അ​ങ്ക​മാ​ലി​യി​ലെ സ്പി​രി​റ്റ് വേ​ട്ട: ക​ട​ത്തി​ക്കൊ​ണ്ടു​വ​രാ​ൻ ത​നി​ക്ക് വാ​ഗ്ദാ​നം ചെ​യ്ത​ത് 50,000 രൂ​പ​യെ​ന്ന് അ​റ​സ്റ്റി​ലാ​യ ര​തീ​ഷ്

കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ലേ​ക്ക് സ്പി​രി​റ്റ് ക​ട​ത്താ​നാ​യി ത​നി​ക്ക് വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത് 50,000 രൂ​പ​യാ​ണെ​ന്ന് അ​റ​സ്റ്റി​ലാ​യ കൊ​ല്ലം ചാ​ത്ത​ന്നൂ​ര്‍ സ്വ​ദേ​ശി ര​തീ​ഷി​ന്‍റെ മൊ​ഴി. ഓ​ണ വി​പ​ണി ല​ക്ഷ്യ​മി​ട്ട് വ്യാ​ജ മ​ദ്യം നി​ര്‍​മി​ക്കാ​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 1,248 ലി​റ്റ​ര്‍ സ്പി​രി​റ്റ് അ​ങ്ക​മാ​ലി എ​ക്‌​സൈ​സ് ഇ​ന്ന​ലെ പി​ടി​കൂ​ടി​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ കൂ​ട്ടാ​ളി പ​റ​വൂ​ര്‍ സ്വ​ദേ​ശി രാ​ജേ​ഷി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്ന് സ്പി​രി​റ്റ് ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന​തെ​ന്നും ര​തീ​ഷ് മൊ​ഴി ന​ല്‍​കി.

കോ​ത​കു​ള​ങ്ങ​ര ഭാ​ഗ​ത്ത് പൂ​ട്ടി​ക്കി​ട​ന്നി​രു​ന്ന ഹോ​ളോ​ബ്രി​ക്‌​സ് ഗോ​ഡൗ​ണി​ലാ​ണ് സ്പി​രി​റ്റ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ങ്ക​മാ​ലി എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​റും സം​ഘ​വും ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് സ്പി​രി​റ്റ് ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്.

ഒ​രു ലോ​ഡ് സ്പി​രി​റ്റ് എ​ത്തി​ക്കു​മ്പോ​ള്‍ 50,000 രൂ​പ​യാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. ഹോ​ളോ​ബ്രി​ക്‌​സ് സ്ഥാ​പ​ന​ത്തി​ന്‍റെ ന​ട​ത്തി​പ്പു​കാ​ര​നാ​യ ബൈ​ജു​വി​നെ​യും പ്ര​ധാ​ന പ്ര​തി​യാ​യ രാ​ജേ​ഷി​നെ​യും കേ​ന്ദ്രീ​ക​രി​ച്ച് എ​ക്‌​സൈ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​ന്ന​ലെ പി​ടി​കൂ​ടി​യ ലോ​ഡി​ന് പു​റ​മെ മ​റ്റൊ​രു ലോ​ഡും പ്ര​തി​ക​ള്‍ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ​ത് കേ​ന്ദ്രീ​ക​രി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സ്പി​രി​റ്റ് ക​ട​ത്ത് ത​ട​യു​ന്ന​തി​നാ​യി പ​രി​ശോ​ധ​ന​ക​ളും എ​ക്‌​സൈ​സ് ക​ര്‍​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment