കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ. സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറിയറ്റ് അംഗം എം. ഗിരീഷാണ് അറസ്റ്റിലായത്.
കേസ് അന്വേഷിക്കുന്ന എസ്ഐടിയാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് ദിവസം സംഘം ചേർന്ന് പരിക്കേൽപ്പിച്ചു എന്ന കോൺഗ്രസ് പ്രവർത്തകന്റെ പരാതിയിലാണ് അറസ്റ്റ്.
ഗിരീഷ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. വധശ്രമം ഉൾപ്പെടെ വകുപ്പുകളാണ് ചുമത്തിയിരുന്നത്.
