പൊലിസ് ജോ​ലി​ക്കൊ​പ്പം മോ​ഷ​ണ​വും തൊ​ഴി​ലാ​ക്കി; മോ​ഷ​ണ​ത്തി​നാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത് അ​മ്പ​ല​ങ്ങ​ൾ; കാ​മു​കി​യു​ടെ സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ലും പ്ര​തി

ത​ളി​പ്പ​റ​മ്പ്: ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ പൊ​ലി​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ. പ​യ്യ​ന്നൂ​ർ അ​ന്നൂ​ർ പു​തി​യ​ങ്കാ​വി​ലെ വി.​എം. വി​പി​ൻ​കു​മാ​ർ (40) ആ​ണ് പി​ടി​യി​ലാ​യ​ത്. കാ​സ​ർ​ഗോ​ഡ് കു​മ്പ​ള സ്റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഇ​യാ​ൾ നി​ല​വി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​ണ്.

തൃ​ച്ചം​ബ​രം ശ്രീ​കൃ​ഷ്ണ‌ ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ​തി​നും ഇ​തേ​ക്ഷേ​ത്ര​ത്തി​ലും ത​ളി​പ്പ​റ​മ്പ് രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലും ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഭ​ക്ത​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ​ണം ന​ട​ത്തി​യ കേ​സു​ക​ളി​ലു​മാ​ണ് അ​റ​സ്റ്റ്.

ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി ടി.​പി. സു​മേ​ഷ്, സി​ഐ ശ്രീ​ഹ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത ഇ​യാ​ളി​ൽ​നി​ന്നു മൂ​ന്നു മൊ​ബൈ​ൽ ഫോ​ണു​ക​ളും 6000 രൂ​പ​യും ക​ണ്ടെ​ടു​ത്തു. ക​ഴി​ഞ്ഞ 31നാ​ണ് തൃ​ച്ചം​ബ​രം ശ്രീ​കൃ​ഷ്ണ‌ ക്ഷേ​ത്ര​ത്തി​ൽ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.

ഒ​മ്പ​തി​ന് ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഒ​രാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണും മേ​ഷ്ടി​ച്ചു. ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ ക​ട​ക്കു​ന്പോ​ൾ പു​റ​ത്ത് ഊ​രി​വ​ച്ച ഷ​ർ​ട്ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ക്ഷേ​ത്ര​ത്തി​ലെ സി​സി​ടി​വി​യി​ൽ ദൃ​ശ്യ​ത്തി​ൽ​നി​ന്നാ​ണു വി​പി​ൻ​കു​മാ​റി​നെ തി​രി​ച്ച​റി​ഞ്ഞ​ത്.

പി​റ്റേ​ന്നു രാ​വി​ലെ ത​ളി​പ്പ​റ​മ്പ് രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ ഇ​യാ​ൾ ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ജ്യോ​ത്സ്യ​ൻ​കൂ​ടി​യാ​യ ചി​റ്റാ​രി​ക്ക​ൽ ആ​ല​യി​ൽ പ​ടി​ഞ്ഞാ​റെ​വീ​ട്ടി​ൽ സ​ജി​ൻ മോ​ഹ​ന്‍റെ 27,000 രൂ​പ വി​ല​വ​രു​ന്ന മൊ​ബൈ​ൽ ഫോ​ണും കൈ​ക്ക​ലാ​ക്കി. ഷ​ർ​ട്ട് ഊ​രി​വ​ച്ച് ജ്യോ​ത്സ്യ​ൻ ക്ഷേ​ത്ര​ത്തി​ന​ക​ത്തു ക​യ​റി​യ​പ്പോ​ഴാ​യി​രു​ന്നു ക​വ​ർ​ച്ച.​നേ​ര​ത്തേ​യും ഇ​യാ​ൾ​ക്കെ​തി​രേ കേ​സു​ക​ളു​ണ്ടെ​ന്നു പൊ​ലി​സ് പ​റ​ഞ്ഞു.

പൊ​ലി​സി​ൽ ജോ​ലി ല​ഭി​ച്ച ശേ​ഷം എ​സ്എ​സ്എ​ൽ​സി പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത ഇ​യാ​ൾ അ​വി​ടെ​വ​ച്ച് പ​ഴ​യൊ​രു വി​ദ്യാ​ർ​ഥി​നി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യി. അ​വ​രി​ൽ​നി​ന്നു സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങി പ​ണ​യം​വ​ച്ചു.​യു​വ​തി മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​നി​ര​യാ​കു​ക​യും കൗ​ൺ​സ​ലിം​ഗി​ന് വി​ധേ​യ​മാ​ക്കേ​ണ്ടി​വ​രി​ക​യും ചെ​യ്തു.

അ​പ്പോ​ഴാ​ണ് വി​പി​ൻ​കു​മാ​ർ സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത​താ​ണു യു​വ​തി​യു​ടെ അ​വ​സ്ഥ​യ്ക്കു കാ​ര​ണ​മെ​ന്നു തെ​ളി​ഞ്ഞ​ത്. അ​ന്നൂ​രി​ൽ ഒ​രു മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച​തി​ന് പ​യ്യ​ന്നൂ​ർ പൊ​ലീ​സെ​ടു​ത്ത കേ​സി​ലും പ്ര​തി​യാ​ണ്.

Related posts

Leave a Comment