ന്‍ കാ​ര​ണ​മാ​യി​രി​ക്കു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ വ​നി​ത​ക​ള്‍ കൂ​ട്ടാ​യും ഒ​ന്നി​ച്ചും വ്യ​ക്തി​പ​ര​മാ​യും നാ​ട​ന്‍ കോ​ഴി​ക​ളെ വ​ള​ര്‍​ത്തു​ന്ന​തു വ്യാ​പ​ക​മാ​ക്കി​യ​ത്. കോ​ഴ​ഞ്ചേ​രി, പു​ല്ലാ​ട്, ആ​റ​ന്മു​ള പ്ര​ദേ​ശ​ങ്ങ​ളി​ലെ നാ​ട​ന്‍​കോ​ഴി മു​ട്ട​യ്ക്ക് 10 രൂ​പ​യാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല. പൊ​തു മാ​ര്‍​ക്ക​റ്റി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നാ​ട​ന്‍ കോ​ഴി​മു​ട്ട​യെ​ന്ന് പ​റ​ഞ്ഞു വി​ല്‍​ക്കു​ന്ന​ത് പ​ല​തും ചാ​യം തേ​ച്ച ത​മി​ഴ്‌​നാ​ട്ടി​ലെ മു​ട്ട​ക​ളാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

മു​ട്ട വി​ല ഉ​യ​ര്‍​ന്ന​തോ​ടു​കൂ​ടി സ​ന്ധ്യാ​നേ​ര​ങ്ങ​ളി​ലെ നാ​ട്ടി​ന്‍​പു​റ​ങ്ങ​ളി​ലു​ള്ള ത​ട്ടു​ക​ട​ക​ളി​ലെ ഇ​ഷ്ട​വി​ഭ​വ​മാ​യ ഓം​ലെ​റ്റി​നും വി​ല കൂ​ടി​യി​ട്ടു​ണ്ട്. അ​ന്യ​സം​സ്ഥാ​ന​ത്തു​നി​ന്ന് വ​ന്നു റോ​ഡ​രി​കി​ല്‍ ചാ​യ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രും മു​ട്ട ബ​ജി​ക​ളു​ടെ വി​ല​യും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

ബേ​ക്ക​റി​ക​ളി​ലും മു​ട്ട ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു വി​ല കൂ​ട്ടി​യി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍ നാ​ട​ന്‍ കോ​ഴി​ക​ളെ വ​ള​ര്‍​ത്തു​ന്ന​തി​നും അ​തി​ലൂ​ടെ വീ​ട്ട​മ്മ​മാ​ര്‍​ക്ക് വ​രു​മാ​ന മാ​ർ​ഗം ഉ​ണ്ടാ​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളും സ​ര്‍​ക്കാ​രും ആ​വി​ഷ്‌​ക​രി​ക്ക​ണ​മെ​ന്നും കു​ടും​ബ​ശ്രീ രം​ഗ​ത്തു​ള്ള വ​നി​ത​ക​ള്‍ പ​റ​യു​ന്നു.

ത​മി​ഴ്നാ​ട്ടി​ലും സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നൊ​പ്പം മു​ട്ട

ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ല്‍ മു​ട്ട ഉ​ള്‍​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് സം​സ്ഥാ​ന​ത്തേ​ക്കു​ള്ള മു​ട്ട​വ​ര​വ് കു​റ​ഞ്ഞ​തെ​ന്നും വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു. ഇ​തോ​ടൊ​പ്പം കോ​ഴി​ത്തീ​റ്റ​യു​ടെ വി​ല​വ​ർ​ധ​ന​യും മു​ട്ട​മേ​ഖ​ല​യെ ബാ​ധി​ച്ചി​ട്ടു​ണ്ട്. 50 കി​ലോ കോ​ഴി​ത്തീ​റ്റ​യ്ക്ക് 2300 മു​ത​ല്‍ 2500 രൂ​പ വ​രെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല.

ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം കോ​ഴി​മു​ട്ട​യാ​ണ് സം​സ്ഥാ​ന​ത്തേ​ക്ക് ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും ക​യ​റ്റി അ​യ​യ്ക്കു​ന്ന​തെ​ന്ന് മു​ട്ട വ്യാ​പാ​രി​ക​ളു​ടെ കോ​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി പ​റ​യു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം 5.80 രൂ​പ​യാ​യി​രു​ന്നു നാ​മ​ക്ക​ല്ലി​ലെ മു​ട്ട വി​ല. അ​ത് ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്ന​താ​ണ് കേ​ര​ള​ത്തി​ലും മു​ട്ട​വി​ല വ​ർ​ധി​ക്കാ​ന്‍ കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്.

നാ​മ​ക്ക​ൽ വി​ല അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് കേ​ര​ള​ത്തി​ലെ സ്കൂ​ളു​ക​ളി​ൽ ന​ൽ​കു​ന്ന മു​ട്ട​യു​ടെ വി​ല ക​ണ​ക്കി​ലാ​ക്കി വ​രു​ന്ന​ത്. എ​ന്നാ​ൽ നാ​മ​ക്ക​ൽ വി​ല കൂ​ടി​യ​പ്പോ​ൾ കേ​ര​ള​ത്തി​ലെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ലെ മു​ട്ട വി​ല വ​ർ​ധി​പ്പി​ച്ചി​ട്ടി​ല്ല.

Related posts

Leave a Comment