വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യി​ല്‍ വ​ല​ഞ്ഞ് പൊ​തു​ജ​നം; ബ​ദ​ല്‍ മാ​ര്‍​ഗം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ല്‍ കെ​എ​സ്ഇ​ബി; എ​സി, ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി പ്ര​തി​സ​ന്ധി രൂ​ക്ഷം. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ മാ​ത്രം പീ​ക്ക് അ​വ​ര്‍ ഉ​പ​ഭോ​ഗം ര​ണ്ട​ര ല​ക്ഷം മെ​ഗാ​വാ​ട്ടി​ലും കൂ​ടു​ത​ലാ​യി​രു​ന്നു. സ​ര്‍​വ​കാ​ല റി​ക്കോ​ര്‍​ഡാ​ണി​ത്. പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ബ​ദ​ല്‍ മാ​ര്‍​ഗം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് കെ​എ​സ്ഇ​ബി.

പ​വ​ർ എ​ക്സ്ചേ​ഞ്ചി​ൽ നി​ന്ന് കൂ​ടു​ത​ൽ വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കെ​എ​സ്ഇ​ബി. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഈ ​മാ​സം 30 വ​രെ തു​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.

സം​സ്ഥാ​ന​ത്ത് നാ​ളെ മു​ത​ല്‍ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​റി​യി​പ്പു​ണ്ട്. മ​ഴ ല​ഭി​ക്കു​ന്ന​തോ​ടെ വൈ​ദ്യു​തി ഉ​പ​ഭോ​ഗം കു​റ​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കെ​എ​സ്ഇ​ബി. വൈ​ദ്യു​തി പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് എ​സി, ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്ക​ണ​മെ​ന്നും കെ​എ​സ്ഇ​ബി അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment