ഭ​ക്ഷ​ണം തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ വി​ദ്യാ​ര്‍​ഥി​നി​യ്ക്ക് ര​ക്ഷ​ക​യാ​യി അ​ധ്യാ​പി​ക

ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ ഭ​ക്ഷ​ണം തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി ശ്വാ​സം​കി​ട്ടാ​തെ കു​ഴ​ഞ്ഞു വീ​ണ വി​ദ്യാ​ര്‍​ഥി​നി​യ്ക്ക് ര​ക്ഷ​യാ​യ​ത് അ​ധ്യാ​പി​ക​യു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ല്‍.

പു​ല്ലേ​പ്പ​ടി ദാ​റു​ല്‍ ഉ​ലൂം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ഹാ​ദി​യ ഫാ​ത്തി​മ​യ്ക്കാ​ണ് ക​ഴി​ക്കു​ന്ന​തി​നി​ടെ ഭ​ക്ഷ​ണം തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി​യ​ത്.

അ​ധ്യാ​പി​ക​യാ​യ കെ ​എം ഷാ​രോ​ണി​ന്റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് കു​ട്ടി ര​ക്ഷ​പ്പെ​ട്ട​ത്.

ഭ​ക്ഷ​ണ​ത്തി​നി​ടെ ഹാ​ദി​യ ശ്വാ​സം​മു​ട്ടി പി​ട​യു​ന്ന​തു ക​ണ്ടു കു​ട്ടി​ക​ളും മ​റ്റ് അ​ധ്യാ​പ​ക​രും പ​ക​ച്ചു നി​ല്‍​ക്കു​മ്പോ​ള്‍ സ്‌​കൂ​ളി​ലെ സ്റ്റു​ഡ​ന്റ് പൊ​ലീ​സ് കേ​ഡ​റ്റ് വി​ഭാ​ഗ​ത്തി​ന്റെ ചു​മ​ത​ല​യു​ള്ള ഷാ​രോ​ണ്‍ പാ​ഞ്ഞെ​ത്തു​ക​യാ​യി​രു​ന്നു.

ഒ​ട്ടും സ​മ​യം പാ​ഴാ​ക്കാ​തെ ഷാ​രോ​ണ്‍ കു​ട്ടി​ക്കു സി​പി​ആ​ര്‍ ന​ല്‍​കി​യ​തോ​ടെ​യാ​ണ് അ​പ​ക​ടം ഒ​ഴി​വാ​യ​ത്.

സ്‌​കൂ​ള്‍ അ​സം​ബ്ലി​യി​ല്‍ മാ​നേ​ജ​ര്‍ എ​ച്ച് ഇ ​മു​ഹ​മ്മ​ദ് ബാ​ബു സേ​ട്ടി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഷാ​രോ​ണി​നെ ആ​ദ​രി​ച്ചു.

Related posts

Leave a Comment