തകർന്നടിഞ്ഞ് ഇറാന്‍റെ സമ്പദ്‌വ്യവസ്ഥ; പ്രക്ഷോഭ ഭീതിയിൽ ഭരണകൂടം

ടെ​ഹ്റാ​ൻ: അ​മേ​രി​ക്ക​യു​മാ​യു​ള്ള യു​ദ്ധ​വും ക​ടു​ത്ത സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​ങ്ങ​ളും ഇ​റാ​ന്‍റെ ആ​ഭ്യ​ന്ത​ര നി​ല പ​രി​താ​പ​ക​ര​മാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നു റി​പ്പോ​ർ​ട്ട്. മേ​ഖ​ല​യി​ൽ യു​എ​സ് നാ​വി​ക ഉ​പ​രോ​ധം ശ​ക്ത​മാ​ക്കി​യ​തോ​ടെ ക​ട​ൽ​മാ​ർ​ഗ​മു​ള്ള അ​വ​ശ്യ​സാ​ധ​ന ഇ​റ​ക്കു​മ​തി ത​ട​സ​പ്പെ​ട്ടു. പാ​ല​ങ്ങ​ളും റോ​ഡു​ക​ളും വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന​തോ​ടെ ക​ര​മാ​ർ​ഗ​മു​ള്ള ഗ​താ​ഗ​ത​ച്ചെ​ല​വും കു​തി​ച്ചു​യ​ർ​ന്നു. രാ​ജ്യ​ത്തു നി​ല​വി​ൽ പ്ര​തി​ദി​നം 70 ല​ക്ഷം ലി​റ്റ​റി​ന്‍റെ ഇ​ന്ധ​ന​ക്ഷാ​മ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ഇ​റാ​ൻ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് രാ​ജ്യ​ത്തെ സ്ഥി​തി രൂ​ക്ഷ​മാ​ണ്. ജൂ​ലൈ​യി​ലെ വാ​ർ​ഷി​ക പ​ണ​പ്പെ​രു​പ്പം 66 ശ​ത​മാ​ന​മാ​ന​മാ​യി ഉ​യ​ർ​ന്നു. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​യി​ൽ 128 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വു​ണ്ടാ​യി. ക​റ​ൻ​സി​യാ​യ റി​യാ​ലി​ന്‍റെ മൂ​ല്യം കു​ത്ത​നെ ഇ​ടി​ഞ്ഞ​തോ​ടെ ജ​ന​ങ്ങ​ളു​ടെ വാ​ങ്ങ​ൽ ശേ​ഷി ത​ക​ർ​ന്നു.

വാ​ട​ക​നി​ര​ക്ക് 31 ശ​ത​മാ​ന​വും ടെ​ഹ്‌​റാ​നി​ൽ ഭ​വ​ന​വി​ല 50 ശ​ത​മാ​ന​വും വ​ർ​ധി​ച്ചു. പ​ല​ർ​ക്കും തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ടു. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ശ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. ദാ​രി​ദ്ര്യം വ്യാ​പ​ക​മാ​യി. യു​വാ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും പൊ​ട്ടി​ത്തെ​റി​യു​ടെ വ​ക്കി​ൽ നി​ൽ​ക്കു​ക​യാ​ണെ​ന്നു നി​രീ​ക്ഷ​ക​ർ പ​റ​യു​ന്നു.

അ​തു​കൊ​ണ്ടു​ത​ന്നെ സാ​മ്പ​ത്തി​ക ത​ക​ർ​ച്ച ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കു വ​ഴി​വ​ച്ചേ​ക്കു​മെ​ന്ന ഭീ​തി​യി​ലാ​ണ് ഇ​റാ​ൻ ഭ​ര​ണ​കൂ​ടം. മു​ന്പ് ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ ക​ടു​പ്പ​ത്തി​ൽ അ​ടി​ച്ച​മ​ർ​ത്തി​യ ഹൊ​സൈ​ൻ ത​ഈ​ബി​നെ അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​മാ​യ ‘ബ​സി​ജ്’ മി​ലി​ഷ്യ​യു​ടെ ത​ല​വ​നാ​യി നി​യ​മി​ച്ചു പ്ര​തി​ഷേ​ധ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​നാ​ണ് ഭ​ര​ണ​കൂ​ട നീ​ക്കം. ഇ​തി​ന​കം​ത​ന്നെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ആ​ക്‌​ടി​വി​സ്റ്റു​ക​ൾ​ക്കു​മെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളാ​ണ് ഇ​റാ​ൻ സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. എ​ന്നാ​ൽ, അ​സം​തൃ​പ്ത​രാ​യ ജ​ന​ങ്ങ​ളെ എ​ത്ര കാ​ലം അ​ടി​ച്ച​മ​ർ​ത്തി നി​ർ​ത്താ​നാ​കും എ​ന്ന​താ​ണ് ഇ​റാ​ൻ ഭ​ര​ണ​കൂ​ടം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി.

Related posts

Leave a Comment