പെ​ണ്‍​സു​ഹൃ​ത്തി​നൊ​പ്പം പെ​രി​യാ​റി​ല്‍ നീ​ന്തു​ന്ന​തി​നി​ടെ മു​ങ്ങി​മ​ര​ണം; യു​വാ​വി​ന്‍റെ മൃ​ത​ദ്ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ടം ചെ​യ്യും


ആ​ലു​വ: പെ​ണ്‍​സു​ഹൃ​ത്തി​നൊ​പ്പം പെ​രി​യാ​റി​ല്‍ നീ​ന്തു​ന്ന​തി​നി​ടെ മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ഇ​ന്ന് ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്‍​കും. പാ​ല​ക്കാ​ട് ചെ​ര്‍​പ്പു​ള​ശേ​രി സ്വ​ദേ​ശി അ​ല്‍​ത്താ​ഫ് ഹു​സൈ​ന്‍ (24) ആ​ണ് മ​രി​ച്ച​ത്.

അ​ല്‍​ത്താ​ഫും പെ​ണ്‍​സു​ഹൃ​ത്തും ഇ​ന്ന​ലെ സ​ന്ധ്യ​യ്ക്കാ​ണ് ആ​ലു​വ ദേ​ശം ക​ട​വി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. മ​ലേ​ഷ്യ​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന യു​വാ​വ് നാ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ തൃ​ക്കാ​ക്ക​ര​യി​ല്‍ ഹോ​സ്റ്റ​ലി​ല്‍ ക​ഴി​യു​ന്ന പെ​ണ്‍​സു​ഹൃ​ത്തു​മാ​യി ബൈ​ക്കി​ല്‍ വി​വി​ധ​യി​ട​ങ്ങ​ള്‍ കാ​ണാ​നെ​ത്തി​യ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ന്ന​ലെ വൈ​കി​ട്ട് 6.30 ഓ​ടെ ആ​ലു​വ ദേ​ശം ക​ട​വി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്.

അ​ല്‍​ത്താ​ഫാ​ണ് ആ​ദ്യം ചു​ഴി​ഭാ​ഗ​ത്തേ​ക്ക് അ​റി​യാ​തെ നീ​ങ്ങി​യ​ത്. പി​ന്നാ​ലെ പെ​ണ്‍​കു​ട്ടി​യും പി​ന്തു​ട​ര്‍​ന്നു. വെ​ള്ള​ത്തി​ല്‍ താ​ഴ്ന്ന പെ​ണ്‍​കു​ട്ടി​യെ പു​ഴ​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു യു​വാ​വ് ര​ക്ഷി​ച്ച് ക​ര​യ്ക്ക് ക​യ​റ്റി​യ​പ്പോ​ഴാ​ണ് ത​ന്‍റെ കൂ​ടെ സു​ഹൃ​ത്ത് കൂ​ടി​യു​ണ്ടെ​ന്ന് പെ​ണ്‍​കു​ട്ടി പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ അ​ല്‍​ത്താ​ഫ് ഒ​ഴു​ക്കി​ല്‍പ്പെ​ട്ടു​പോ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സി​ന് വി​വ​രം ന​ല്‍​കി. ഇ​വ​ര്‍ ഒ​ളി​യ​ന്നൂ​ര്‍-​കു​ഞ്ഞു​ണ്ണി​ക്ക​ര സ്‌​കൂ​ബാ ടീ​മി​നെ വി​ളി​ച്ചു വ​രു​ത്തി രാ​ത്രി​യോ​ടെ മൃ​ത​ദേ​ഹം മു​ങ്ങി​യെ​ടു​ത്തു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ഇ​രു​വ​രും സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി സൗ​ഹൃ​ദ​ത്തി​ലാ​യ​വ​രാ​ണ്.

Related posts

Leave a Comment