സ്വ​ര​ങ്ങ​ളു​ടെ ലോ​കം അ​ന്യ​മാ​ണ് പ​ക്ഷേ, ചെ​സി​ൽ തോ​ൽ​പ്പി​ക്കാ​നാ​വി​ല്ല

കോ​ട്ട​യം: പ്രാ​യം 64, പ​ക്ഷേ, ചെ​സ് ബോ​ര്‍​ഡ് തു​റ​ന്ന് ക​രു​ക്ക​ള്‍ നി​ര​ത്തി​ക്ക​ഴി​ഞ്ഞാ​ല്‍ പി​ന്നെ അ​ന്ന​ത്തെ ഏ​ഴാം ക്ലാ​സു​കാ​ര​നാ​കും. ചെ​സ് ക​ളി​ക്കാ​ന്‍ തു​ട​ങ്ങി​യ കാ​ല​ത്തെ​ന്ന​പോ​ലെ സൂ​ക്ഷ​മ​ത​യോ​ടെ ക​രു​ക്ക​ള്‍ നീ​ക്കും. ഒ​ടു​വി​ല്‍ വി​ജ​യി​ച്ചേ മ​ട​ങ്ങൂ. സം​സാ​രി​ക്കാ​നോ, കേ​ള്‍​ക്കാ​നോ ക​ഴി​യാ​ത്ത പാ​മ്പാ​ടി കോ​ത്ത​ല സ്വ​ദേ​ശി എ. ​ര​ഘു​നാ​ഥ​നാ​ണി​ത്. കോ​ട്ട​യം ജി​ല്ലാ ബ​ധി​ര സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ എ​ല്ലാ വ​ര്‍​ഷ​വും ചെ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​ര​ത്തി​ലെ സ്ഥി​രം ഒ​ന്നാം സ്ഥാ​ന​ക്കാ​ര​ന്‍ ഇ​ദ്ദേ​ഹ​മാ​ണ്. 2014 മു​ത​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ ഒ​ന്നോ ര​ണ്ടോ ത​വ​ണ മാ​ത്ര​മാ​ണ് ഒ​ന്നാം സ്ഥാ​നം ര​ഘു​നാ​ഥ് വി​ട്ടു ന​ല്‍​കി​യ​ത്. ഇ​ത്ത​വ​ണ​യും മു​തി​ര്‍​ന്ന പൗ​ര​ന്മാ​രു​ടെ വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത് ഇ​ദ്ദേ​ഹ​മാ​ണ്.

മു​ള​യ്ക്ക​ല്‍ അ​യ്യാ​ക്കു​ട്ടി ചെ​ട്ടി​യാ​രു​ടെ​യും ചെ​ല്ല​മ്മാ​ളി​ന്‍റെ​യും നാ​ലു മ​ക്ക​ളി​ല്‍ മൂ​ത്ത​യാ​ളാ​ണ് ര​ഘു​നാ​ഥ​ന്‍. ഏ​ഴാം ക്ലാ​സു​വ​രെ തി​രു​വ​ല്ല​യി​ലെ കേ​ള്‍​വി​യും സം​സാ​ര​വു​മി​ല്ലാ​ത്ത​വ​ര്‍​ക്കാ​യു​ള്ള സ്‌​കൂ​ളി​ല്‍ പ​ഠി​ച്ചു. തു​ട​ര്‍​ന്ന് പ​ഠി​ക്ക​ണ​മെ​ന്നും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം നേ​ട​ണ​മെ​ന്നും ര​ഘു​നാ​ഥ​നും മ​ക​നെ പ​ഠി​പ്പി​ച്ചു ന​ല്ല നി​ല​യി​ലെ​ത്തി​ക്ക​ണ​മെ​ന്ന് മാ​താ​പി​താ​ക്ക​ള്‍​ക്കും ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു.

പ​ക്ഷേ, അ​ന്ന​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ളൊ​ന്നും അ​നു​കൂ​ല​മാ​യി​ല്ല. വേ​ന​ല​വ​ധി ക​ഴി​ഞ്ഞ് സ്‌​കൂ​ള്‍ തു​റ​ന്ന​പ്പോ​ള്‍ സ​ഹോ​ദ​ര​ങ്ങ​ളാ​യ രാ​മ​നാ​ഥ​നും അ​നി​ത​യും രാ​മ​ദാ​സും സ​മ​പ്രാ​യ​ക്കാ​രും സ്‌​കൂ​ളി​ലേ​ക്കു പോ​യി. കു​ഞ്ഞു ര​ഘു​നാ​ഥ​ന​ത് സ​ങ്ക​ട​ത്തോ​ടെ നോ​ക്കി നി​ല്‍​ക്കാ​നേ സാ​ധി​ച്ചു​ള്ളു. വീ​ട്ടി​ലെ ഒ​റ്റ​യ്ക്കി​രി​പ്പ് വ​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​ക്കാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ അ​ച്ഛ​നോ​ട് സ​ങ്ക​ടം പ​റ​ഞ്ഞു. അ​ങ്ങ​നെ​യാ​ണ് ആ​ദ്യ​മാ​യി ചെ​സ് ബോ​ര്‍​ഡും ക​രു​ക്ക​ളും ര​ഘു​നാ​ഥ​ന്റെ വീ​ട്ടി​ലേ​ക്ക് എ​ത്തു​ന്ന​ത്. പോ​ലീ​സി​ല്‍ ജോ​ലി ചെ​യ്യു​ന്ന അ​ച്ഛ​നാ​ണ് ചെ​സി​ലെ ര​ഘു​നാ​ഥ​ന്റെ ഗു​രു. അ​ച്ഛ​ന്‍ പ​ഠി​പ്പി​ച്ച​ത് സ​ഹോ​ദ​ര​ങ്ങ​ളെ ര​ഘു​നാ​ഥ​ന്‍ പ​ഠി​പ്പി​ച്ചു. അ​ങ്ങ​നെ നാ​ലു പേ​രും ഒ​ഴി​വു നേ​ര​ങ്ങ​ളി​ലെ​ല്ലാം ക​ളി​ച്ചും ജ​യി​ച്ചും ചെ​സി​നെ ഹൃ​ദ​യ​ത്തി​ലേ​റ്റി.

പ​തു​ക്കെ, നാ​ട്ടി​ലെ ക്ല​ബു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ലെ​ല്ലാം ര​ഘു​നാ​ഥ​ന്‍ പ​ങ്കെ​ടു​ക്കാ​ന്‍ തു​ട​ങ്ങി. 2001 ല്‍ ​കോ​ട്ട​യം ചെ​സ് അ​സോ​സി​യേ​ഷ​ന്റെ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. മൂ​ന്നാം സ്ഥാ​നം നേ​ടി. സം​സ്ഥാ​ന ത​ല​ത്തി​ലും മ​ത്സ​രി​ച്ചു. പി​ന്നീ​ട് കോ​ട്ട​യം ബ​ധി​ര സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ 2014 മു​ത​ല്‍ 2026 തു​ട​ര്‍​ച്ച​യാ​യി സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ങ്ങ​ളി​ലെ​ല്ലാം പ​ങ്കെ​ടു​ത്തു. പ​ങ്കെ​ടു​ക്കു​ക മാ​ത്ര​മ​ല്ല ഒ​ന്നാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി. ഒ​ന്നോ ര​ണ്ടോ ത​വ​ണ മാ​ത്ര​മാ​ണ് ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് ര​ഘു​നാ​ഥ​ന്‍ പി​ന്ത​ള്ള​പ്പെ​ട്ട​ത്.

സം​സ്ഥാ​ന ത​ല​ത്തി​ല്‍ മ​ത്സ​രി​ച്ചു ര​ണ്ട്, മൂ​ന്ന്, നാ​ല് സ്ഥാ​ന​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി. മൈ​സൂ​ര്‍, ബം​ഗ​ളു​രു, ഇ​ന്‍​ഡോ​ർ, നാ​ഗ്പൂ​ര്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​യി ഏ​ഴു ത​വ​ണ ദേ​ശീ​യ ത​ല​ത്തി​ല്‍ മ​ത്സ​രി​ച്ചു.എ​ല്ലാ​ക്കാ​ല​ത്തും ര​ഘു​നാ​ഥ​ന്റെ ഏ​റ്റ​വും വ​ലി​യ പി​ന്തു​ണ അ​ദ്ദേ​ഹ​ത്തി​ന്റെ പി​താ​വാ​യി​രു​ന്നു. ര​ഘു​നാ​ഥ​ന് ചെ​സ് ക​ഴി​ഞ്ഞാ​ല്‍ ഇ​ഷ്ട​പ്പെ​ട്ട വി​നോ​ദം ക്രി​ക്ക​റ്റാ​ണ്. ക​ളി​ക്കാ​ന്‍ വ​ലി​യ താ​ത്പ​ര്യ​മി​ല്ല. പ​ക്ഷേ, കൃ​ത്യ​മാ​യി ക​ളി​കാ​ണും സ്‌​കോ​റു​ക​ള്‍ ശ്ര​ദ്ധി​ക്കും. 30 കൊ​ല്ല​ത്തി​ല​ധി​ക​മാ​യി കോ​ത്ത​ല സ്‌​കൂ​ളി​ന​ടു​ത്ത് സ്‌​റ്റേ​ഷ​ന​റി ക​ട ന​ട​ത്തു​ക​യാ​ണ് ഇ​ദ്ദേ​ഹം. ഭാ​ര്യ ല​ത​യും മ​ക്ക​ളാ​യ രേ​ഷ്മ​യും രാ​ഹു​ലും ര​ഘു​നാ​ഥ​നൊ​പ്പം പൂ​ര്‍​ണ പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ണ്ട്.

  • നൊ​മി​നി​റ്റ ജോ​സ്

Related posts

Leave a Comment