‘ഡ്രൈ​വ​റ​ല്ല, എ​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ’ എ​ന്ന വി​ശേ​ഷ​ണം, ഡ്രൈ​വ​റു​ടെ ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​യ്ക്ക് 4.25 ല​ക്ഷം ന​ൽ​കി മു​ത​ലാ​ളി; ഹൃ​ദ​യം തൊ​ട്ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ പോ​സ്റ്റ്!

തൊ​ഴി​ൽ പ​ദ​വി​ക​ൾ മ​നു​ഷ്യ​ർ​ക്കി​ട​യി​ൽ അ​തി​രു​ക​ൾ തീ​ർ​ക്കു​ന്ന ഇ​ന്ന​ത്തെ ലോ​ക​ത്ത്, മാ​ന​വി​ക​ത​യ്ക്ക് മാ​റ്റു​കൂ​ട്ടു​ന്ന ഒ​രു അ​പൂ​ർ​വ്വ അ​നു​ഭ​വം പ​ങ്കു​വെ​ച്ചി​രി​ക്കു​ക​യാ​ണ് കാ​ർ​ഡി​യാ​ക് സ​ർ​ജ​ൻ ഡോ. ​പ്ര​ശാ​ന്ത് മി​ശ്ര. ത​ന്‍റെ ഡ്രൈ​വ​ർ​ക്ക് വേ​ണ്ടി 4.25 ല​ക്ഷം രൂ​പ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ചെ​ല​വ​ഴി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തെ ‘സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ’ എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ക​യും ചെ​യ്ത ഒ​രു വ്യ​വ​സാ​യി​യു​ടെ ക​ഥ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

ബൈ​പ്പാ​സ് ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ഒ​രു രോ​ഗി ഡോ​ക്ട​റെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് ഏ​ക​ദേ​ശം 4.25 ല​ക്ഷം രൂ​പ ചി​ല​വ് വ​രു​മാ​യി​രു​ന്ന​തി​നാ​ൽ, സൗ​ജ​ന്യ ചി​കി​ത്സ ല​ഭി​ക്കു​ന്ന സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യെ സ​മീ​പി​ക്കാ​ൻ ഡോ​ക്ട​ർ ആ​ദ്യം അ​ദ്ദേ​ഹ​ത്തോ​ട് നി​ർ​ദ്ദേ​ശി​ച്ചു. എ​ന്നാ​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ത​ന്നെ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​ക്കി രോ​ഗി​യു​ടെ മ​ക​ൻ ഡോ​ക്ട​റെ ബ​ന്ധ​പ്പെ​ടു​ക​യും ചി​ല​വി​ൽ ഇ​ള​വ് ചോ​ദി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ അ​ടു​ത്ത ദി​വ​സം ത​ന്നെ രോ​ഗി​യു​ടെ മു​ത​ലാ​ളി ശ​സ്ത്ര​ക്രി​യ​യ്ക്ക് ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ തു​ക​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് നേ​രി​ട്ട് അ​യ​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു. ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​യ ശേ​ഷം സ​ന്തോ​ഷ​വാ​ർ​ത്ത അ​റി​യി​ക്കാ​ൻ ഡോ​ക്ട​ർ അ​ദ്ദേ​ഹ​ത്തെ ഫോ​ണി​ൽ വി​ളി​ച്ചു.

സം​സാ​ര​ത്തി​നി​ട​യി​ൽ അ​ദ്ദേ​ഹം ഡ്രൈ​വ​റെ ‘എ​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ’ എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്. രോ​ഗി ത​ന്നെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത് ‘ഡ്രൈ​വ​ർ’ എ​ന്നാ​ണ​ല്ലോ എ​ന്ന് ഡോ​ക്ട​ർ ചോ​ദി​ച്ച​പ്പോ​ൾ, ആ ​മു​ത​ലാ​ളി ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് ഡോ​ക്ട​റു​ടെ​യും സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ​യും ഹൃ​ദ​യം ക​വ​ർ​ന്ന​ത്.

“അ​ദ്ദേ​ഹം ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി എ​നി​ക്കൊ​പ്പ​മു​ണ്ട്. ഞാ​ൻ അ​ദ്ദേ​ഹ​ത്തെ വെ​റു​മൊ​രു ഡ്രൈ​വ​റാ​യി കാ​ണു​ന്നി​ല്ല. ഞാ​നും ജോ​ലി ചെ​യ്യു​ന്നു, അ​ദ്ദേ​ഹ​വും ജോ​ലി ചെ​യ്യു​ന്നു. ഞ​ങ്ങ​ളു​ടെ ജോ​ലി​ക​ൾ വ്യ​ത്യ​സ്ത​മാ​ണെ​ങ്കി​ലും ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ ഞ​ങ്ങ​ൾ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​ണ് എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി.

ഈ ​സം​ഭ​വം ത​ന്നി​ൽ വ​ലി​യ ത​രം​ഗ​മു​ണ്ടാ​ക്കി​യെ​ന്നും, വീ​ട്ടു​ജോ​ലി​ക്കാ​രെ​യോ മ​റ്റ് ജീ​വ​ന​ക്കാ​രെ​യോ ഒ​രി​ക്ക​ലും താ​ഴ്ത്തി​ക്കെ​ട്ട​രു​തെ​ന്നും, അ​വ​ർ​ക്കും മ​റ്റാ​രെ​യും പോ​ലെ തു​ല്യ ബ​ഹു​മാ​ന​വും അ​ന്ത​സ്സും അ​ർ​ഹ​ത​യു​ണ്ടെ​ന്നും ഡോ. ​പ്ര​ശാ​ന്ത് കു​റി​ച്ചു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച ഈ ​കു​റി​പ്പി​ന് താ​ഴെ മു​ത​ലാ​ളി​യു​ടെ വി​ശാ​ല​മ​ന​സ്ക​ത​യെ പു​ക​ഴ്ത്തി നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​ക​ളു​മാ​യെ​ത്തിത്.

 

 

 

Related posts

Leave a Comment