ഒ​രേ ഫാ​നി​ന്‍റെ ഹു​ക്കി​ല്‍ അ​ച്ഛ​നും മ​ക​ളും മ​രി​ച്ച​നി​ല​യി​ല്‍; ആ​ത്മ​ഹ​ത്യ​യു​ടെ കാ​ര​ണം വ്യ​ക്ത​മ​ല്ല; ഇ​വ​ർ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ മു​മ്പ് ര​ണ്ടു​പേ​ർ ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്ന​താ​യി പോ​ലീ​സ്

കാ​​​സ​​​ര്‍​ഗോ​​​ഡ്: അ​​​ച്ഛ​​​നെ​​​യും പ്ല​​​സ്ടു വി​​​ദ്യാ​​​ര്‍​ഥി​​​നി​​​യാ​​​യ മ​​​ക​​​ളെ​​​യും വാ​​​ട​​​ക​​​വീ​​​ട്ടി​​​ല്‍ തൂ​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി. ക​​​ര്‍​ണാ​​​ട​​​ക സ്വ​​​ദേ​​​ശി​​​യും കാ​​​സ​​​ര്‍​ഗോ​​​ഡ് മീ​​​പ്പു​​​ഗി​​​രി​​​യി​​​ല്‍ താ​​​മ​​​സ​​​ക്കാ​​​ര​​​നു​​​മാ​​​യ ഗ​​​ണേ​​​ശ​​​ന്‍ (55), മ​​​ക​​​ള്‍ വൈ​​​ഷ്ണ​​​വി (17) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. ചെ​​​മ്മ​​​നാ​​​ട് കോ​​​ളി​​​യ​​​ടു​​​ക്കം ശി​​​വ​​​പു​​​രം ക്ഷേ​​​ത്ര​​​ത്തി​​​നു സ​​​മീ​​​പ​​​ത്തെ ഇ​​​രു​​​നി​​​ല വാ​​​ട​​​ക​​​വീ​​​ട്ടി​​​ലാ​​​ണ് ഇ​​​രു​​​വ​​​രെ​​​യും ഒ​​​രേ ഫാ​​​നി​​​ന്‍റെ ഹു​​​ക്കി​​​ല്‍ തൂ​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

പ​​​ര​​​വ​​​ന​​​ടു​​​ക്കം ജി​​​എ​​​ച്ച്എ​​​സ്എ​​​സി​​​ലെ പ്ല​​​സ്ടു സ​​​യ​​​ന്‍​സ് വി​​​ദ്യാ​​​ര്‍​ഥി​​​നി​​​യാ​​​ണ് വൈ​​​ഷ്ണ​​​വി. ഹോം ​​​ന​​​ഴ്‌​​​സാ​​​യ കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി​​​നി ഭാ​​​ര്യ ഓ​​​മ​​​ന ജോ​​​ലി​​​സ്ഥ​​​ല​​​ത്തും മ​​​ക​​​ന്‍ വി​​​ഷ്ണു കാ​​​റ്റ​​​റിം​​​ഗ് ജോ​​​ലി​​​ക്കും പോ​​​യ സ​​​മ​​​യ​​​ത്താ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി 11.10 ന് ഗ​​​ണേ​​​ശ​​​ന്‍ അ​​​യ​​​ല്‍​വീ​​​ട്ടി​​​ലെ​​​ത്തി മ​​​ക​​​ളെ കാ​​​ണാ​​​നി​​​ല്ലെ​​​ന്ന് അ​​​റി​​​യി​​​ച്ചു.

എ​​​ന്നാ​​​ല്‍, വീ​​​ട്ടി​​​ലേ​​​ക്കു തി​​​രി​​​കെ​​​പ്പോ​​​യ ഗ​​​ണേ​​​ശ​​​ന്‍ വാ​​​തി​​​ല്‍ ഉ​​​ച്ച​​​ത്തി​​​ല്‍ കൊ​​​ട്ടി​​​യ​​​ട​​​ച്ച​​​തി​​​ല്‍ സം​​​ശ​​​യം തോ​​​ന്നി​​​യ അ​​​യ​​​ല്‍​വാ​​​സി​​​ക​​​ള്‍ മേ​​​ല്‍​പ​​​റ​​​മ്പ് പോ​​​ലീ​​​സി​​​ല്‍ വി​​​വ​​​ര​​​മ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പോ​​​ലീ​​​സെ​​​ത്തി അ​​​ക​​​ത്തു​​​നി​​​ന്നു പൂ​​​ട്ടി​​​യ വാ​​​തി​​​ല്‍ ബ​​​ലം​​​പ്ര​​​യോ​​​ഗി​​​ച്ച് തു​​​റ​​​ന്നു പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ഴാ​​​ണ് ഇ​​​രു​​​വ​​​രെ​​​യും മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

വി​​​ഷ്ണു​​​പ്രി​​​യ​​​യാ​​​ണ് ഗ​​​ണേ​​​ശ​​​ന്‍റെ മ​​​റ്റൊ​​​രു മ​​​ക​​​ള്‍. ഏ​​​താ​​​നും മാ​​​സ​​​ങ്ങ​​​ള്‍​ക്ക് മു​​​ന്പാ​​ണ് ഗ​​​ണേ​​​ശ​​​നും കു​​​ടും​​​ബ​​​വും ശി​​​വ​​​പു​​​ര​​​ത്തെ വാ​​​ട​​​ക​​​വീ​​​ട്ടി​​​ലേ​​​ക്കു താ​​​മ​​​സം മാ​​​റി​​​യ​​​ത്. ആ​​​ത്മ​​​ഹ​​​ത്യ​​​യു​​​ടെ കാ​​​ര​​​ണം വ്യ​​​ക്ത​​​മാ​​​യി​​​ട്ടി​​​ല്ല. മേ​​​ല്‍​പ​​​റ​​​മ്പ് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണ​​​മാ​​​രം​​​ഭി​​​ച്ചു. അ​തേ​സ​മ​യം ഇ​തേ വാ​ട​ക​വീ​ട്ടി​ല്‍ മു​മ്പും ര​ണ്ടു​പേ​ര്‍ ജീ​വ​നൊ​ടു​ക്കി​യി​രു​ന്ന​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. 2025 ഓ​ഗ​സ്റ്റ് 13ന് ​ഒ​രു യു​വാ​വും മൂ​ന്നു മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം ഇ​യാ​ളു​ടെ പി​താ​വും ഇ​തേ​വീ​ട്ടി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു.

Related posts

Leave a Comment