ഞാ​ൻ ഒ​രു അ​ഞ്ച് മി​നി​റ്റ് കു​ളി​ച്ച​തേ​യു​ള്ളൂ, ഓ​സ്ട്രേ​ലി​യ​യി​ൽ ഇ​ന്ത്യ​ൻ യു​വ​തി​ക്ക് പ​റ്റി​യ കൈ​യ​ബ​ദ്ധം, 1.3 ല​ക്ഷം രൂ​പ പി​ഴ;വീ​ഡി​യോ പ​ങ്കു​വ​ച്ച് യു​വ​തി

ഓ​സ്‌​ട്രേ​ലി​യ​യി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ൻ യു​വ​തി​ക്ക് 5 മി​നി​റ്റ് നീ​ണ്ട കു​ളി കാ​ര​ണം ല​ഭി​ച്ച​ത് $1,800 ഓ​സ്‌​ട്രേ​ലി​യ​ൻ ഡോ​ള​ർ (ഏ​ക​ദേ​ശം 1.30 ല​ക്ഷം രൂ​പ) പി​ഴ. കു​ളി​ക്കു​ന്ന​തി​നി​ടെ മു​റി​യി​ലു​ണ്ടാ​യ ആ​വി ഫ​യ​ർ അ​ലാ​റം പ്ര​വ​ർ​ത്തി​പ്പി​ച്ച​താ​ണ് ഈ ​വ​ലി​യ തു​ക പി​ഴ​യാ​യി ല​ഭി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ വ​മി​ത എ​ന്ന യു​വ​തി പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ഈ ​അ​പൂ​ർ​വ്വ അ​നു​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. കു​ളി ക​ഴി​ഞ്ഞ് പു​റ​ത്തേ​ക്കി​റ​ങ്ങി​യ​പ്പോ​ൾ പെ​ട്ടെ​ന്ന് ഫ​യ​ർ അ​ലാ​റം മു​ഴ​ങ്ങു​ക​യാ​യി​രു​ന്നു. കെ​ട്ടി​ട​ത്തി​ൽ തീ​പി​ടു​ത്ത​മു​ണ്ടാ​കു​മ്പോ​ൾ ന​ട​ത്തു​ന്ന മാ​ക്ക് ഡ്രി​ൽ (Fire drill) ആ​ണെ​ന്നാ​ണ് യു​വ​തി ആ​ദ്യം ക​രു​തി​യ​ത്.

എ​ന്നാ​ൽ അ​ൽ​പ​സ​മ​യ​ത്തി​ന​കം ബി​ൽ​ഡിം​ഗ് മാ​നേ​ജ​ർ മു​റി​യി​ലെ​ത്തു​ക​യും, ഫ​യ​ർ അ​ലാ​റം അ​ടി​ച്ച​ത് യു​വ​തി​യു​ടെ ഫ്ലാ​റ്റി​ൽ നി​ന്നാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. കു​ളി​ക്കു​മ്പോ​ൾ എ​ക്‌​സോ​സ്റ്റ് ഫാ​ൻ (Exhaust fan) പ്ര​വ​ർ​ത്തി​പ്പി​ക്കാ​തി​രു​ന്ന​താ​ണ് വാ​ഷ്‌​റൂ​മി​ൽ നി​ന്ന് ഉ​യ​ർ​ന്ന ആ​വി ഫ​യ​ർ അ​ലാ​റം സെ​ൻ​സ​റി​ലേ​ക്ക് എ​ത്താ​ൻ കാ​ര​ണ​മാ​യ​ത്.

“ആ​രെ​ങ്കി​ലും വാ​ഷ്‌​റൂ​മി​ന് തൊ​ട്ടു​വെ​ളി​യി​ൽ ഫ​യ​ർ അ​ലാ​റം വെ​ക്കു​മോ?” എ​ന്ന് ചോ​ദി​ച്ചു​കൊ​ണ്ടാ​ണ് യു​വ​തി ത​നി​ക്ക് നേ​രി​ട്ട സാ​മ്പ​ത്തി​ക ന​ഷ്ട​ത്തെ​ക്കു​റി​ച്ച് വീ​ഡി​യോ​യി​ൽ സം​സാ​രി​ക്കു​ന്ന​ത്.

വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. അ​ലാ​റം സെ​ൻ​സ​റി​ന്‍റെ അ​മി​ത​മാ​യ സെ​ൻ​സി​റ്റി​വി​റ്റി​യും അ​തി​ന്‍റെ സ്ഥാ​ന​വും പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണെ​ന്ന് ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ട്ട​പ്പോ​ൾ, വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ഫ​യ​ർ അ​ലാ​റം അ​നാ​വ​ശ്യ​മാ​യി പ്ര​വ​ർ​ത്തി​പ്പി​ച്ച് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തേ​ണ്ടി വ​ന്നാ​ൽ വ​ലി​യ തു​ക സ​ർ​വീ​സ് ചാ​ർ​ജാ​യി ന​ൽ​കേ​ണ്ടി വ​രു​മെ​ന്ന് മ​റ്റു​ള്ള​വ​രും ഓ​ർ​മി​പ്പി​ച്ചു.

 

 

 

Related posts

Leave a Comment