‘ബി​ജെ​പി​ക്ക് വേ​ണ്ടി ജ​നാ​ധി​പ​ത്യ​ത്തെ അ​ട്ടി​മ​റി​ച്ച ഏ​ജ​ന്‍റാ​യി​രു​ന്നു ഗ്യാ​നേ​ഷ് കു​മാ​റെ​ന്ന് തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണ്’: വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ജി​ജി തോം​സ​ൺ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ അ​തീ​വ ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ഗ്യാ​നേ​ഷ് കു​മാ​ർ ബി​ജെ​പി ഏ​ജ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചു​വെ​ന്ന​തി​ന് ഇ​നി​യും തെ​ളി​വു​ക​ൾ ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ജെ​പി​ക്ക് വേ​ണ്ടി ജ​നാ​ധി​പ​ത്യ​ത്തെ അ​ട്ടി​മ​റി​ച്ച ഏ​ജ​ന്‍റാ​യി​രു​ന്നു ഗ്യാ​നേ​ഷ് കു​മാ​റെ​ന്ന് തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ വി​ശ്വാ​സ്യ​ത​യെ ബി​ജെ​പി​ക്ക് ക​ച്ച​വ​ടം ന​ട​ത്തി​യ അ​ദ്ദേ​ഹ​ത്തെ ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന് വ​ധ​ശി​ക്ഷ വി​ധി​ച്ച​യാ​ളെ​ന്നാ​ണ് ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തു​ക.

രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യി​ലി​രു​ന്ന് ജ​നാ​ധി​പ​ത്യ​ത്തെ ത​ക​ർ​ത്ത ഗ്യാ​നേ​ഷ് കു​മാ​ർ ഒ​രു നി​മി​ഷം പോ​ലും ആ ​സ്ഥാ​ന​ത്ത് തു​ട​രാ​ൻ പാ​ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​ടെ ശു​ദ്ധി​യെ​പ്പ​റ്റി ഭ​ര​ണ​ഘ​ട​ന ത​ന്നെ വ്യ​ക്ത​മാ​യി പ​റ​യു​ന്നു​ണ്ട്.

അ​ങ്ങേ​യ​റ്റം സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ട തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സം​ഘ​പ​രി​വാ​റി​ന്‍റെ തൊ​ഴു​ത്തി​ൽ കെ​ട്ടി​യ ക്രി​മി​ന​ൽ ബു​ദ്ധി​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഗ്യാ​നേ​ഷ് കു​മാ​ർ. ഗ്യാ​നേ​ഷ് കു​മാ​ർ സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത് ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തെ അ​ങ്ങേ​യ​റ്റം അ​പ​ക​ട​ത്തി​ലാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment