വ​ന്യ​മൃ​ഗ​ങ്ങ​ളെ പേ​ടി​ക്കാ​തെ ജീ​വി​ക്ക​ണം സാ​ർ…​പു​ല​ർ​ച്ചെ പാ​ഞ്ഞ​ടു​ത്ത കാ​ട്ട് പോ​ത്ത് ബ​ഷീ​റി​നെ കു​ത്തി വീ​ഴ്ത്തി; വ​യോ​ധി​ക​ന്‍റെ ദാ​രു​ണ മ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ

കൊ​ല്ലം: കു​ള​ത്തൂ​പ്പു​ഴ​യി​ൽ കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം. കാ​യി​ക്ക​ര കു​ന്നും​പു​റ​ത്ത് ബീ​മാ മ​ൻ​സ​ൽ ബ​ഷീ​ർ (68) ആ​ണ് മ​രി​ച്ച​ത്.

കു​ള​ത്തൂ​പ്പു​ഴ തെ​ങ്കാ​ശി അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ കു​ള​ത്തൂ​പ്പു​ഴ ടൗ​ണി​നു സ​മീ​പം അ​യ്യ​മ്പി​ള്ള വ​ള​വ് പ്ര​ദേ​ശ​ത്ത് ഇ​ന്നു പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടി​ൽ നി​ന്നും ടൗ​ണി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​ഷീ​റി​നെ പാ​ഞ്ഞെ​ത്തി​യ കാ​ട്ടു​പോ​ത്ത് കു​ത്തി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, കാ​ട്ടു​പോ​ത്ത് ആ​ക്ര​മ​ണ​ത്തി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. ഡി​എ​ഫ്ഒ​യും ക​ള​ക്ട​റും എ​ത്താ​തെ മൃ​ത​ദേ​ഹം റോ​ഡി​ൽ നി​ന്നും മാ​റ്റി​ല്ലെ​ന്നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ നി​ല​പാ​ട്. കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

പു​ന​ലൂ​ർ എം​എ​ൽ​എ അ​ജ​യ​പ്ര​സാ​ദ്, ക​ശു​വ​ണ്ടി കോ​ർ​പ്പ​റേ​ഷ​ൻ മു​ൻ എം​ഡി ജ​യ​മോ​ഹ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ നേ​താ​ക്ക​ൾ പ്ര​ദേ​ശ​ത്തെ ക്യാ​മ്പ് ചെ​യ്തു പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ക​യാ​ണ്. അ​ഞ്ച​ൽ റേ​ഞ്ച് ഓ​ഫീ​സ​ർ പ്ര​ദേ​ശ​വാ​സി​ക​ളാ​യും സം​സാ​രി​ച്ചി​ട്ടും പ്ര​ശ്ന​പ​രി​ഹാ​രം ഉ​ണ്ടാ​യി​ട്ടി​ല്ല. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് നാ​ട്ടു​കാ​ർ.

Related posts

Leave a Comment