മ​ദ്യ​പാ​ന​ത്തി​നി​ടെ പ​ണ​ത്തെ ചൊ​ല്ലിത​ര്‍​ക്കം; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു;

തൃ​പ്പൂ​ണി​ത്തു​റ: അ​ത്ത​ക്ക​ച്ച​വ​ട​ത്തി​നെ​ത്തി​യ​വ​ര്‍ ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു. അ​ത്തം ന​ഗ​റി​ല്‍ ക​ളി​പ്പാ​ട്ട ക​ച്ച​വ​ട​ത്തി​ന് വ​ന്ന തി​രു​വ​ന​ന്ത​പു​രം ചെ​ങ്ക​ല്‍​ചൂ​ള സ്വ​ദേ​ശി പ്രി​ന്‍​സി​നാ​ണ് (40) കു​ത്തേ​റ്റ​ത്. ഇ​യാ​ളെ ആ​ക്ര​മി​ച്ച കേ​സി​ല്‍ കു​റ്റി​മു​ല്ല ക​ച്ച​വ​ട​ക്കാ​ര​ന്‍ കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി ജോ​സ​ഫി​നെ (70) പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പു​ല​ര്‍​ച്ചെ 12 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​രു​വ​രും ബാ​റി​ല്‍ വ​ച്ചു​ള്ള മ​ദ്യ​പാ​ന​ത്തി​നി​ടെ പ​ണ​ത്തി​ന്‍റെ കാ​ര്യം പ​റ​ഞ്ഞ് ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് സ്റ്റാ​ച്ചു​വി​ന​ടു​ത്തു​ള്ള ക​ട​യ്ക്ക് മു​ന്നി​ല്‍ പ്രി​ന്‍​സ് കി​ട​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ള്‍ ജോ​സ​ഫ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റ പ്രി​ന്‍​സി​നെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലേ​യ്ക്ക് മാ​റ്റി.

Related posts

Leave a Comment