ദേ​ശീ​യ ബ്രോ​ഡ്‌​ബാ​ൻ​ഡ് മി​ഷ​ൻ 2.0; ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗം 48.31 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു

പ​ര​വൂ​ർ: ദേ​ശീ​യ ബ്രോ​ഡ്‌​ബാ​ൻ​ഡ് മി​ഷ​ൻ (എ​ൻ​ബി​എം 2.0) പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​തോ​ടെ രാ​ജ്യ​ത്തെ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗ​ത്തി​ലും വേ​ഗ​ത്തി​ലും വ​ൻ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണം 100 പേ​രി​ൽ 45.03 ആ​യി​രു​ന്ന​ത് 48.31 ആ​യി ഉ​യ​ർ​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഡി​ജി​റ്റ​ൽ ആ​ശ​യ​വി​നി​മ​യ ശൃം​ഖ​ല വി​പു​ലീ​ക​രി​ക്കാ​നും ഗ്രാ​മീ​ണ-​ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ൾ ത​മ്മി​ലു​ള്ള സാ​ങ്കേ​തി​ക വി​ട​വ് നി​ക​ത്താ​നും ല​ക്ഷ്യ​മി​ട്ട് ആ​രം​ഭി​ച്ച പ​ദ്ധ​തി​യി​ലൂ​ടെ വ​ലി​യ മു​ന്നേ​റ്റ​മാ​ണ് കൈ​വ​രി​ക്കാ​നാ​യ​ത്. ഈ ​വ​ർ​ഷം മാ​ർ​ച്ച് വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്തെ ശ​രാ​ശ​രി ഫി​ക്സ​ഡ് ബ്രോ​ഡ്‌​ബാ​ൻ​ഡ് ഡൗ​ൺ​ലോ​ഡ് വേ​ഗം 60.85 എം​ബി​പി​എ​സ് ആ​യി ഉ​യ​ർ​ന്നു.

സ്കൂ​ളു​ക​ൾ, പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, അം​ഗ​ൻ​വാ​ടി​ക​ൾ, പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ൾ തു​ട​ങ്ങി​യ പൊ​തു​സ്ഥാ​പ​ന​ങ്ങ​ളി​ൽ 21.82 ല​ക്ഷ​ത്തി​ല​ധി​കം ബ്രോ​ഡ്‌​ബാ​ൻ​ഡ് ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്.പു​തി​യ ഭാ​ര​ത്‌​നെ​റ്റ് പ​ദ്ധ​തി​യി​ലൂ​ടെ രാ​ജ്യ​ത്തെ 2.65 ല​ക്ഷ​ത്തോ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും 3.8 ല​ക്ഷ​ത്തോ​ളം പ​ഞ്ചാ​യ​ത്തി​ത​ര ഗ്രാ​മ​ങ്ങ​ളി​ലും ആ​വ​ശ്യാ​നു​സ​ര​ണം ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ ക​ണ​ക്റ്റി​വി​റ്റി എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​വ​ർ​ഷം ജൂ​ൺ വ​രെ 43,908 കി​ലോ​മീ​റ്റ​ർ ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ കേ​ബി​ളു​ക​ൾ സ്ഥാ​പി​ക്കു​ക​യും 13,494 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ ന​വീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.ഡി​ജി​റ്റ​ൽ ഭാ​ര​ത് നി​ധി​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ ഗ്രാ​മീ​ണ, വ​നാ​ന്ത​ര, വി​ദൂ​ര മേ​ഖ​ല​ക​ളി​ൽ മൊ​ബൈ​ൽ ട​വ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​തി​വേ​ഗം മു​ന്നേ​റു​ക​യാ​ണ്.

മൊ​ബൈ​ൽ ട​വ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള റൈ​റ്റ് ഓ​ഫ് വേ ​അ​നു​മ​തി​ക​ൾ ന​ൽ​കു​ന്ന​തി​ലെ കാ​ല​താ​മ​സം പ​കു​തി​യി​ല​ധി​കം കു​റ​യ്ക്കാ​ൻ സാ​ധി​ച്ച​ത് പ​ദ്ധ​തി​യു​ടെ വേ​ഗ​ത കൂ​ട്ടി. കൂ​ടാ​തെ മൊ​ബൈ​ൽ ട​വ​റു​ക​ളി​ൽ സു​സ്ഥി​ര ഊ​ർ​ജ​ത്തി​ന്‍റെ ഉ​പ​യോ​ഗം എ​ട്ട് ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 11.44 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ച​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

  • എ​സ്. ആ​ർ സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment