ഉ​ജ്ജ​യി​ൻ ക്ഷേ​ത്ര​ത്തി​ൽ ചെ​രി​പ്പ് ന​ഷ്ട​പ്പെ​ട്ടു; ചാ​റ്റ്ജി​പി​ടി​യി​ലൂ​ടെ സ്വ​ന്തം ചെ​രി​പ്പ് ക​ണ്ടെ​ത്തി യു​വാ​വ്, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ പ​ങ്കു​വ​ച്ചത് വൈറൽ

ഉ​ജ്ജ​യി​നി​ലെ പ്ര​ശ​സ്ത​മാ​യ മ​ഹാ​കാ​ൽ ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലെ കൂ​റ്റ​ൻ ചെ​രി​പ്പ് കൂ​ട്ട​ത്തി​നി​ട​യി​ൽ നി​ന്ന് ന​ഷ്ട​പ്പെ​ട്ട സ്വ​ന്തം ചെ​രി​പ്പ് ചാ​റ്റ്ജി​പി​ടി​യു​ടെ സ​ഹാ​യ​ത്തോ​ടെ ക​ണ്ടെ​ത്തി യു​വാ​വ്. ഗോ​വ സ്വ​ദേ​ശി​യാ​യ ശു​ഭാം​ഗ് ബോ​ർ​ക്ക​റാ​ണ് ഈ ​ര​സ​ക​ര​വും വി​ചി​ത്ര​വു​മാ​യ സം​ഭ​വം ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്.

ക്ഷേ​ത്ര​ത്തി​ന് പു​റ​ത്തെ ആ​യി​ര​ക്ക​ണ​ക്കി​ന് ചെ​രി​പ്പു​ക​ൾ​ക്കി​ട​യി​ൽ സ്വ​ന്തം ചെ​രി​പ്പ് തി​ര​ഞ്ഞു​പി​ടി​ക്കാ​ൻ ബു​ദ്ധി​മു​ട്ടി​യ ശു​ഭാം​ഗ്, ഒ​ടു​വി​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. ചെ​രി​പ്പ് റാ​ക്കി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും ഒ​പ്പം ത​ന്റെ ചെ​രി​പ്പി​ന്റെ ചി​ത്ര​വും അ​ദ്ദേ​ഹം ചാ​റ്റ്ജി​പി​ടി​യി​ലേ​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്തു.

ചി​ത്ര​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ച ചാ​റ്റ്ജി​പി​ടി , റാ​ക്കി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്താ​യി വ​ല​തു​വ​ശ​ത്ത് അ​ടി​യി​ലാ​യി ഇ​രി​ക്കു​ന്ന ഒ​രു ജോ​ഡി ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യും അ​ത് ശു​ഭാം​ഗി​ന്റേ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. എ​ഐ കൃ​ത്യ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ച്ച സ്ഥ​ല​ത്ത് പോ​യി നോ​ക്കി​യ യു​വാ​വി​ന് ത​ന്‍റെ ചെ​രി​പ്പ് തി​രി​കെ ല​ഭി​ച്ചു.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. സാ​ധാ​ര​ണ ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ആ​രും ചി​ന്തി​ക്കാ​ത്ത ത​ര​ത്തി​ൽ എ​ഐ ഉ​പ​യോ​ഗി​ച്ച​തി​നെ പ​ല​രും പ്ര​ശം​സി​ച്ചു.

ശ​ക്ത​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ദി​നം​പ്ര​തി​യു​ള്ള ല​ളി​ത​മാ​യ പ്ര​ശ്ന​ങ്ങ​ൾ പോ​ലും പ​രി​ഹ​രി​ക്കാ​മെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് ഈ ​സം​ഭ​വ​മെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​തി​നോ​ട​കം ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഈ ​അ​പൂ​ർ​വ്വ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട​ത്.

 

 

 

Related posts

Leave a Comment