ഗാലൈ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 462 റൺസിന് പുറത്ത്. മൂന്നാം ദിവസം 460/9 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് രണ്ട് റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്.
അസിത ഫെർണാണ്ടോയുടെ പന്തിൽ പ്രസിദ്ധ് കൃഷ്ണ പുറത്തായതോടെയാണ് ഇന്ത്യൻ ഇന്നിംഗ്സിന് വിരാമമായത്. മാന്യമായ സ്കോർ പടുത്തുയർത്തുന്നതിൽ തകർപ്പൻ സെഞ്ചുറി നേടി പുറത്താകാതെ നിന്ന ദേവ്ദത്ത് പടിക്കലും (167 റൺസ്), നിർണായക അർധസെഞ്ചുറി സ്വന്തമാക്കിയ ധ്രുവ് ജുറേലും (51 റൺസ്) നിർണായക പങ്ക് വഹിച്ചു.
ശ്രീലങ്കൻ നിരയിൽ മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്ത പ്രഭാത് ജയസൂര്യ നാല് വിക്കറ്റും, കേശര നുവന്ത മൂന്ന് വിക്കറ്റും, അസിത ഫെർണാണ്ടോ രണ്ട് വിക്കറ്റും വീഴ്ത്തി ഇന്ത്യൻ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടി. അതേസമയം, ഇന്ത്യടെ കൂറ്റൻസ്കോറിന് മറുപടി പറയുന്ന ലങ്ക തകർച്ച നേരിടുകയാണ്. നിലവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 66 റൺസ് എന്ന നിലയിലാണ്.
