ഓ​ടു​ന്ന ട്രെ​യി​നി​ലേ​ക്ക് പാ​ർ​സ​ൽ എ​റി​ഞ്ഞു​കൊ​ടു​ത്ത് യു​വാ​വ്; ‘പെ​ർ​ഫെ​ക്റ്റ് ടൈ​മിം​ഗ്’ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കാ​നാ​വി​ല്ലെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ

ട്രെ​യി​ൻ സ്റ്റോ​പ്പി​ല്ലാ​ത്ത​തി​നാ​ൽ നി​ർ​ത്തി​യി​ടാ​ത്ത ഓ​ടു​ന്ന ട്രെ​യി​നി​ലെ യാ​ത്ര​ക്കാ​ര​ന് യു​വാ​വ് ഭ​ക്ഷ​ണ പാ​ർ​സ​ൽ കൈ​മാ​റി​യ​ത് വ്യ​ത്യ​സ്ഥ​മാ​യി രീ​തി​യി​ൽ.

സ​മ​യ​കൃ​ത്യ​ത​യും ബു​ദ്ധി​യും സ​മ​ന്വ​യി​പ്പി​ച്ചു​ള്ള ഈ ​സാ​ഹ​സി​ക കൈ​മാ​റ്റ​ത്തി​ന്‍റെ വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ക​യാ​ണ്. ‘എ​ക്സ്’ ഉ​പ​യോ​ക്താ​വാ​യ ആ​യി​ഷ മ​ജി​ദ് ഖാ​നാ​ണ് ഈ ​ര​സ​ക​ര​മാ​യ വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്.

റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം പാ​ർ​സ​ലു​മാ​യി കാ​ത്തു​നി​ൽ​ക്കു​ന്ന യു​വാ​വി​ലാ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. ട്രെ​യി​ൻ ക​ട​ന്നു​പോ​കു​മ്പോ​ൾ ഓ​രോ ക​മ്പാ​ർ​ട്ട്‌​മെ​ന്‍റി​ലെ​യും വാ​തി​ലു​ക​ൾ ശ്ര​ദ്ധ​യോ​ടെ നി​രീ​ക്ഷി​ക്കു​ന്നു, എ​ന്നാ​ൽ ഫോ​ൺ വ​ഴി മു​ൻ​കൂ​ട്ടി പ്ലാ​ൻ ചെ​യ്ത പ്ര​കാ​ര​മാ​യി​രു​ന്നു ഈ ​കൈ​മാ​റ്റം.

ഒ​രു ബോ​ഗി​യി​ൽ നി​ന്ന് യാ​ത്ര​ക്കാ​ര​ൻ കൈ​വീ​ശി കാ​ണി​ച്ച​തോ​ടെ, ട്രെ​യി​ൻ ഒ​പ്പ​മെ​ത്തി​യ നി​മി​ഷ​ത്തി​ൽ യു​വാ​വ് കൃ​ത്യ​മാ​യി പാ​ർ​സ​ൽ എ​റി​ഞ്ഞു​കൊ​ടു​ക്കു​ക​യും യാ​ത്ര​ക്കാ​ര​ൻ അ​ത് സു​ര​ക്ഷി​ത​മാ​യി പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് ഈ ​സാ​ഹ​സി​ക കൈ​മാ​റ്റം ന​ട​ന്ന​ത്.

യു​വാ​വി​ന്‍റെ പെ​ട്ടെ​ന്നു​ള്ള ചി​ന്ത​യും പാ​ഴ്‌​സ​ൽ എ​റി​ഞ്ഞു ന​ൽ​കി​യ സ​മ​യ​കൃ​ത്യ​ത​യും നെ​റ്റി​സ​ൺ​സി​ന്‍റെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി. മ​നു​ഷ്യ​ർ​ക്ക് ധാ​രാ​ളം ബു​ദ്ധി​യു​ണ്ടെ​ന്നും എ​ന്നാ​ൽ അ​ത് ശ​രി​യാ​യ കാ​ര്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​മ്പോ​ഴാ​ണ് അ​തി​ശ​യം തോ​ന്നു​ന്ന​തെ​ന്നും ഉ​പ​യോ​ക്താ​ക്ക​ൾ ക​മ​ന്‍റ് ചെ​യ്തു.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മു​തി​ർ​ന്ന​യാ​ൾ സ്വ​ന്ത​മാ​യി ഇ​ത് ചെ​യ്യാ​ൻ ധൈ​ര്യ​പ്പെ​ടാ​ത്ത​തു​കൊ​ണ്ട് യു​വാ​വി​നെ​ക്കൊ​ണ്ട് ചെ​യ്യി​ച്ച​താ​ണെ​ന്ന ത​ര​ത്തി​ലു​ള്ള ത​മാ​ശ ക​മ​ന്‍റു​ക​ളും പോ​സ്റ്റി​ന് താ​ഴെ​യു​ണ്ട്. വ​ള​രെ കു​റ​ച്ചു സെ​ക്ക​ൻ​ഡു​ക​ൾ മാ​ത്രം നീ​ണ്ടു​നി​ന്ന ഈ ​കൈ​മാ​റ്റം വ​ൻ കൈ​യ​ടി​യാ​ണ് ഇ​ൻ്റ​ർ​നെ​റ്റി​ൽ നേ​ടു​ന്ന​ത്.

 

 

 

Related posts

Leave a Comment