റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളി​യ വ്യ​ക്തി​യെ​ക്കൊ​ണ്ട് സി​സി​ടി​വി അ​ത് തി​രി​കെ എ​ടു​പ്പി​ച്ചു; ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ൽ വേ​റി​ട്ട മാ​തൃ​ക, സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു

ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ലെ സെ​ക്ട​ർ ബി​റ്റ 1 ൽ ​റോ​ഡ​രി​കി​ൽ മാ​ലി​ന്യം ത​ള്ളി​യ വ്യ​ക്തി​ക്ക് സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​ത്തെ​ക്കു​റി​ച്ച് ന​ൽ​കി​യ വേ​റി​ട്ട പാ​ഠം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. സി​സി​ടി​വി ക്യാ​മ​റ​യി​ലൂ​ടെ മാ​ലി​ന്യം ത​ള്ളു​ന്ന​ത് ക​ണ്ട അ​ധി​കൃ​ത​ർ, പ​ബ്ലി​ക് അ​നൗ​ൺ​സ്മെ​ന്‍റ് സി​സ്റ്റ​ത്തി​ലൂ​ടെ (ലൗ​ഡ്സ്പീ​ക്ക​ർ) ഉ​ട​ൻ​ത​ന്നെ ഇ​യാ​ളോ​ട് മാ​ലി​ന്യം തി​രി​കെ എ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഒ​ക്ടോ​ബ​ർ 9ന് ​രാ​ത്രി 10:15 ഓ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കു​ട്ടി​യു​മാ​യി എ​ത്തി​യ ഒ​രു റെ​സി​ഡ​ന്‍റ് സെ​ക്ട​റി​ലെ ഒ​രു ചു​വ​രി​നോ​ട് ചേ​ർ​ന്ന് മാ​ലി​ന്യം ത​ള്ളാ​ൻ ശ്ര​മി​ക്കു​ന്ന​ത് സെ​ക്ട​റി​ലെ സി​സി​ടി​വി ക്യാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞു.

ഇ​ത് നി​രീ​ക്ഷി​ച്ചു​കൊ​ണ്ടി​രു​ന്ന റ​സി​ഡ​ൻ​സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി ഉ​ട​ൻ ത​ന്നെ പ​ബ്ലി​ക് അ​ഡ്ര​സ് സി​സ്റ്റം വ​ഴി ഇ​യാ​ളോ​ട് ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ക​യും മാ​ലി​ന്യം ഉ​ട​ൻ ത​ന്നെ നീ​ക്കം ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

തു​ട​ക്ക​ത്തി​ൽ ശ​ബ്ദം എ​വി​ടെ​നി​ന്നാ​ണ് വ​രു​ന്ന​തെ​ന്ന് അ​റി​യാ​തെ അ​മ്പ​ര​ന്നു​പോ​യ ഇ​യാ​ൾ ചു​റ്റും നോ​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. രാ​വി​ലെ പി​ഴ​യീ​ടാ​ക്കു​മെ​ന്ന് വീ​ണ്ടും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തോ​ടെ, യാ​തൊ​രു നി​വൃ​ത്തി​യു​മി​ല്ലാ​തെ ഇ​യാ​ൾ മാ​ലി​ന്യം തി​രി​കെ എ​ടു​ത്ത് മ​ട​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു.

സെ​ക്ട​റി​ലെ ശു​ചി​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ആ​ർഡ​ബ്ല്യുഎ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യി സി​സി​ടി​വി ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​നും ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നു​മാ​ണ് ഈ ​സം​വി​ധാ​ന​മെ​ന്ന് ആ​ർഡ​ബ്ല്യു​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി.

ഈ ​സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ക്ക​പ്പെ​ട്ട​തോ​ടെ, പൊ​തു​സ്ഥ​ല​ങ്ങ​ളു​ടെ ശു​ചി​ത്വം സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ഇ​ത്ത​രം നൂ​ത​ന മാ​തൃ​ക​ക​ൾ വ​ലി​യ തോ​തി​ൽ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റു​ക​യാ​ണ്.

 

 

 

Related posts

Leave a Comment