ജ​മ്മു-​ശ്രീ​ന​ഗ​ർ ദേ​ശീ​യ​പാ​ത​യി​ൽമ​ണ്ണി​ടി​ച്ചി​ൽ; 1700 ട്ര​ക്കു​ക​ൾ കു​ടു​ങ്ങി

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ഉ​ധം​പു​ർ ജി​ല്ല​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​നെ​ത്തു​ട​ർ​ന്ന് ജ​മ്മു-​ശ്രീ​ന​ഗ​ർ ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ട്ടു.

250 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ത​ന്ത്ര​പ്ര​ധാ​ന​മാ​യ പാ​ത​യി​ൽ ഉ​ധം​പു​രി​ലെ ദേ​വാ​ൽ മേ​ഖ​ല​യി​ലാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ വ​ൻ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്.
ഇ​തേ​ത്തു​ട​ർ​ന്ന് ഉ​ധം​പു​രി​നും ബേ​നി​ഹാ​ളി​നും ഇ​ട​യി​ലാ​യി 1,700ഓ​ളം ച​ര​ക്കു​ലോ​റി​ക​ളും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും കു​ടു​ങ്ങി.

മ​ണ്ണി​ടി​ച്ചി​ലി​നു പു​റ​മേ ദോ​ഡ ജി​ല്ല​യി​ലെ പ്ര​ധാ​ന​പാ​ല​ത്തി​ൽ വി​ള്ള​ലു​ക​ൾ ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് സു​ര​ക്ഷ​പ​രി​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​ത​വും പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. പാ​ത​യി​ലെ മ​ണ്ണും അ​വ​ശി​ഷ്ട​ങ്ങ​ളും ദേ​ശീ​യ പാ​താ അ​ഥോ​റി​റ്റി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നീ​ക്കം ചെ​യ്യു​ക​യാ​ണ്.

നി​ല​വി​ൽ പാ​ത​യു​ടെ ഒ​രു​വ​ശ​ത്തു​കൂ​ടി ഘ​ട്ടം​ഘ​ട്ട​മാ​യി വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്നു​ണ്ടെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. റോ​ഡി​ന്‍റെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ ജ​മ്മു​വി​ൽ​നി​ന്ന് ശ്രീ​ന​ഗ​ർ, ദോ​ഡ, രാം​ബ​ൻ, പ​ട്‌​നി​ടോ​പ്പ് ഭാ​ഗ​ങ്ങ​ളി​ലേ​ക്കു വാ​ഹ​ന​ങ്ങ​ളൊ​ന്നും ക​ട​ത്തി​വി​ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment