ലോ​ണ്‍ ആ​പ്പ് തട്ടിപ്പുകേസ്: പ്ര​തി ഗു​ജ​റാ​ത്ത് സ്വ​ദേ​ശി റാ​ണാ മ​ഹേ​ഷ് പാ​ര്‍​ഥ​നെ​ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യ​ത്തെ ലോ​ണ്‍ ആ​പ്പ് ത​ട്ടി​പ്പുകേ​സി​ല്‍ അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ നി​ന്നും പി​ടി​യി​ലാ​യ പ്ര​തി​യെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ചു. ഗു​ജ​റാ​ത്ത് സ്വ​ദേ​ശി റാ​ണാ മ​ഹേ​ഷ് പാ​ര്‍​ഥ​നെ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ച​ത്. ഇ​യാ​ളെ ക​ഴി​ഞ്ഞ ദി​വ​സം അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ച്ചാ​ണ് ഗു​ജ​റാ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ ആ​കാ​ശ് ചൗ​ധ​രി ഒ​ളി​വി​ലാ​ണ്. ഇ​യാ​ളെ പി​ടി​കൂ​ടാ​ന്‍ തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.പോ​ങ്ങും​മൂ​ട്ടി​ലെ വാ​ട​ക കെ​ട്ടി​ടം കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ലോ​ണ്‍ ആ​പ്പി​ന്‍റെ മ​റ​വി​ല്‍ വ​ലി​യ സം​ഘം ത​ട്ടി​പ്പ് ന​ട​ത്തി വ​ന്നി​രു​ന്ന​ത്. വി​ദേ​ശി​ക​ളെ ഉ​ള്‍​പ്പെ​ടെ ഇ​ര​യാ​ക്കി ഈ ​സം​ഘം കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യെ​ടു​ത്തി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

ശ്രീ​കാ​ര്യം പോ​ലീ​സ് ഈ ​കെ​ട്ടി​ട​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ന്‍​പ​തി​ല്‍​പ​രം കം​പ്യൂ​ട്ട​റു​ക​ളും നൂ​റി​ല്‍​പ​രം സിം​കാ​ര്‍​ഡു​ക​ളും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​ക​ളാ​യ പ​ത്ത് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Related posts

Leave a Comment