സീ​രി എ ​ലീ​ഗ്: ഗോ​ൾ വ​ർ​ഷ​വു​മാ​യി എ​സി മി​ലാ​ൻ; ലീ​സി​നെ​തി​രെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ജ​യം

മി​ലാ​ൻ: ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ എ​സി മി​ലാ​ന് ത​ക​ർ​പ്പ​ൻ ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ലീ​സി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു. എ​സി മി​ലാ​ന് വേ​ണ്ടി ക്രി​സ്റ്റ്യ​ൻ‌ പു​ലി​സി​ച്ചും അ​ഡ്രി​യ​ൻ റ​ബി​യോ​ട്ടും ഡി​യേ​ഗോ മൊ​റെ​യ്റ​യും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്.

പു​ലി​സി​ച്ച് 14-ാം മി​നി​റ്റി​ലും റ​ബി​യോ​ട്ട് 61-ാം മി​നി​റ്റി​ലും മൊ​റെ​യ്റ 73-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. വി​ജ​യ​ത്തോ​ടെ എ​സി മി​ലാ​ന് 11 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലി​ഗ് ടേ​ബി​ളി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് എ​സി മി​ലാ​ൻ.

Related posts

Leave a Comment