റെയിൽവേ ടിക്കറ്റ് ബുക്കിംഗിൽ ബോട്ട് തട്ടിപ്പ് വ്യാപകം; വ്യാജ അക്കൗണ്ടുകൾ തടയാൻ ആധാർ ഒടിപി നിർബന്ധമാക്കി

പ​ര​വൂ​ർ: ഓ​ൺ​ലൈ​ൻ ട്രെ​യി​ൻ ടി​ക്ക​റ്റ് ബു​ക്കിം​ഗ് സം​വി​ധാ​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളും വ്യാ​ജ ബു​ക്കിം​ഗു​ക​ളും ത​ട​യു​ന്ന​തി​നാ​യി നി​ർ​ണാ​യ​ക ന​ട​പ​ടി​ക​ളു​മാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. ക​ഴി​ഞ്ഞ ആ​റ് മാ​സ​ത്തി​നി​ടെ ഐ​ആ​ർ​സി​ടി​സി വെ​ബ്‌​സൈ​റ്റി​ൽ ല​ഭി​ച്ച മൊ​ത്തം ഇ-​ടി​ക്ക​റ്റിം​ഗ് അ​ഭ്യ​ർ​ഥ​ന​ക​ളി​ൽ പ​കു​തി​യി​ല​ധി​ക​വും വ്യാ​ജ ബോ​ട്ട് സാ​ങ്കേ​തി​ക​വി​ദ്യ വ​ഴി നി​ർ​മി​ക്ക​പ്പെ​ട്ട​താ​ണെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​ത്ത​ര​ത്തി​ൽ സി​സ്റ്റ​ത്തെ ത​കി​ടം മ​റി​ക്കാ​ൻ ശ്ര​മി​ച്ച കോ​ടി​ക്ക​ണ​ക്കി​ന് വ്യാ​ജ അ​ഭ്യ​ർ​ഥ​ന​ക​ളാ​ണ് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ വ​ഴി നി​ര​സി​ച്ച​ത്.

ക​ഴി​ഞ്ഞ ആ​റ് മാ​സ​ത്തെ ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ക്കു​മ്പോ​ൾ സി​സ്റ്റ​ത്തി​ന് ല​ഭി​ച്ച 15.38 ബി​ല്യ​ൺ അ​ഭ്യ​ർ​ഥ​ന​ക​ളി​ൽ 8.88 ബി​ല്യ​ൺ അ​ഥ​വാ 57.74 ശ​ത​മാ​ന​വും ബോ​ട്ടു​ക​ളാ​യി​രു​ന്നു. ജൂ​ൺ മാ​സ​ത്തി​ൽ മാ​ത്രം ല​ഭി​ച്ച മൊ​ത്തം അ​ഭ്യ​ർ​ഥ​ന​ക​ളി​ൽ 65.95 ശ​ത​മാ​ന​വും ഇ​ത്ത​രം വ്യാ​ജ ശ്ര​മ​ങ്ങ​ളാ​യി​രു​ന്നു​വെ​ന്ന് മ​ന്ത്രാ​ല​യം വെ​ളി​പ്പെ​ടു​ത്തി.

വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ, ഏ​ജ​ന്‍റു​മാ​രു​ടെ ദു​രു​പ​യോ​ഗം, ഓ​ട്ടോ​മേ​റ്റ​ഡ് സോ​ഫ്റ്റ്‌​വെ​യ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ടി​ക്ക​റ്റ് ത​ട്ടി​യെ​ടു​ക്ക​ൽ എ​ന്നി​വ ത​ട​യു​ന്ന​തി​നാ​യി ത​ത്കാ​ൽ ടി​ക്ക​റ്റ് ബു​ക്കിം​ഗി​ന് ആ​ധാ​ർ ഒ​ടി​പി പ​രി​ശോ​ധ​ന​യും ഓ​ത​ന്റി​ക്കേ​ഷ​നും റെ​യി​ൽ​വേ നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. സാ​ധാ​ര​ണ​ക്കാ​രാ​യ യാ​ത്ര​ക്കാ​ർ​ക്ക് ബു​ക്കിം​ഗ് എ​ളു​പ്പ​മാ​ക്കു​ന്ന​തി​നാ​യി ആ​ന്‍റി-​ബോ​ട്ട് ഉ​പ​ക​ര​ണ​ങ്ങ​ൾ, വെ​ബ് ആ​പ്ലി​ക്കേ​ഷ​ൻ സെ​ക്യൂ​രി​റ്റി ലെ​യ​റു​ക​ൾ, ഫ​യ​ർ​വാ​ളു​ക​ൾ തു​ട​ങ്ങി​യ അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ നി​ല​വി​ൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

ഇ​തി​ന് പു​റ​മെ 2021 മു​ത​ൽ 2026 ജൂ​ൺ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ടി​ക്ക​റ്റ് ക​ള്ള​ക്ക​ച്ച​വ​ട​ത്തി​ൽ ഏ​ർ​പ്പെ​ട്ട 22,676 ത​ട്ടി​പ്പു​കാ​രെ റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്‌​സ് (ആ​ർ​പി​എ​ഫ്) അ​റ​സ്റ്റ് ചെ​യ്യു​ക​യും ഇ​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.സം​ശ​യാ​സ്പ​ദ​മാ​യി പ്ര​വ​ർ​ത്തി​ച്ച 3.04 കോ​ടി​യോ​ളം ഉ​പ​യോ​ക്തൃ ഐ​ഡി​ക​ൾ നി​ല​വി​ൽ നി​ർ​ജീ​വ​മാ​ക്കു​ക​യും ആ​റ് കോ​ടി​യി​ല​ധി​കം ഐ​ഡി​ക​ൾ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളും സൈ​ബ​ർ ഭീ​ഷ​ണി​ക​ളും 24 മ​ണി​ക്കൂ​റും നി​രീ​ക്ഷി​ക്കാ​ൻ പ്ര​ത്യേ​ക സു​ര​ക്ഷാ സം​ഘ​ത്തെ​യും സി​ഇ​ആ​ർ​ടി-​ഇ​ൻ സം​വി​ധാ​ന​ത്തെ​യും മ​ന്ത്രാ​ല​യം ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

  • എ​സ്. ആ​ർ സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment