ട്രം​പി​നു ട്രാ​പ്; തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് കാ​ര​ണം യു​ദ്ധ​മാ​ണെ​ന്ന വാ​ദം വ​ലി​യൊ​രു പ​രി​ധി വ​രെ ശ​രി​യാ​ണെ​ങ്കി​ലും ഇ​റാ​ന് ആ​ണ​വാ​യു​ധം ല​ഭി​ക്കാ​തി​രി​ക്കാ​ൻ യു​ദ്ധം ആ​വ​ശ്യ​മാ​യി​രു​ന്നു​വെ​ന്നും തീ​രു​മാ​ന​ത്തി​ൽ ഖേ​ദ​മി​ല്ലെ​ന്നും ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യെ​യും പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​യും നി​ഷ്പ്ര​ഭ​രാ​ക്കി ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്ക് അ​ട്ടി​മ​റി​വി​ജ​യം. രാ​ജ്യ​മെ​മ്പാ​ടും വീ​ശി​യ​ടി​ച്ച ‘നീ​ല​ത​രം​ഗ​ത്തി​ൽ’ സെ​ന​റ്റി​ന്‍റെ​യും ജ​ന​പ്ര​തി​നി​ധി സ​ഭ​യു​ടെ​യും പൂ​ർ​ണ നി​യ​ന്ത്ര​ണം ഡെ​മോ​ക്രാ​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ പ​ര​മ്പ​രാ​ഗ​ത കോ​ട്ട​ക​ളി​ൽ​പ്പോ​ലും വ​ൻ വി​ള്ള​ലു​ക​ൾ വീ​ഴ്ത്തി​യാ​ണ് ഡെ​മോ​ക്രാ​റ്റു​ക​ൾ ഈ ​ച​രി​ത്ര​പ​ര​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ​ത്. സ​ർ​ക്കാ​ർ വി​രു​ദ്ധ ത​രം​ഗ​ത്തി​ൽ ട്രം​പി​ന്‍റെ വി​ശ്വ​സ്ത​രെ​ല്ലാം ക​ട​പു​ഴ​കി.

വോ​ട്ടെ​ണ്ണ​ൽ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ 435 അം​ഗ ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ൽ 228 സീ​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി​യ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി 100 അം​ഗ സെ​ന​റ്റി​ൽ അം​ഗ​ബ​ലം 54 ആ​യി വ​ർ​ധി​പ്പി​ച്ചും വ്യ​ക്ത​മാ​യ മേ​ൽ​ക്കൈ നേ​ടി.

ഭൂ​രി​ഭാ​ഗം സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ഗ​വ​ർ​ണ​ർ പ​ദ​വി​ക​ൾ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി പി​ടി​ച്ചെ​ടു​ത്തു. 16 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് ഗ​വ​ർ​ണ​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ൽ ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്ക് ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​ന്ന​ത്. 2024ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡോ​ണ​ൾ​ഡ് ട്രം​പ് വി​ജ​യി​ച്ച അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ ഗ​വ​ർ​ണ​ർ ഭ​ര​ണ​മാ​ണ് ഡെ​മോ​ക്രാ​റ്റു​ക​ൾ അ​ട്ടി​മ​റി​ച്ച​ത്.

ട്രം​പി​ന്‍റെ ര​ണ്ടാം ഭ​ര​ണ​കാ​ല​ത്തെ അ​വ​സാ​ന ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലെ തീ​രു​മാ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​നും പു​തി​യ നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് ത​ട​യി​ടാ​നും ആ​വ​ശ്യ​മെ​ങ്കി​ൽ ഭ​ര​ണ​പ​ര​മാ​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കാ​നും ഈ ​വ​ൻ വി​ജ​യം ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്ക് വ​ലി​യ ക​രു​ത്തു പ​ക​രും. 2028ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള സൂ​ച​ന​കൂ​ടി​യാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം.

ഭ​ര​ണ​വി​രു​ദ്ധ ത​രം​ഗ​വും ജ​ന​രോ​ഷ​വും

ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സാ​മ്പ​ത്തി​ക-​വി​ദേ​ശ ന​യ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള ശ​ക്ത​മാ​യ ജ​ന​വി​കാ​ര​മാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ല​ത്തി​ൽ പ്ര​തി​ഫ​ലി​ച്ച​ത്. അ​തി​രൂ​ക്ഷ​മാ​യ ജീ​വി​ത​ച്ചെ​ല​വും ഇ​ന്ധ​ന​വി​ല​വ​ർ​ധ​ന​യും സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളെ ഭ​ര​ണ​പ​ക്ഷ​ത്തി​നെ​തി​രേ ചി​ന്തി​പ്പി​ച്ചു.

കൂ​ടാ​തെ ഇ​റാ​നു​മാ​യു​ള്ള സൈ​നി​ക​നീ​ക്ക​ങ്ങ​ളും അ​തി​നെ​ത്തു​ട​ർ​ന്ന് വി​പ​ണി​യി​ലു​ണ്ടാ​യ അ​സ്ഥി​ര​ത​യും ജ​ന​ങ്ങ​ളി​ൽ വ​ലി​യ അ​മ​ർ​ഷ​മാ​ണു​ണ്ടാ​ക്കി​യ​ത്. കോ​ൺ​ഗ്ര​സി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും ഭൂ​രി​പ​ക്ഷം ന​ഷ്‌​ട​പ്പെ​ട്ട​തോ​ടെ വ​രും​ദി​വ​സ​ങ്ങ​ളി​ൽ വൈ​റ്റ് ഹൗ​സും പ്ര​തി​പ​ക്ഷ​വും ത​മ്മി​ലു​ള്ള രാ​ഷ്‌​ട്രീ​യ​പോ​രാ​ട്ടം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കും. ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ നീ​ക്ക​ത്തെ പ്ര​സി​ഡ​ന്‍റി​ന്‍റെ വീ​റ്റോ അ​ധി​കാ​രം പ്ര​യോ​ഗി​ച്ചു നേ​രി​ടു​മെ​ന്നാ​ണ് ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ്.

“ന​മ്മ​ൾ തോ​റ്റ​ത് യു​ദ്ധം കാ​ര​ണം” – തു​റ​ന്ന​ടി​ച്ച് വൈ​സ് പ്ര​സി​ഡ​ന്‍റ് വാ​ൻ​സ്

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി നേ​രി​ട്ട പ​രാ​ജ​യ​ത്തി​നു കാ​ര​ണം ഇ​റാ​നു​മാ​യു​ള്ള യു​ദ്ധ​വും അ​മേ​രി​ക്ക​യു​ടെ ഇ​സ്ര​യേ​ൽ അ​നു​കൂ​ല ന​യ​ങ്ങ​ളു​മാ​ണെ​ന്ന് തു​റ​ന്നു​സ​മ്മ​തി​ച്ച് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ്. സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്‌​ഫോ​മാ​യ എ​ക്‌​സി​ൽ പ​ങ്കു​വ​ച്ച ദീ​ർ​ഘ​മാ​യ കു​റി​പ്പി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ​ക്കു​റി​ച്ചു​ള്ള നി​ല​പാ​ട് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യ​ത്.

2024ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡോ​ണ​ൾ​ഡ് ട്രം​പി​നെ​യും ത​ങ്ങ​ളെ​യും പി​ന്തു​ണ​ച്ച ഭൂ​രി​ഭാ​ഗം വോ​ട്ട​ർ​മാ​രും ഇ​ത്ത​വ​ണ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ല​പാ​ടു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്കു വോ​ട്ട് ചെ​യ്ത​താ​ണ് തി​രി​ച്ച​ടി​ക്ക് ഇ​ട​യാ​ക്കി​യ​തെ​ന്ന് വാ​ൻ​സ് ചൂ​ണ്ടി​ക്കാ​ട്ടി. റി​പ്പ​ബ്ലി​ക്ക​ൻ വോ​ട്ട​ർ​മാ​ർ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ എ​ത്താ​തി​രു​ന്ന​ത​ല്ല പ​രാ​ജ​യ​ത്തി​നു കാ​ര​ണം. മ​റി​ച്ച് അ​വ​രി​ൽ വ​ൻ​തോ​തി​ൽ സം​ഭ​വി​ച്ച വോ​ട്ട് ചോ​ർ​ച്ച​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പാ​ർ​ട്ടി​യു​ടെ ആ​ഭ്യ​ന്ത​ര സ​ർ​വേ​ക​ളെ ഉ​ദ്ധ​രി​ച്ച് പ​രാ​ജ​യ​ത്തി​നു വ​ഴി​വ​ച്ച നാ​ല് പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ വാ​ൻ​സ് വി​ശ​ദീ​ക​രി​ച്ചു. നി​ല​വി​ലെ യു​ദ്ധം ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന ജ​ന​ങ്ങ​ളു​ടെ ശ​ക്ത​മാ​യ ആ​വ​ശ്യം, സാ​ധ​ന​ങ്ങ​ളു​ടെ​യും ഇ​ന്ധ​ന​ത്തി​ന്‍റെ​യും വി​ല​ക്ക​യ​റ്റം ഉ​ണ്ടാ​ക്കി​യ അ​മ​ർ​ഷം, ആ​ഭ്യ​ന്ത​ര വി​ഷ​യ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തി​ലെ പ​രാ​ജ​യം, അ​മേ​രി​ക്ക​യു​ടെ നി​ല​വി​ലെ ഇ​സ്ര​യേ​ൽ ന​യ​ങ്ങ​ളോ​ടു​ള്ള വോ​ട്ട​ർ​മാ​രു​ടെ ശ​ക്ത​മാ​യ എ​തി​ർ​പ്പ് എ​ന്നി​വ​യാ​ണു പ​രാ​ജ​യ​കാ​ര​ണ​മാ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. “”ന​മ്മ​ൾ തോ​ൽ​ക്കാ​നു​ണ്ടാ​യ പ്ര​ധാ​ന കാ​ര​ണം ഈ ​യു​ദ്ധ​മാ​ണ്. എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന ഈ ​യാ​ഥാ​ർ​ഥ്യം ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട് വേ​ണം പാ​ർ​ട്ടി​യു​ടെ ഭാ​വി നി​ല​പാ​ടു​ക​ളെ​ക്കു​റി​ച്ചു​ള്ള ഏ​തൊ​രു ച​ർ​ച്ച​യും ആ​രം​ഭി​ക്കാ​ൻ”- വാ​ൻ​സ് വ്യ​ക്ത​മാ​ക്കി.

കോ​ട്ട​ക​ൾ ത​ക​ർ​ത്ത് ച​രി​ത്ര​വി​ജ​യം

പ​തി​റ്റാ​ണ്ടു​ക​ളാ​യി റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ ഉ​റ​ച്ച കോ​ട്ട​ക​ളാ​യി​രു​ന്ന പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ഡെ​മോ​ക്രാ​റ്റു​ക​ൾ അ​ട്ടി​മ​റി വി​ജ​യ​ങ്ങ​ൾ കൊ​യ്തു. കാ​ൻ​സ​സി​ൽ 94 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് ഒ​രു ഡെ​മോ​ക്രാ​റ്റ് സ്ഥാ​നാ​ർ​ഥി സെ​ന​റ്റി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. ടെ​ക്സ​സി​ൽ 38 വ​ർ​ഷ​ത്തി​നു​ശേ​ഷം ഡെ​മോ​ക്രാ​റ്റു​ക​ൾ സെ​ന​റ്റ് സീ​റ്റ് തി​രി​കെ​പ്പി​ടി​ച്ച​പ്പോ​ൾ ഐ​യോ​വ​യി​ലും പാ​ർ​ട്ടി മി​ക​ച്ച വി​ജ​യം നേ​ടി.

ഒ​ഹാ​യോ​യി​ലെ ഗ​വ​ർ​ണ​ർ മ​ത്സ​ര​ത്തി​ൽ പ്ര​മു​ഖ ഇ​ന്ത്യ​ൻ വം​ശ​ജ​നും റി​പ്പ​ബ്ലി​ക്ക​ൻ നേ​താ​വു​മാ​യ വി​വേ​ക് രാ​മ​സ്വാ​മി​ക്ക് അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി​യാ​ണു നേ​രി​ട്ട​ത്. ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി​യാ​യ ആ​മി ആ​ക്‌​ട​നാ​ണു രാ​മ​സ്വാ​മി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം നി​രാ​ശാ​ജ​ന​ക​മാ​ണെ​ങ്കി​ലും ജ​ന​വി​ധി പൂ​ർ​ണ​മാ​യും അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും വൈ​റ്റ് ഹൗ​സും വ്യ​ക്ത​മാ​ക്കി. ഡെ​മോ​ക്രാ​റ്റു​ക​ൾ മി​ക​ച്ച പ്ര​ചാ​ര​ണ​മാ​ണു ന​ട​ത്തി​യ​തെ​ന്നും രാ​ജ്യ​ത്തി​ന്‍റെ ന​ന്മ​യ്ക്കാ​യി അ​വ​രു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ട്രം​പ് പ്ര​തി​ക​രി​ച്ചു. എ​ന്നാ​ൽ, താ​ൻ നേ​രി​ട്ടു മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഫ​ലം മ​റ്റൊ​ന്നാ​കു​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ട്രം​പി​നെ പ്ര​ഹ​രി​ച്ച​പ്പോ​ൾ…

മ​ദ്യ​പാ​നം നി​ർ​ത്തി​യ ക​ര​ടി​യെ​പ്പ​റ്റി അ​മേ​രി​ക്ക​ൻ ഹാ​സ​സാ​ഹി​ത്യ​കാ​ര​ൻ ജ​യിം​സ് ത​ർ​ബ​ർ (1894-1961) ഒ​രു ക​ഥ എ​ഴു​തി. 1939ൽ. ​പേ​ര് “ദ ​ബെ​യ​ർ ഹു ​ലെ​റ്റ് ഇ​റ്റ് എ​ലോ​ൺ’. ക​ര​ടി മ​ദ്യ​പ​നാ​യി​രു​ന്ന​പ്പോ​ൾ കു​ടി​ച്ചു മ​ത്ത​നാ​യി വീ​ട്ടി​ൽ വ​ന്നു ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും പേ​ടി​പ്പി​ക്കും, മ​ർ​ദി​ക്കും, വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ ന​ശി​പ്പി​ക്കും. മ​ദ്യ​പാ​നം നി​ർ​ത്തി​യ​ശേ​ഷം, മ​ദ്യം തൊ​ടാ​ത്ത​പ്പോ​ഴും താ​ൻ ക​രു​ത്ത​നാ​ണെ​ന്നു കാ​ണി​ക്കാ​ൻ വീ​ട്ടി​ൽ അ​ഭ്യാ​സ​ങ്ങ​ൾ തു​ട​ങ്ങി. അ​ത് അ​വ​സാ​നി​ക്കു​ന്ന​ത് കു​റേ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ച്ചും ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും മ​ർ​ദി​ച്ചും​ത​ന്നെ. അ​മേ​രി​ക്ക​ൻ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ അ​മേ​രി​ക്ക​യും ഇ​തേ അ​വ​സ്ഥ​യി​ലാ​കും.

ട്രം​പി​ന്‍റെ രാ​ഷ്‌​ട്രീ​യ​ബ​ലം കു​റ​ഞ്ഞു. പ​ക്ഷേ 2029 ജ​നു​വ​രി 19 വ​രെ ട്രം​പ്ത​ന്നെ പ്ര​സി​ഡ​ന്‍റ്. കോ​ൺ​ഗ്ര​സി​ൽ എ​തി​ർ​പ്പ് കൂ​ടും എ​ന്നു മാ​ത്രം. 1930നു ​ശേ​ഷം എ​ട്ടു ത​വ​ണ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ന്‍റി​ന്‍റെ ക​ക്ഷി തോ​റ്റി​ട്ടു​ള്ള രാ​ജ്യ​മാ​ണ് അ​മേ​രി​ക്ക. അ​വി​ടെ ഇ​തു ശീ​ല​മാ​യി​ക്ക​ഴി​ഞ്ഞു. ട്രം​പി​ന്‍റെ തോ​ന്ന്യാ​സ​ങ്ങ​ൾ ഇ​ന്നു​കൊ​ണ്ട് അ​വ​സാ​നി​ക്കി​ല്ല.

പോ​രാ​ടും, ഒ​ത്തു​തീ​ർ​ക്കും

ട്രം​പി​നു ക്ഷീ​ണം വ​ന്ന​തു​കൊ​ണ്ട് ഇ​ന്ത്യ അ​ട​ക്കം വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ​ക്കു നേ​ട്ടം ഉ​ണ്ടാ​കാ​ൻ പോ​കു​ന്നി​ല്ല. തോ​ൽ​വി​യു​ടെ പേ​രി​ൽ സ്വ​ഭാ​വം മാ​റ്റു​ന്ന ആ​ള​ല്ല ട്രം​പ്. ന​യ​വും മാ​റ്റി​ല്ല. ഈ​ജി​പ്ഷ്യ​ൻ വം​ശ​ജ​നാ​യ ഒ​രു മു​സ്‌​ലിം (മി​ഷി​ഗ​നി​ൽ​നി​ന്നു​ള്ള ഡോ. ​അ​ബ്ദു​ൾ എ​ൽ സെ​യ്ദ്) പു​തി​യ സെ​ന​റ്റി​ൽ ഉ​ണ്ടെ​ങ്കി​ലും ഇ​റാ​നെ​തി​രാ​യ യു​ദ്ധം നി​ർ​ത്തി​ക്കാ​ൻ സെ​ന​റ്റി​നു ക​ഴി​യി​ല്ല.

യു​ദ്ധ​വും വി​ദേ​ശ​ന​യ​വും അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ല​ല്ല പ്ര​സി​ഡ​ന്‍റ്. പ​ണം ന​ൽ​കി​ല്ല എ​ന്നു കോ​ൺ​ഗ്ര​സി​നു പ​റ​യാം. പ​ക്ഷേ കോ​ൺ​ഗ്ര​സി​നു താ​ത്പ​ര്യ​മു​ള്ള കാ​ര്യ​ങ്ങ​ൾ മു​ട​ക്കി തി​രി​ച്ച​ടി​ക്കാ​ൻ ട്രം​പ് മ​ടി​ക്കി​ല്ല. ഒ​ടു​വി​ൽ കോ​ൺ​ഗ്ര​സ് വ​ഴ​ങ്ങും. പ്ര​സി​ഡ​ന്‍റും കോ​ൺ​ഗ്ര​സും മു​ഖം ര​ക്ഷി​ക്കു​ന്ന ഒ​ത്തു​തീ​ർ​പ്പു​ക​ൾ ഉ​ണ്ടാ​ക്കും. അ​തു പ​ല​വ​ട്ടം ക​ണ്ട​താ​ണ്.

ക​മ്മി വ​ർ​ധി​ക്കു​ന്ന​തു ത​ട​യാ​ൻ യു​ദ്ധ​ത്തി​ന​ട​ക്ക​മു​ള്ള ചെ​ല​വ് കു​റ​യ്ക്കാ​ൻ ശ്ര​മ​മു​ണ്ടാ​കും. പ​ക്ഷേ ഡെ​മോ​ക്രാ​റ്റു​ക​ൾ തു​ക കൂ​ട്ടാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന ആ​രോ​ഗ്യ​ര​ക്ഷാ സ്കീ​മു​ക​ൾ​ക്കും മ​റ്റു​മു​ള്ള ചെ​ല​വ് വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ ട്രം​പ് തു​നി​യും. ഒ​ത്തു​തീ​ർ​പ്പി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടു കൂ​ട്ട​രും “വെ​ടി​നി​ർ​ത്തും’. ഒ​ടു​വി​ൽ ക​മ്മി പ​ഴ​യ​തു​പോ​ലെ​യോ അ​തി​ലേ​റെ​യോ ആ​കും. അ​തി​നി​ടെ സ​ർ​ക്കാ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ത​ട​സം നേ​രി​ടാം. ഒ​രു വ​ർ​ഷം മു​ൻ​പ് ഇ​തേ വി​ഷ​യ​ത്തി​ൽ 43 ദി​വ​സം യു​എ​സ് സ​ർ​ക്കാ​ർ “അ​ട​ഞ്ഞു​കി​ട​ന്ന​താ​ണ്’. അ​ത് ആ​വ​ർ​ത്തി​ക്കാം.

ഡെ​മോ​ക്രാ​റ്റു​ക​ൾ മൈ​ത്രി കാ​ണി​ക്കു​മോ?

ഇ​ന്ത്യ​ക്കു മേ​ലു​ള്ള ട്രം​പി​ന്‍റെ തീ​രു​വ കു​റ​യ്ക്കാ​ൻ ഡെ​മോ​ക്രാ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ടി​ല്ല. തീ​രു​വ​യി​ൽ യു​എ​സ് ക​മ്പ​നി​ക​ളു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും താ​ത്പ​ര്യ​ത്തെ ഡെ​മോ​ക്രാ​റ്റു​ക​ളും എ​തി​ർ​ക്കു​ന്നി​ല്ല. ത​ങ്ങ​ളു​മാ​യി ന​ല്ല ബ​ന്ധം പു​ല​ർ​ത്തു​ന്ന കാ​ന​ഡ​യു​ടെ​യും മെ​ക്സി​ക്കോ​യു​ടെ​യും കാ​ര്യ​ത്തി​ൽ അ​വ​ർ ചി​ല​പ്പോ​ൾ സ​മ്മ​ർ​ദം ചെ​ലു​ത്തി​യേ​ക്കാം.

ഇ​ന്ത്യ​യോ​ട് അ​ത്ര​യും താ​ത്പ​ര്യം കാ​ണി​ക്കു​ക​യി​ല്ല. അ​ടു​ത്ത കാ​ലം വ​രെ ട്രം​പു​മാ​യി വ​ലി​യ അ​ടു​പ്പം പു​ല​ർ​ത്തി​യ ഇ​ന്ത്യ ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്കി​ട​യി​ൽ ന​ല്ല മി​ത്ര​ങ്ങ​ളെ കാ​ര്യ​മാ​യി വ​ള​ർ​ത്തി​യി​ട്ടു​മി​ല്ല.

സോ​റോ​സും റോ ​ഖ​ന്ന​യും

പ്ര​തി​രോ​ധ സ​ഹ​ക​ര​ണം, സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ കൈ​മാ​റ്റം, പു​തി​യ ത​ല​മു​റ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ ഇ​ന്ത്യ​ക്കു​വേ​ണ്ടി വാ​ദി​ക്കാ​ൻ വേ​ണ്ട​ത്ര ഡെ​മോ​ക്രാ​റ്റു​ക​ൾ ഉ​ണ്ടാ​കി​ല്ല. ലി​ബ​റ​ൽ കാ​ഴ്ച​പ്പാ​ടു​ള്ള പ​ല ഡെ​മോ​ക്രാ​റ്റ് നേ​താ​ക്ക​ളും ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കാ​റു​ണ്ട്. ഇ​ന്ത്യ​യി​ൽ മ​ത​സ്വാ​ത​ന്ത്ര്യ​വും അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​വും നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു എ​ന്നു പ​ല ഡെ​മോ​ക്രാ​റ്റു​ക​ളും ക​രു​തു​ന്നു.

ഇ​ന്ത്യാ​വി​രു​ദ്ധ​ത ആ​രോ​പി​ച്ച് ബി​ജെ​പി നേ​താ​ക്ക​ൾ നി​ര​ന്ത​രം വി​മ​ർ​ശി​ക്കു​ന്ന ജോ​ർ​ജ് സോ​റോ​സ് ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ വ​ലി​യ പ​ണ​ദാ​താ​വാ​ണ്. യു​എ​സ് കോ​ൺ​ഗ്ര​സി​ലെ ഇ​ന്ത്യാ കോ​ക്ക​സ് കോ ​ചെ​യ​റും ഡെ​മോ​ക്രാ​റ്റ് നേ​താ​വു​മാ​യ റോ ​ഖ​ന്ന​യു​മാ​യി ബി​ജെ​പി പ​ല പ്രാ​വ​ശ്യം ഉ​ട​ക്കി​യി​ട്ടു​ണ്ട്.

വ​ള​ർ​ച്ച​യി​ൽ ഭ​യ​മി​ല്ല

ഡെ​മോ​ക്രാ​റ്റു​ക​ൾ വി​ജ​യി​ച്ച​തു​കൊ​ണ്ട് യു​എ​സ് സ​മ്പ​ദ്ഘ​ട​ന​യി​ൽ കു​ഴ​പ്പ​മൊ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. ഫ​ലം വ​ന്നു​തു​ട​ങ്ങി​യ​പ്പോ​ൾ ര​ണ്ടു ശ​ത​മാ​ന​ത്തോ​ളം താ​ഴ്ന്ന ഓ​ഹ​രി​വി​പ​ണി സൂ​ചി​ക​ക​ൾ നേ​രം വെ​ളു​ക്കും മു​ൻ​പേ തി​രി​കെ നേ​ട്ട​ത്തി​ലാ​യി. നി​ല​വി​ലെ മി​ക​ച്ച വ​ള​ർ​ച്ച തു​ട​രു​മെ​ന്നു വി​പ​ണി വി​ശ്വ​സി​ക്കു​ന്നു എ​ന്നു ചു​രു​ക്കം.

സെ​പ്റ്റം​ബ​റി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ 3.4 ശ​ത​മാ​നം ജി​ഡി​പി വ​ള​ർ​ച്ച ഉ​ണ്ടാ​യി​രു​ന്നു അ​മേ​രി​ക്ക​യി​ൽ. സ​മ്പ​ന്ന​രാ​ജ്യ കൂ​ട്ടാ​യ്മ​യാ​യ ജി 7​ലെ ഏ​റ്റ​വും കൂ​ടി​യ നി​ര​ക്ക്. സെ​പ്റ്റം​ബ​റി​ൽ യു​എ​സ് തൊ​ഴി​ല​വ​സ​ര​ങ്ങ​ളി​ൽ 75.2 ല​ക്ഷ​ത്തി​ന്‍റെ വ​ർ​ധ​ന​യു​ണ്ടാ​യി. നാ​ലു മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്. ഒ​ക്‌​ടോ​ബ​റി​ലെ ഫാ​ക്ട​റി ഉ​ത്പാ​ദ​ന സൂ​ചി​ക നാ​ലു വ​ർ​ഷ​ത്തി​നി​ട​യി​ലെ ര​ണ്ടാ​മ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​യ 55.5 ലെ​ത്തി. എ​സ് ആ​ൻ​ഡ് പി 500 ​ഓ​ഹ​രി​സൂ​ചി​ക ട്രം​പി​ന്‍റെ ര​ണ്ടാം വാ​ഴ്ച​യി​ൽ ഇ​തു വ​രെ 27 ശ​ത​മാ​നം മു​ന്നേ​റി.

നി​ർ​മി​ത​ബു​ദ്ധി​ക്കു നി​യ​ന്ത്ര​ണം

നി​ർ​മി​ത​ബു​ദ്ധി (എ​ഐ) മേ​ഖ​ല​യി​ലെ ഡെ​മോ​ക്രാ​റ്റി​ക് സ​മീ​പ​ന​ങ്ങ​ൾ ചി​ല്ല​റ​യ​ല്ലാ​ത്ത ആ​ശ​ങ്ക ജ​നി​പ്പി​ക്കും. എ​ഐ​യെ നി​യ​ന്ത്രി​ക്ക​ണം എ​ന്ന് അ​വ​ർ വാ​ദി​ക്കു​ന്നു. എ​ഐ ക​മ്പ​നി​ക​ളു​ടെ ഭീ​മ​ൻ ഡാ​റ്റാ സെ​ന്‍റ​റു​ക​ളെ​യും അ​വ​ർ എ​തി​ർ​ക്കു​ന്നു. അ​മി​ത​മാ​യി വൈ​ദ്യു​തി​യും വെ​ള്ള​വും ഉ​പ​യോ​ഗി​ക്കു​ന്ന ഡാ​റ്റാ സെ​ന്‍റ​റു​ക​ൾ മൂ​ലം വൈ​ദ്യു​തി​ക്കും വെ​ള്ള​ത്തി​നും കൂ​ടു​ത​ൽ വി​ല ന​ൽ​കേ​ണ്ടി​വ​രു​ന്നു. പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​ക്കു​ന്നു. ഡാ​റ്റാ സെ​ന്‍റ​റു​ക​ളു​ടെ അ​നു​മ​തി ച​ട്ട​പ്ര​കാ​ര​മാ​ണോ എ​ന്നു പ​രി​ശോ​ധി​ക്കു​ന്ന​തു മു​ത​ൽ എ​ഐ​ക്കു റെ​ഗു​ലേ​റ്റ​റി സം​വി​ധാ​നം ഉ​ണ്ടാ​ക്കു​ന്ന​തു വ​രെ പ​ല​തും ഡെ​മോ​ക്രാ​റ്റ് ഭൂ​രി​പ​ക്ഷ കോ​ൺ​ഗ്ര​സി​നു ചെ​യ്യാ​നാ​കും.

ബാ​ങ്കിം​ഗി​ൽ അ​ട​ക്കം ട്രം​പ് മാ​റ്റി​ക്ക​ള​ഞ്ഞ നി​യ​ന്ത്ര​ണ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ പു​തി​യ കോ​ൺ​ഗ്ര​സി​നും സെ​ന​റ്റി​നും ക​ഴി​യും. അ​വ​യെ​ല്ലാം വീ​റ്റോ ചെ​യ്തു ത​ട​യാ​ൻ പ്ര​സി​ഡ​ന്‍റി​ന് അ​ധി​കാ​ര​മി​ല്ല. വ്യ​വ​സാ​യ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന പ​രി​സ്ഥി​തി ച​ട്ട​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​നും ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്കു സാ​ധി​ക്കും. ഇ​തെ​ല്ലാം ക​മ്പ​നി​ക​ളു​ടെ ലാ​ഭ​ക്ഷ​മ​ത​യെ ബാ​ധി​ക്കും. വ്യ​വ​സാ​യ​മേ​ഖ​ല ആ​ശ്വ​സി​ക്കു​ന്ന​ത് ഇ​വ​യൊ​ക്കെ മാ​സ​ങ്ങ​ളും വ​ർ​ഷ​ങ്ങ​ളും​കൊ​ണ്ടേ ന​ട​ക്കൂ എ​ന്ന​തി​ലാ​ണ്.

അ​ഴി​മ​തി പി​ടി​ക്കു​മോ?

ക​മ്മി​യേ​ക്കാ​ൾ ഡെ​മോ​ക്രാ​റ്റു​ക​ൾ ശ്ര​ദ്ധ​യൂ​ന്നു​ക ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​ഴി​മ​തി​ക​ളി​ലാ​കും. ട്രം​പും കു​ടും​ബാം​ഗ​ങ്ങ​ളും ത​ങ്ങ​ളു​ടെ ക​മ്പ​നി​ക​ൾ​ക്കു നേ​ട്ട​മു​ണ്ടാ​ക്കാ​ൻ​വേ​ണ്ടി നി​യ​മ​ങ്ങ​ൾ മ​റി​ക​ട​ന്നു പ​ല​തും ചെ​യ്ത​തു പു​റ​ത്തു കൊ​ണ്ടു​വ​രാ​ൻ കോ​ൺ​ഗ്ര​സി​ലെ ഭൂ​രി​പ​ക്ഷം സ​ഹാ​യി​ക്കും. ട്രം​പ് കു​ടും​ബ​ത്തി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ കു​റ​ച്ചൊ​ന്നു​മ​ല്ല. ക്രി​പ്റ്റോ​ക​റ​ൻ​സി ക​മ്പ​നി​ക​ളി​ൽ ട്രം​പ് കു​ടും​ബ​ത്തി​നു വ​ലി​യ നി​ക്ഷേ​പ​മു​ണ്ട്. പാ​ക്കി​സ്ഥാ​ൻ അ​ട​ക്കം പ​ല രാ​ജ്യ​ങ്ങ​ളി​ലും​നി​ന്ന് അ​പൂ​ർ​വ​ധാ​തു​ക്ക​ൾ സം​ഭ​രി​ക്കാ​ൻ ഉ​ണ്ടാ​ക്കി​യ ക​രാ​റു​ക​ൾ ട്രം​പി​ന്‍റെ മ​ക്ക​ളും മ​രു​മ​ക്ക​ളും മി​ത്ര​ങ്ങ​ളും ഉ​ൾ​പ്പെ​ട്ട ക​മ്പ​നി​ക​ൾ​ക്കു നേ​ട്ടം ഉ​ണ്ടാ​ക്കാ​നു​ള്ള​വ​യാ​ണ്.

പ​ല പ​ശ്ചി​മേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്കും പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ കി​ട്ട​ണ​മെ​ങ്കി​ൽ മ​രു​മ​ക​ൻ ജാ​റെ​ഡ് കു​ഷ്ന​ർ​ക്കു ക​പ്പം ന​ൽ​ക​ണം. ഇ​ങ്ങ​നെ നീ​ളു​ന്നു ആ​രോ​പ​ണ പ​ര​മ്പ​ര. മാ​ത്യു കോ​ൾ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ എ​ഴു​തി​യ പ്രി​ൻ​സ​സ് ആ​ൻ​ഡ് തീ​വ്സ് എ​ന്ന പു​സ്ത​കം കു​ഷ്‌​ന​റു​ടെ പ​ശ്ചി​മേ​ഷ്യ​യി​ലെ കൊ​ള്ള​ക​ൾ മാ​ത്രം വി​വ​രി​ക്കു​ന്ന​താ​ണ്. ഇ​വ​യൊ​ക്കെ അ​ന്വേ​ഷി​ക്കാ​ൻ ഡെ​മോ​ക്രാ​റ്റു​ക​ൾ തു​നി​യു​മോ, തു​നി​ഞ്ഞാ​ൽ അ​തു വി​ജ​യി​ക്കു​മോ എ​ന്ന​താ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​നെ​ത്തു​ട​ർ​ന്നു​ള്ള ഏ​റ്റ​വും പ്ര​ധാ​ന ചോ​ദ്യം.

ഇ​ന്ത്യ -അ​മേ​രി​ക്ക ബ​ന്ധം ഇ​നി എ​ങ്ങ​നെ?

ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​ൽ​ക്കു​ന്ന ഡോ​ണ​ൾ​ഡ് ട്രം​പ് കു​റേ മ​യ​പ്പെ​ടും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​ന്ത്യ കു​റേ മാ​സ​ങ്ങ​ളാ​യി ക​ഴി​യു​ന്ന​ത്. ട്രം​പ് അ​ങ്ങ​നെ മ​യ​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ ര​ണ്ടു വ​ർ​ഷം​കൂ​ടി കാ​ത്തി​രി​ക്കു​ക എ​ന്ന​താ​കും ഇ​ന്ത്യ​യു​ടെ ന​യം. വാ​ണി​ജ്യ​ക​രാ​ർ മു​ത​ൽ ഇ​ന്ത്യ​ക്കാ​ർ​ക്കു യു​എ​സ് വീ​സ​യും പൗ​ര​ത്വ​വും കി​ട്ടു​ന്ന​തും പ്ര​തി​രോ​ധ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണ​വും വ​രെ നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ലാ​ണ് ബ​ന്ധം ഉ​ല​ഞ്ഞു നി​ൽ​ക്കു​ന്ന​ത്. ഈ ​ഉ​ല​ച്ചി​ൽ ട്രം​പി​ന്‍റെ ര​ണ്ടാം വാ​ഴ്ച​യി​ൽ ആ​രം​ഭി​ച്ച​താ​ണ്.

വാ​ണി​ജ്യ​ക​രാ​ർ: അ​മേ​രി​ക്ക ആ​വ​ശ്യ​പ്പെ​ടു​ന്ന​തു​പോ​ലെ യു​എ​സ് കാ​ർ​ഷി​കോ​ത്പ​ന്ന ഇ​റ​ക്കു​മ​തി അ​നു​വ​ദി​ക്കാ​ൻ ഇ​ന്ത്യ ത​യാ​റ​ല്ല. ഇ​ന്ത്യ​യോ​ടു മ​ത്സ​രി​ക്കു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്കു ചു​മ​ത്തു​ന്ന​തി​ലും കു​റ​ഞ്ഞ തീ​രു​വ​യേ ഇ​ന്ത്യ​ക്കു ചു​മ​ത്താ​വൂ എ​ന്നും നി​ര​ക്കു​ക​ൾ നി​ശ്ചി​ത കാ​ല​ത്തേ​ക്കു മാ​റ്റു​ക​യി​ല്ലെ​ന്ന ഉ​റ​പ്പു വേ​ണ​മെ​ന്നും ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഉ​റ​പ്പു ന​ൽ​കാ​ൻ ട്രം​പ് ത​യാ​റ​ല്ല.

വീ​സ, കു​ടി​യേ​റ്റം: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്കു കൂ​ടു​ത​ൽ എ​ച്ച് വ​ൺ ബി ​വീ​സ​ക​ൾ കു​റ​ഞ്ഞ ഫീ​സി​ൽ അ​നു​വ​ദി​ക്കു​ന്ന​ത് അ​മേ​രി​ക്ക​യ്ക്കു ത​ന്നെ​യാ​ണു നേ​ട്ട​മാ​കു​ക എ​ന്ന് ഇ​ന്ത്യ വാ​ദി​ക്കു​ന്നു. അ​വ​രി​ൽ യോ​ഗ്യ​രാ​യ​വ​ർ​ക്കു പൗ​ര​ത്വ​വും ന​ൽ​ക​ണം.​ട്രം​പ് ഇ​തി​നു വ​ഴ​ങ്ങു​ന്നി​ല്ല.

പ്ര​തി​രോ​ധം, സാ​ങ്കേ​തി​ക​വി​ദ്യ: ഇ​ന്ത്യ​യു​മാ​യു​ള്ള പ്ര​തി​രോ​ധ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ 2025 ഫെ​ബ്രു​വ​രി​യി​ൽ ട്ര​സ്റ്റ് എ​ന്ന പേ​രി​ൽ ഉ​ണ്ടാ​ക്കി​യ ക​രാ​ർ ഇ​നി​യും പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യി​ട്ടി​ല്ല. പു​തി​യ ത​ല​മു​റ യു​ദ്ധ​വി​മാ​ന​ങ്ങ​ളും വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളും ഇ​ന്ത്യ​ക്കു നി​ഷേ​ധി​ക്കു​ന്നു.

പാ​ക്കി​സ്ഥാ​ൻ, ചൈ​ന: ഈ ​രാ​ജ്യ​ങ്ങ​ളോ​ടു യു​എ​സ് ത​ന്ത്ര​പ​ര​മാ​യ അ​ടു​പ്പം കൂ​ട്ടു​ന്നു. ചൈ​ന​യെ ര​ണ്ടാ​മ​ത്തെ വ​ൻ​ശ​ക്തി​യാ​യി പ്ര​ഖ്യാ​പി​ച്ചു കൂ​ടെ​നി​ർ​ത്താ​ൻ ട്രം​പ് ശ്ര​മി​ക്കു​ന്നു. ന​മു​ക്കു ലോ​ക​ത്തെ വീ​തി​ച്ചെ​ടു​ക്കാം എ​ന്നു യു​എ​സും ചൈ​ന​യും ധാ​ര​ണ​യി​ലെ​ത്തി​യാ​ൽ ഇ​ന്ത്യ നേ​രി​ടു​ക വ​ലി​യ ഭീ​ഷ​ണി​യാ​ണ്. പാ​ക്കി​സ്ഥാ​ൻ ഈ ​ര​ണ്ടു ശ​ക്തി​ക​ൾ​ക്കും മി​ത്ര​മാ​ണു താ​നും.
ഈ ​വി​ഷ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ത​ക്ക ഒ​ന്ന​ല്ല ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ലെ ട്രം​പി​ന്‍റെ തോ​ൽ​വി. 2028 ന​വം​ബ​റി​ലെ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ വ​രും​വ​രെ ഇ​ന്ത്യ​യു​ടെ കാ​ത്തി​രി​പ്പ് നീ​ളും.

ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ൽ അ​ഞ്ച് ഇ​ന്ത്യ​ൻ വം​ശ​ജ​ർ

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് അ​ഞ്ച് ഇ​ന്ത്യ​ൻ വം​ശ​ജ​ർ. അ​മി ബേ​റ, സു​ഹാ​സ് സു​ബ്ര​ഹ്‌​മ​ണ്യം, റോ ​ഖ​ന്ന, പ്ര​മീ​ള ജ​യ​പാ​ൽ, പി​യ ദാ​ൻ​ഡി​യ എ​ന്നി​വ​രാ​ണ് ജ​ന​പ്ര​തി​നി​ധി​സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​ന്ത്യ​ൻ വം​ശ​ജ​ർ. ഇ​വ​രെ​ല്ലാം ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​ണെ​ന്ന​താ​ണു സ​വി​ശേ​ഷ​ത. ഡെ​മോ​ക്രാ​റ്റ് പ്ര​തി​നി​ധി​യാ​യി അ​രു​ൺ മി​ല്ല​ർ മേ​രി​ലാ​ൻ​ഡ് ല​ഫ്. ഗ​വ​ർ​ണ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

അ​മ​രീ​ഷ് ബാ​ബു​ലാ​ൽ അ​മി ബേ​റ (61) എ​ട്ടാം ത​വ​ണ​യാ​ണ് ജ​ന​പ്ര​തി​നി​ധി സ​ഭാം​ഗ​മാ​കു​ന്ന​ത്. ക​ലി​ഫോ​ർ​ണി​യ​യി​ൽ​നി​ന്നാ​ണു വി​ജ​യി​ച്ച​ത്. ഫി​സി​ഷ്യ​നാ​യി​രു​ന്ന അ​മി ബേ​റ 2012ലാ​ണ് ആ​ദ്യ​മാ​യി വി​ജ​യി​ച്ച​ത്. ഇ​ത്ത​വ​ണ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി റോ​ബ് ട​ക്ക​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഗു​ജ​റാ​ത്തി കു​ടി​യേ​റ്റ​ക്കാ​രു​ടെ മ​ക​നാ​യ ബേ​റ ലോ​സ് ആ​ഞ്ച​ല​സി​ലാ​ണു ജ​നി​ച്ച​ത്. രാ​ഷ്‌​ട്രീ​യ​പ്ര​വേ​ശ​ന​ത്തി​നു മു​ന്പ് സാ​ക്ര​മെ​ന്‍റോ കൗ​ണ്ടി​യി​ൽ ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റാ​യി ബേ​റ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

സു​ഹാ​സ് സു​ബ്ര​ഹ്‌​മ​ണ്യം (40) ര​ണ്ടാം ത​വ​ണ​യാ​ണ് വി​ജ​യി​ക്കു​ന്ന​ത്. വെ​ർ​ജീ​നി​യ​യി​ൽ​നി​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ടെ​ക്സ​സി​ൽ ജ​നി​ച്ച സു​ഹാ​സ് അ​ഭി​ഭാ​ഷ​ക​നും സം​രം​ഭ​ക​നും ആ​ണ്. മു​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് ബ​റാ​ക് ഒ​ബാ​മ​യു​ടെ ഭ​ര​ണ​കാ​ല​ത്ത് വൈ​റ്റ് ഹൗ​സി​ൽ ടെ​ക്നോ​ള​ജി ന​യ ഉ​പ​ദേ​ഷ്ടാ​വാ​യി പ്ര​വ​ർ​ത്തി​ച്ചു.

റോ ​ഖ​ന്ന (50) ക​ലി​ഫോ​ർ​ണി​യ​യി​ൽ സി​ലി​ക്ക​ൺ വാ​ലി ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്തു​നി​ന്നാ​ണു വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഇ​ന്ത്യ​ൻ കു​ടി​യേ​റ്റ​ക്കാ​രു​ടെ മ​ക​നാ​യി ഫി​ലാ​ഡെ​ൽ​ഫി​യ​യി​ലാ​ണ് ഖ​ന്ന ജ​നി​ച്ച​ത്. ഖ​ന്ന​യു​ടെ മു​ത്ത​ച്ഛ​ൻ അ​മ​ർ​നാ​ഥ് വി​ദ്യാ​ല​ങ്ക​ർ ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് നാ​ലു വ​ർ​ഷം ജ​യി​ൽ​വാ​സ​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

പ്ര​മീ​ള ജ​യാ​പാ​ൽ (61) ചെ​ന്നൈ​യി​ലാ​ണു ജ​നി​ച്ച​ത്. വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി പ​തി​നാ​റാം വ​യ​സി​ൽ അ​മേ​രി​ക്ക​യി​ലെ​ത്തി. വാ​ഷിം​ഗ്ട​ണി​ൽ​നി​ന്നാ​ണു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 2016ലാ​ണ് പ്ര​മീ​ള ആ​ദ്യ​മാ​യി ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലെ​ത്തി​യ​ത്. ഈ ​സ്ഥാ​ന​ത്തെ​ത്തു​ന്ന ആ​ദ്യ സൗ​ത്ത് ഏ​ഷ്യ​ൻ -അ​മേ​രി​ക്ക​ൻ വ​നി​ത​യാ​ണ് ഇ​വ​ർ.

പി​യ ദാ​ൻ​ഡി​യ ഫ്ലോ​റി​ഡ​യി​ൽ​നി​ന്നാ​ണു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഇ​ന്ത്യ​ൻ കു​ടി​യേ​റ്റ​ക്കാ​രു​ടെ മ​ക​ളാ​യി പാം ​ബീ​ച്ച് കൗ​ണ്ടി​യി​ലാ​ണു ജ​നി​ച്ച​ത്. മു​ന്പ് അ​ധ്യാ​പി​ക​യും സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലു​മാ​യി​രു​ന്നു. ആ​ദ്യ​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. വൈ​റ്റ് ഹൗ​സ് ഫെ​ലോ ആ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

അ​രു​ണ മി​ല്ല​ർ (61) മേ​രി​ലാ​ൻ​ഡ് ല​ഫ്. ഗ​വ​ർ​ണ​റാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
ആ​ന്ധ്ര​പ്ര​ദേ​ശി​ൽ ജ​നി​ച്ച അ​രു​ണ ഏ​ഴാം വ​യ​സി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം അ​മേ​രി​ക്ക​യി​ലെ​ത്തി. മേ​രി​ലാ​ൻ​ഡ് ല​ഫ്. ഗ​വ​ർ​ണ​റാ​കു​ന്ന ര​ണ്ടാ​മ​ത്തെ വ​നി​ത​യാ​ണ് അ​രു​ണ.

സെ​ന​റ്റി​ലെ ആ​ദ്യ മു​സ്‌​ലിം അ​ബ്‌​ദു​ൾ എ​ൽ സെ​യ്ദ്

ഡി​ട്രോ​യി​റ്റ്: ഇ​രു​നൂ​റ്റി​മു​പ്പ​ത്തേ​ഴു വ​ർ​ഷ​ത്തെ ച​രി​ത്രം പേ​റു​ന്ന യു​എ​സ് കോ​ൺ​ഗ്ര​സി​ലെ ഉ​പ​രി​സ​ഭ​യാ​യ സെ​ന​റ്റി​ൽ ആ​ദ്യ​മാ​യി ഒ​രു മു​സ്‌​ലിം അം​ഗ​മാ​യി. ഇ​റേ​നി​യ​ൻ യു​ദ്ധ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നോ​ടു​ള്ള അ​നി​ഷ്ടം അ​മേ​രി​ക്ക​ൻ ജ​ന​ത പോ​ളിം​ഗ് ബൂ​ത്തി​ൽ തീ​ർ​ത്ത​പ്പോ​ൾ മി​ഷി​ഗ​ണി​ൽ​നി​ന്നു ജ​യി​ച്ചു​ക​യ​റി​യ​ത് അ​ബ്‌​ദു​ൾ എ​ൽ സെ​യ്ദ് എ​ന്ന അ​റ​ബ് വം​ശ​ജ​ൻ.

ട്രം​പി​ന്‍റെ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി മൈ​ക്ക് റോ​ജേ​ഴ്സി​നെ​യാ​ണ് ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്കു​വേ​ണ്ടി മ​ത്സ​രി​ച്ച സെ​യ്ദ് തോ​ൽ​പ്പി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ൽ ഉ​യ​ർ​ന്ന മ​ത-​വം​ശീ​യ വി​ദ്വേ​ഷ​ങ്ങ​ളെ അ​തി​ജീ​വി​ച്ചാ​ണ് നാ​ല്പ​ത്തി​ര​ണ്ടു​കാ​ര​നാ​യ സെ​യ്ദ് സെ​ന​റ്റി​ലേ​ക്കു ജ​യി​ച്ചു​ക​യ​റി​യ​ത്.
മി​ഷി​ഗ​ൺ പ​ര​ന്പ​രാ​ഗ​ത​മാ​യി ഡെ​മോ​ക്രാ​റ്റി​ക് കോ​ട്ട​യാ​ണ്. 1994നു ​ശേ​ഷം ഇ​വി​ടെ റി​പ്പ​ബ്ലി​ക്ക​ൻ​മാ​ർ ജ​യി​ച്ചി​ട്ടി​ല്ല. പ​ക്ഷേ, ര​ണ്ടു വ​ട്ടം സെ​ന​റ്റ​റാ​യ മു​തി​ർ​ന്ന ഡെ​മോ​ക്രാ​റ്റി​ക് നേ​താ​വ് ഗാ​രി പീ​റ്റേ​ഴ്സ് ഇ​ക്കു​റി മ​ത്സ​രി​ക്കാ​തി​രു​ന്ന​ത് റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ൽ പ്ര​തീ​ക്ഷ ഉ​ണ​ർ​ത്തി​യി​രു​ന്നു.

ഈ​ജി​പ്ഷ്യ​ൻ കു​ടി​യേ​റ്റ​ക്കാ​രു​ടെ മ​ക​നാ​യി മി​ഷി​ഗ​ണി​ൽ ജ​നി​ച്ച സെ​യ്ദ് ഡോ​ക്ട​റും പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്തു​ന്ന എ​പ്പി​ഡെ​മി​യോ​ള​ജി​സ്റ്റു​മാ​ണ്. ഓ​ക്സ്ഫെ​ഡ്, കൊ​ളം​ബി​യ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം. രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്കി​റ​ങ്ങും മു​ന്പ് കൊ​ളം​ബി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റാ​യി​രു​ന്നു. മി​ഷി​ഗ​ണി​ലെ ഡി​ട്രോ​യി​റ്റ് ന​ഗ​ര​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌​ട​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

അ​ബ്‌​ദു​ൾ എ​ൽ സെ​യ്ദി​ന്‍റെ ഭാ​ര്യ ഡോ. ​സാ​റ ജു​ക്കാ​കു ക​ർ​ണാ​ട​ക​യി​ലെ മു​ൻ മൈ​സൂ​ർ സം​സ്ഥാ​ന മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യി​രു​ന്ന ജെ.​എ​ച്ച്. ഷം​സു​ദ്ദീ​ൻ ജു​ക്കാ​കു​വി​ന്‍റെ പൗ​ത്രി​യാ​ണ്. ക​ർ​ണാ​ട​ക​യി​ലെ ഉ​ത്ത​ര ക​ന്ന​ഡ ജി​ല്ല​യി​ലു​ള്ള തീ​ര​ദേ​ശ ന​ഗ​ര​മാ​യ ഭ​ട്ക​ലി​ലാ​ണ് ഷം​സു​ദ്ദീ​ന്‍റെ കു​ടും​ബ​മു​ള്ള​ത്. ഇ​യാ​ളു​ടെ മ​ക​നും പ്ര​മു​ഖ നെ​ഫ്രോ​ള​ജി​സ്റ്റു​മാ​യ ഡോ. ​ജു​ക്കാ​കു എ​സ്. ത​യ്യി​ബ് 1980ക​ളി​ലാ​ണ് യു​എ​സി​ലേ​ക്ക് ചേ​ക്കേ​റി​യ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ളാ​ണ് ഡോ. ​സാ​റ.

നൂ​റ്റാ​ണ്ടി​നു​ശേ​ഷം കാ​ൻ​സ​സി​ൽ ഡെ​മോ​ക്രാ​റ്റി​ക് സെ​ന​റ്റ​ർ

ടൊ​പീ​ക്ക: ​ഏ​താ​ണ്ട് ഒ​രു നൂ​റ്റാ​ണ്ടി​നു​ശേ​ഷ​മാ​ണ് കാ​ൻ​സ​സ് സം​സ്ഥാ​ന​ത്തു​നി​ന്ന് ഒ​രു ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി സെ​ന​റ്റി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ ആ​ദം ഹാ​മി​ൽ​ട്ട​ൺ ആ​ണ് നി​ല​വി​ല​ത്തെ റി​പ്പ​ബ്ലി​ക്ക​ൻ സെ​ന​റ്റ​ർ റോ​ജ​ർ മാ​ർ​ഷ​ലി​നു​മേ​ൽ ച​രി​ത്ര​ജ​യം നേ​ടി​യ​ത്.

ഫ്രാ​ങ്ക്‌​ലി​ൻ ഡി. ​റൂ​സ്‌​വെ​ൽ​റ്റ് പ്ര​സി​ഡ​ന്‍റാ​യി​രി​ക്കേ 1932ലാ​ണ് ഇ​തി​നു മു​ന്പ് കാ​ൻ​സ​സി​ൽ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ജ​യി​ക്കു​ന്ന​ത്. വീ​ണ്ടു​മൊ​രു ജ​യ​ത്തി​നാ​യി ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്ക് കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്ന​ത് 94 വ​ർ​ഷം.

യു​ണൈ​റ്റ​ഡ് മെ​ത്ത​ഡി​സ്റ്റ് സ​ഭ​യി​ലെ പാ​സ്റ്റ​റാ​ണ് ആ​ദം ഹാ​മി​ൽ​ട്ട​ൺ. ഇ​തി​ലെ ഏ​റ്റ​വും വ​ലി​യ ഉ​പ​വി​ഭാ​ഗ​മാ​യ പു​ന​രു​ത്ഥാ​ന സ​ഭ​യു​ടെ സ്ഥാ​പ​ക​നു​മാ​ണ്.

ടെ​ക്സ​സി​ൽ നാ​ലു പ​തി​റ്റാ​ണ്ടി​നു​ശേ​ഷം ഡെ​മോ​ക്രാ​റ്റി​ക് സെ​ന​റ്റ​ർ

ഹൂ​സ്റ്റ​ൺ: ​റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ ഉ​റ​ച്ച കോ​ട്ട​യാ​യ ടെ​ക്സ​സ് സം​സ്ഥാ​ന​ത്ത് 38 വ​ർ​ഷ​ത്തി​നു​ശേ​ഷം ഡെ​മോ​ക്രാ​റ്റി​ക് സെ​ന​റ്റ​ർ. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ വി​ശ്വ​സ്ത​നും സം​സ്ഥാ​ന അ​റ്റോ​ർ​ണി ജ​ന​റ​ലു​മാ​യ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി കെ​ൻ പാ​ക്സ്റ്റ​ണി​നു​മേ​ൽ ഡെ​മോ​ക്രാ​റ്റ് നേ​താ​വ് ജ​യിം​സ് ത​ല​രി​ക്കോ അ​ട്ടി​മ​റി​ജ​യം നേ​ടി.

37 വ​യ​സു​ള്ള ത​ല​രി​ക്കോ, രാ​ഷ്‌​ട്രീ​യ​ത്തി​ൽ ശ്ര​ദ്ധേ​യ​നാ​യി​ട്ട് അ​ധി​ക​കാ​ല​മാ​യി​ട്ടി​ല്ല. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​ന്പ​ന്ന​ൻ ഇ​ലോ​ൺ മ​സ്ക് കെ​ൻ പാ​ക്സ്റ്റ​ണി​നു​വേ​ണ്ടി പ​ര​സ്യം ന​ൽ​കാ​ൻ ഇ​രു​പ​തു കോ​ടി ഡോ​ള​ർ ഒ​ഴു​ക്കി​യി​ട്ടും ത​ല​രി​ക്കോ​യു​ടെ ജ​യം ത​ട​യാ​ൻ ക​ഴി​ഞ്ഞി​ല്ല.

സാ​ധാ​ര​ണ​ക്കാ​രെ ബാ​ധി​ക്കു​ന്ന ജീ​വി​ത​ച്ചെ​ല​വും അ​ഴി​മ​തി​യും കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ത​ല​രി​ക്കോ​യു​ടെ പ്ര​ചാ​ര​ണം.

സൗ​ത്ത് ക​രോ​ളൈ​ന​യി​ൽ മൂ​ന്നു പ​തി​റ്റാ​ണ്ടി​നു​ശേ​ഷം ഡെ​മോ​ക്രാ​റ്റി​ക് സെ​ന​റ്റ​ർ

കൊ​ളം​ബി​യ: റി​പ്പ​ബ്ലി​ക്ക​ൻ കോ​ട്ട​യാ​യ സൗ​ത്ത് ക​രോ​ളൈ​ന സം​സ്ഥാ​ന​ത്തും ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി വെ​ന്നി​ക്കൊ​ടി പാ​റി​ച്ചു. സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി ഡോ. ​ആ​നി ആ​ൻ​ഡ്രൂ​സ് ജ​യി​ച്ചു. സം​സ്ഥാ​ന​ത്ത് ഡെ​മോ​ക്രാ​റ്റി​ക് ജ​യം 28 വ​ർ​ഷ​ത്തി​നു​ശേ​ഷം.

നി​ല​വി​ലെ സെ​ന​റ്റ​ർ ഡാ​ർ​ളി​ൻ ഗ്ര​ഹാ​മി​നെ​യാ​ണ് ആ​നി തോ​ൽ​പ്പി​ച്ച​ത്. സെ​ന​റ്റ​ർ ലി​ൻ​ഡ്സെ ഗ്ര​ഹാം അ​ന്ത​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഒ​ഴി​വു വ​ന്ന സീ​റ്റി​ൽ സ​ഹോ​ദ​രി ഡാ​ർ​ളി​നെ ജൂ​ലൈ​യി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി നി​യ​മി​ക്കു​ക​യാ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ പി​ന്തു​ണ ഇ​തി​നു​ണ്ടാ​യി​രു​ന്നു.

കു​ത്തൊ​ഴു​ക്കി​ൽ പി​ടി​ച്ചു​നി​ന്ന​ത് ഫ്ലോ​റി​ഡ

മ​യാ​മി: ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ തേ​രോ​ട്ട​ത്തി​ൽ അ​ടി​പ​ത​റാ​തെ ഫ്ലോ​റി​ഡ സം​സ്ഥാ​നം. ഗ​വ​ർ​ണ​ർ, സെ​ന​റ്റ​ർ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സം​സ്ഥാ​നം റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കൊ​പ്പം നി​ന്നു. ഫ്ലോ​റി​ഡ​യ്ക്ക് ആ​ദ്യ ആ​ഫ്രി​ക്ക​ൻ വം​ശ​ജ​നാ​യ ഗ​വ​ർ​ണ​റെ ല​ഭി​ച്ചു​വെ​ന്ന സ​വി​ശേ​ഷ​ത​യു​മു​ണ്ട്.

പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച ബൈ​റ​ൻ ഡൊ​ണാ​ൾ​ഡ്സ് ആ​ണ് ഫ്ലോ​റി​ഡ​യി​ൽ ഗ​വ​ർ​ണ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ര​ണ്ടു ത​വ​ണ ഗ​വ​ർ​ണ​റാ​യി​രു​ന്ന റോ​ൺ ഡി ​സാ​ന്‍റി​സി​നു മ​ത്സ​രി​ക്കാ​ൻ ത​ട​സ​മു​ള്ള​തി​നാ​ലാ​ണ് ബൈ​റ​ൻ സ്ഥാ​നാ​ർ​ഥി​യാ​യ​ത്.

ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ഡേ​വി​ഡ് ജോ​ളി​യെ​യാ​ണ് ബൈ​റ​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.
ഇ​തോ​ടൊ​പ്പം സെ​ന​റ്റ​ർ മ​ത്സ​ര​ത്തി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ ആ​ഷ്‌​ലി മൂ​ഡി​യും വി​ജ​യി​ച്ചു. ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ആ​ൻ​ജി നി​ക്സ​ണി​നെ​യാ​ണു തോ​ൽ​പ്പി​ച്ച​ത്.

പേ​പ്പ​ർ ബാ​ല​റ്റി​ലും ‘മി​ന്ന​ൽ ഫ​ലം’ -തെ​ര​ഞ്ഞെ​ടു​പ്പി​ലെ വേ​ഗ​ത്തി​നു പി​ന്നി​ലെ ര​ഹ​സ്യം

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: പേ​പ്പ​ർ ബാ​ല​റ്റ് ഉ​പ​യോ​ഗി​ച്ചു​ള്ള വോ​ട്ടെ​ടു​പ്പ് എ​ന്നു കേ​ൾ​ക്കു​മ്പോ​ൾ വോ​ട്ടെ​ണ്ണാ​നും ഫ​ല​മ​റി​യാ​നും ദി​വ​സ​ങ്ങ​ൾ കാ​ത്തി​രി​ക്ക​ണ​മെ​ന്ന് ക​രു​തു​ന്ന​വ​ർ​ക്കു മു​ന്നി​ൽ അ​മേ​രി​ക്ക​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ൾ എ​പ്പോ​ഴും അ​ദ്ഭു​ത​മാ​ണ്. ജ​ന​പ്ര​തി​നി​ധി സ​ഭ, സെ​ന​റ്റ്, ഗ​വ​ർ​ണ​ർ പ​ദ​വി​ക​ളി​ലേ​ക്ക് കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടും മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ഫ​ലം പു​റ​ത്തു​വ​രു​ന്ന​തി​നു പി​ന്നി​ൽ അ​ത്യ​ന്തം കൃ​ത്യ​ത​യാ​ർ​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​യും ആ​സൂ​ത്ര​ണ​വു​മാ​ണ്. പേ​പ്പ​ർ ബാ​ല​റ്റി​ൽ വോ​ട്ട​ർ​മാ​ർ രേ​ഖ​പ്പെ​ടു​ത്തു​ന്ന അ​ട​യാ​ള​ങ്ങ​ൾ എ​ണ്ണു​ന്ന​ത് മ​നു​ഷ്യ​ര​ല്ല.

പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലും സ്ഥാ​പി​ച്ചി​ട്ടു​ള്ള അ​ൾ​ട്രാ ഹൈ ​സ്പീ​ഡ് ഓ​പ്റ്റി​ക്ക​ൽ സ്കാ​ന​റു​ക​ളി​ലൂ​ടെ ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ ക​ട​ത്തി​വി​ട്ടാ​ണ് വോ​ട്ടു​ക​ൾ നി​മി​ഷ​ങ്ങ​ൾ​ക്ക​കം മെ​ഷീ​നു​ക​ൾ ത​നി​യെ കൂ​ട്ടി​യെ​ടു​ക്കു​ന്ന​ത്. ത​ർ​ക്ക​ങ്ങ​ളോ പു​നഃ​പ​രി​ശോ​ധ​ന​യോ വേ​ണ്ടി​വ​ന്നാ​ൽ ഒ​റി​ജി​ന​ൽ ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ ഭ​ദ്ര​മാ​യി സൂ​ക്ഷി​ക്കു​ക​യും ചെ​യ്യും.

മു​ൻ​കൂ​ട്ടി​യു​ള്ള വോ​ട്ടിം​ഗും പ​രി​ശോ​ധ​ന​യും

തെ​ര​ഞ്ഞെ​ടു​പ്പ് ദി​ന​ത്തി​ന് ആ​ഴ്ച​ക​ൾ​ക്കു മു​മ്പു​ത​ന്നെ കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ വ​ഴി​യോ നേ​രി​ട്ടോ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​റു​ണ്ട്. പോ​ളിം​ഗ് ദി​ന​ത്തി​ന് മു​മ്പു​ത​ന്നെ ഇ​ത്ത​രം ബാ​ല​റ്റു​ക​ളു​ടെ ക​വ​റു​ക​ൾ പൊ​ളി​ച്ച്, വോ​ട്ട​റു​ടെ വി​വ​ര​ങ്ങ​ളും ഒ​പ്പും പ​രി​ശോ​ധി​ച്ച് സ്കാ​ൻ ചെ​യ്യാ​ൻ പാ​ക​ത്തി​ൽ ത​യാ​റാ​ക്കി വ​യ്ക്കാ​ൻ നി​യ​മ​പ​ര​മാ​യി അ​നു​വാ​ദ​മു​ണ്ട്. അ​തി​നാ​ൽ വോ​ട്ടെ​ടു​പ്പ് ക​ഴി​യു​മ്പോ​ഴേ​ക്കും വ​ലി​യൊ​രു ഭാ​ഗം ജോ​ലി​ക​ളും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ടാ​കും.

രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള 10,000ത്തോ​ളം പ്രാ​ദേ​ശി​ക കൗ​ണ്ടി​ക​ളി​ൽ ഒ​രേ​സ​മ​യം വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ക​യും ഈ ​വി​വ​ര​ങ്ങ​ൾ ത​ത്‌​സ​മ​യം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കൈ​മാ​റു​ക​യും ചെ​യ്യു​ന്നു.

ഔ​ദ്യോ​ഗി​ക ഫ​ലം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​ന്പു​ത​ന്നെ പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ൾ കൃ​ത്യ​മാ​യ ഗ​ണി​ത​ശാ​സ്ത്ര ക​ണ​ക്കു​കൂ​ട്ട​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​റു​ണ്ട്.

ഉ​ദാ​ഹ​ര​ണ​ത്തി​ന്, ഒ​രു സ്ഥാ​നാ​ർ​ഥി ഒ​രു ല​ക്ഷം വോ​ട്ടി​ന് മു​ന്നി​ൽ നി​ൽ​ക്കെ ഇ​നി എ​ണ്ണാ​നു​ള്ള​ത് 20,000 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണെ​ങ്കി​ൽ എ​തി​രാ​ളി​ക്ക് ബാ​ക്കി എ​ല്ലാ വോ​ട്ട് ല​ഭി​ച്ചാ​ലും ജ​യി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​ണ്. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ധ്യ​മ​ങ്ങ​ൾ മു​ൻ​കൂ​ട്ടി വി​ജ​യി​യെ പ്ര​ഖ്യാ​പി​ക്കു​ന്നു.

ട്രം​പി​ന്‍റെ അ​ധി​കാ​രം ചു​രു​ങ്ങി; പി​ടി​വ​ള്ളി ‘വീ​റ്റോ’​അ​ധി​കാ​രം മാ​ത്രം

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് കോ​ൺ​ഗ്ര​സി​ന്‍റെ ഇ​രു​സ​ഭ​ക​ളു​ടെ​യും നി​യ​ന്ത്ര​ണം പ്ര​തി​പ​ക്ഷ​മാ​യ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി തി​രി​ച്ചു​പി​ടി​ച്ച​തോ​ടെ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ ഭ​ര​ണ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ൾ​ക്കു​മേ​ലു​ള്ള അ​ധി​കാ​രം പ​രി​മി​ത​പ്പെ​ടു​ന്നു. ര​ണ്ടാം ഭ​ര​ണ​കാ​ല​ത്ത് പൂ​ർ​ണാ​ധി​കാ​ര​ത്തോ​ടെ മു​ന്നോ​ട്ടു പോ​കാ​മെ​ന്ന ട്രം​പി​ന്‍റെ​യും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ​യും ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​ണ് ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം. ട്രം​പി​ന്‍റെ ന​യ​ങ്ങ​ളും തീ​രു​മാ​ന​ങ്ങ​ളും ഇ​നി​മു​ത​ൽ കോ​ൺ​ഗ്ര​സി​ൽ ശ​ക്ത​മാ​യ ചോ​ദ്യം​ചെ​യ്യ​ലു​ക​ളെ നേ​രി​ടേ​ണ്ടി​വ​രും. ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ പാ​ർ​ല​മെ​ന്‍റ​റി അ​ന്വേ​ഷ​ണ​ങ്ങ​ൾ ആ​രം​ഭി​ക്കാ​നും ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്ക് ഇ​തി​ലൂ​ടെ വ​ഴി​യൊ​രു​ങ്ങി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ഡെ​മോ​ക്രാ​റ്റു​ക​ൾ കോ​ൺ​ഗ്ര​സ് പി​ടി​ച്ചെ​ടു​ത്താ​ലും ത​ന്‍റെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ പ്ര​ത്യേ​ക അ​ധി​കാ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ​ദ്ധ​തി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ് വ്യ​ക്ത​മാ​ക്കി. ഡെ​മോ​ക്രാ​റ്റു​ക​ൾ ജ​ന​പ്ര​തി​നി​ധി​സ​ഭ​യി​ലോ സെ​ന​റ്റി​ലോ ഭൂ​രി​പ​ക്ഷം നേ​ടി​യാ​ൽ അ​വ​രു​ടെ നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളെ ചെ​റു​ക്കാ​ൻ ത​നി​ക്ക് ‘വീ​റ്റോ’​അ​ധി​കാ​ര​മു​ണ്ടെ​ന്ന് ട്രം​പ് ഓ​ർ​മി​പ്പി​ച്ചു.


സ്വ​ന്തം സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ ‘വീ​റ്റോ’ എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ ചു​വ​ന്ന തൊ​പ്പി​യു​ടെ ചി​ത്രം പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ നി​ല​പാ​ട് ക​ടു​പ്പി​ച്ച​ത്. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലെ മ​റ്റൊ​രു പോ​സ്റ്റി​ൽ ഭ​ര​ണം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ ത​നി​ക്കു പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മു​ണ്ടാ​കി​ല്ലെ​ന്നും ജ​യി​ച്ച ഡെ​മോ​ക്രാ​റ്റ് അം​ഗ​ങ്ങ​ളി​ൽ പ​ല​രും ത​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്നും ട്രം​പ് ചൂ​ണ്ടി​ക്കാ​ട്ടി.
അ​മേ​രി​ക്ക​ൻ ഭ​ര​ണ​ഘ​ട​ന​യ​നു​സ​രി​ച്ച് യു​എ​സ് കോ​ൺ​ഗ്ര​സ് (സെ​ന​റ്റും ജ​ന​പ്ര​തി​നി​ധി സ​ഭ​യും ) പാ​സാ​ക്കു​ന്ന ഒ​രു ബി​ൽ നി​യ​മ​മാ​ക​ണ​മെ​ങ്കി​ൽ പ്ര​സി​ഡ​ന്‍റി​ന്‍റെ അം​ഗീ​കാ​രം ആ​വ​ശ്യ​മാ​ണ്. കോ​ൺ​ഗ്ര​സ് പാ​സാ​ക്കു​ന്ന ബി​ല്ലു​ക​ൾ നി​ര​സി​ക്കാ​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​നു​ള്ള സ​വി​ശേ​ഷ​മാ​യ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​ധി​കാ​ര​ത്തെ​യാ​ണ് വീ​റ്റോ അ​ധി​കാ​രം എ​ന്നു വി​ളി​ക്കു​ന്ന​ത്.


ജ​ന​പ്ര​തി​നി​ധി സ​ഭ​യു​ടെ​യോ സെ​ന​റ്റി​ന്‍റെ​യോ പി​ന്തു​ണ​യി​ല്ലെ​ങ്കി​ലും എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വു​ക​ളി​ലൂ​ടെ ത​ന്‍റെ ഭ​ര​ണ​പ​രി​പാ​ടി​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മ​വി​ശ്വാ​സം. ഫെ​ഡ​റ​ൽ ഏ​ജ​ൻ​സി​ക​ളി​ൽ പ്ര​സി​ഡ​ന്‍റി​ന് വി​ശാ​ല​മാ​യ അ​ധി​കാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന സു​പ്രീം​കോ​ട​തി​യു​ടെ സ​മീ​പ​കാ​ല വി​ധി​ക​ളും അ​ദ്ദേ​ഹം ഇ​തി​നാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. വീ​റ്റോ അ​ധി​കാ​രം നി​ര​ന്ത​രം ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​ടു​വി​ൽ ഡെ​മോ​ക്രാ​റ്റു​ക​ളെ ഒ​ത്തു​തീ​ർ​പ്പു​ക​ൾ​ക്കു നി​ർ​ബ​ന്ധി​ത​രാ​ക്കു​മെ​ന്നാ​ണ് ട്രം​പി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ.

ട്രം​പി​ന്‍റെ കൈ​യി​ൽ ഇ​നി “വീ​റ്റോ തോ​ക്ക്’ മാ​ത്രം (ദീ​പി​ക മു​ഖ​പ്ര​സം​ഗം)

പേ​പ്പ​ർ ബാ​ല​റ്റി​ലൂ​ടെ ശു​ദ്ധ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന അ​മേ​രി​ക്ക​യി​ൽ, ജ​നം പ്ര​സി​ഡ​ന്‍റ് ട്രം​പി​നെ പൂ​ട്ടി. പ്ര​വ​ച​ന​ങ്ങ​ളെ സ്ഥി​രീ​ക​രി​ച്ച് കോ​ൺ​ഗ്ര​സി​ലും, പ്ര​വ​ച​ന​ങ്ങ​ളെ ച​വ​റ്റു​കു​ട്ട​യി​ലെ​റി​ഞ്ഞ് സെ​ന​റ്റി​ലും ഡെ​മോ​ക്രാ​റ്റു​ക​ൾ ഭൂ​രി​പ​ക്ഷ​മാ​യി. ദു​ർ​ബ​ല പ്ര​തി​പ​ക്ഷ​മാ​യി​രു​ന്നി​ട്ടും ത​ങ്ങ​ൾ ജ​യി​ച്ച​തി​ന് അ​വ​ർ ന​ന്ദി പ​റ​യേ​ണ്ട​ത് ട്രം​പി​നോ​ടാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ തീ​വ്ര ദേ​ശീ​യ​ത​യും വം​ശീ​യ​ത​യും വ​ർ​ഗീ​യ​ത​യും കു​ത്തി​നി​റ​ച്ച വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ളും പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ളും സ്ഥി​ര​ത​യി​ല്ലാ​ത്ത യു​ദ്ധ-​നി​കു​തി ന​യ​ങ്ങ​ളും അ​മേ​രി​ക്ക​യെ സാ​ന്പ​ത്തി​ക ത​ക​ർ​ച്ച​യി​ലേ​ക്കും ആ​ഗോ​ള അ​പ​ഹാ​സ്യ​ത​യി​ലേ​ക്കും ത​ള്ളു​ക​യാ​ണെ​ന്നു ജ​നം തി​രി​ച്ച​റി​ഞ്ഞു. ദി​വ​സ​ങ്ങ​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നും ട്രം​പി​നും മു​ന്ന​റി​യി​പ്പു ന​ൽ​കി​യ ഇ​സ്ര​യേ​ൽ​ക്കാ​രും അ​മേ​രി​ക്ക​ക്കാ​രും ലോ​ക​ക്ര​മ​ത്തെ അ​നി​ശ്ചി​താ​വ​സ്ഥ​യി​ലാ​ക്കി​യ അ​നി​യ​ന്ത്രി​ത ചാ​പ​ല്യ​ങ്ങ​ൾ​ക്കു ക​ടി​ഞ്ഞാ​ണി​ട്ടി​രി​ക്കു​ന്നു.

ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ 435 അം​ഗ കോ​ൺ​ഗ്ര​സി​ലും (ജ​ന​പ്ര​തി​നി​ധി​സ​ഭ), 100 സീ​റ്റു​ള്ള സെ​ന​റ്റി​ലും ട്രം​പി​ന്‍റെ പാ​ർ​ട്ടി​യാ​യ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് ഉ​ണ്ടാ​യി​രു​ന്ന ഭൂ​രി​പ​ക്ഷം ത​ക​ർ​ത്തു​കൊ​ണ്ടാ​ണ് ഡെ​മോ​ക്രാ​റ്റു​ക​ൾ വി​ജ​യി​ച്ച​ത്. 36 സം​സ്ഥാ​ന​ങ്ങ​ളി​ലെ ഗ​വ​ർ​ണ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക്ക​യി​ട​ത്തും ഡെ​മോ​ക്രാ​റ്റു​ക​ൾ മു​ന്നേ​റി. ഒ​ഹാ​യോ ഗ​വ​ർ​ണ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പി​ന്‍റെ വി​ശ്വ​സ്ത​നും ഇ​ന്ത്യ​ൻ വം​ശ​ജ​നു​മാ​യ വി​വേ​ക് രാ​മ​സ്വാ​മി ദ​യ​നീ​യ​മാ​യി തോ​റ്റു. ട്രം​പ് പ്ര​ചാ​ര​ണ​വേ​ള​യി​ൽ ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്, “”ഞാ​ൻ ബാ​ല​റ്റി​ൽ ഉ​ണ്ടെ​ന്ന് സ​ങ്ക​ൽ​പി​ച്ച് വോ​ട്ട് ചെ​യ്യു​ക” എ​ന്നാ​യി​രു​ന്നു. ത​ങ്ങ​ളു​ടെ കു​ടും​ബ​ബ​ജ​റ്റ് ത​ക​ർ​ക്കു​ക​യും തീ​രാ​യു​ദ്ധ​ങ്ങ​ളു​ടെ ദു​രി​ത​ങ്ങ​ൾ വി​ത​യ്ക്കു​ക​യും ചെ​യ്ത ട്രം​പി​നെ മ​ന​സി​ൽ ഓ​ർ​ത്ത് അ​മേ​രി​ക്ക​ക്കാ​ർ അ​തു വെ​ടി​പ്പാ​യി ന​ട​ത്തി​ക്കൊ​ടു​ത്തു. ആ​രും പ്ര​വ​ചി​ക്കാ​ത്ത പ​രാ​ജ​യം! ട്രം​പ് തു​ട​ങ്ങി​യ യു​ദ്ധ​ഫ​ല​മാ​യി ഇ​ന്ധ​ന​ത്തി​ൽ ഉ​ൾ​പ്പ​ടെ ഉ​ണ്ടാ​യ വി​ല​ക്ക​യ​റ്റം, തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്കാ​ൻ പ​രാ​ജ​യ​പ്പെ​ട്ട​ത്, അ​പ​ക്വ​മാ​യ നി​കു​തി ന​യം മൂ​ലം സൃ​ഹൃ​ദ്‌​രാ​ജ്യ​ങ്ങ​ളെ അ​ക​റ്റി​യ​ത്, ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ കൈ​പ്പി​ടി​യി​ലാ​ക്കി​യ​ത്, യു​ദ്ധ​ങ്ങ​ൾ നീ​ണ്ടു​പോ​യ​ത്… തു​ട​ങ്ങി​യ ഭ​ര​ണ​പ​രാ​ജ​യ​ങ്ങ​ളെ ചെ​റു​ക്കാ​ൻ പ്ര​തി​പ​ക്ഷം പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും നി​വൃ​ത്തി​കെ​ട്ട അ​മേ​രി​ക്ക​ൻ ജ​ന​ത ഡെ​മോ​ക്രാ​റ്റു​ക​ളെ പി​ന്തു​ണ​യ്ക്കു​ക​യാ​യി​രു​ന്നു. പ​ക്ഷേ, ഡെ​മോ​ക്രാ​റ്റു​ക​ളു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞ ട്രം​പ്, അ​വ​രു​ടെ തീ​രു​മാ​ന​ങ്ങ​ൾ ത​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ പ്ര​സി​ഡ​ന്‍റി​ന്‍റെ പ​ര​മാ​ധി​കാ​ര​മാ​യ “വീ​റ്റോ’’ പ്ര​യോ​ഗി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ജ​നം നി​രാ​യു​ധ​നാ​ക്കി​യി​ട്ടും വ​ഴ​ങ്ങാ​തെ, അ​വ​സാ​ന ആ​യു​ധ​മാ​യ “വീ​റ്റോ തോ​ക്ക്’​പു​റ​ത്തെ​ടു​ക്കാ​നാ​ണെ​ങ്കി​ൽ, അ​മേ​രി​ക്ക​ൻ ജ​നാ​ധി​പ​ത്യം സ​ങ്കീ​ർ​ണ​മാ​യ സം​ഘ​ർ​ഷ​ങ്ങ​ളി​ലേ​ക്കു നീ​ങ്ങും. മാ​ത്ര​മ​ല്ല, ത​ങ്ങ​ളു​ടെ വി​ധി​യെ വീ​റ്റോ​കൊ​ണ്ട് അ​ട്ടി​മ​റി​ച്ചാ​ൽ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ കാ​ണി​ച്ച പ്ര​ഹ​ര​ശേ​ഷി ജ​നം അ​ടു​ത്ത പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​ഹാ​ര​ശേ​ഷി​യാ​ക്കും. ക​ള്ള​വോ​ട്ടി​ന്‍റെ സാ​ധ്യ​ത​ക​ൾ ത​ള്ളി​ക്ക​ള​യു​ന്ന ബാ​ല​റ്റ് പേ​പ്പ​റും സം​സ്ഥാ​ന​ങ്ങ​ൾ​ക്കു നി​യ​ന്ത്ര​ണ​മു​ള്ള അ​ഴി​മ​തി​ര​ഹി​ത തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടെ പ​ഴു​ത​ട​ച്ച സം​വി​ധാ​ന​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ അ​മേ​രി​ക്ക​യി​ൽ വോ​ട്ടു​മോ​ഷ​ണം സാ​ധ്യ​മ​ല്ല.

പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തി​നു ഭീ​ഷ​ണി​യി​ല്ലെ​ങ്കി​ലും ട്രം​പി​ന്‍റെ ഏ​കാ​ധി​പ​ത്യ-​മ​ണ്ട​ൻ തീ​രു​മാ​ന​ങ്ങ​ൾ​ക്കു കോ​ൺ​ഗ്ര​സി​ലെ​യും സെ​ന​റ്റി​ലെ​യും ഡെ​മോ​ക്രാ​റ്റ് ഭൂ​രി​പ​ക്ഷം ത​ട​സ​മാ​കും. കോ​ട​തി ഉ​ൾ​പ്പ​ടെ​യു​ള്ള ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു നി​യ​മ​ന​ങ്ങ​ൾ ഇ​നി സ്വ​ന്തം ഇ​ഷ്ട​ത്തി​നു ന​ട​പ്പി​ല്ല. ട്രം​പ് നി​യ​മി​ച്ച ജ​ഡ്ജി​മാ​രി​ൽ പ​ല​ർ​ക്കും പ​രി​ച​യ​സ​മ്പ​ത്തി​ല്ലെ​ന്നും പ്ര​ധാ​ന യോ​ഗ്യ​ത ട്രം​പി​നോ​ടു​ള്ള വി​ശ്വ​സ്ത​ത​യും അ​ജ​ൻ​ഡ ന​ട​പ്പാ​ക്കു​ന്ന​തി​ലെ വി​ധേ​യ​ത്വ​വു​മാ​ണെ​ന്നും ഡെ​മോ​ക്രാ​റ്റു​ക​ൾ ആ​രോ​പി​ച്ചി​രു​ന്നു. വി​ല്യം ഗ്രേ​സ​ൺ ലാം​ബെ​ർ​ട്ട്, എ​റി​ക് ഹാ​മി​ൽ​ട്ട​ൺ തു​ട​ങ്ങി​യ നി​ര​വ​ധി പേ​രു​ടെ പു​തി​യ നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ സെ​ന​റ്റി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. റി​പ്പ​ബ്ലി​ക്ക​ൻ ഭൂ​രി​പ​ക്ഷം ന​ഷ്ട​മാ​കു​ക​യും ചെ​യ്തി​രി​ക്കു​ന്നു. വേ​റെ​യും ത​ട​സ​ങ്ങ​ളു​ണ്ട്. ഇ​നി​യു​ള്ള ര​ണ്ടു വ​ർ​ഷ ഭ​ര​ണ​ത്തി​ൽ ട്രം​പി​നു പു​തി​യ നി​യ​മ​ങ്ങ​ളോ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളോ ത​ന്നി​ഷ്ട​പ്ര​കാ​രം പാ​സാ​ക്കാ​നാ​കി​ല്ല. കോ​ൺ​ഗ്ര​സി​ൽ ഭൂ​രി​പ​ക്ഷ​മാ​യ ഡെ​മോ​ക്രാ​റ്റു​ക​ൾ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ, യു​ദ്ധ-​കു​ടി​യേ​റ്റ ന​യ​ങ്ങ​ൾ എ​ന്നി​വ​യി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കാ​നും ഇ​ട​യു​ണ്ട്. “വീ​റ്റോ ഭ​ര​ണം’’ അ​സ​ഹ്യ​മാ​യാ​ൽ ട്രം​പി​നെ പ​ദ​വി​യി​ൽ​നി​ന്നു നീ​ക്കാ​ൻ (ഇം​പീ​ച്ച്) ഡെ​മോ​ക്രാ​റ്റു​ക​ൾ റി​പ്പ​ബ്ലി​ക്ക​ന്മാ​രെ കൂ​ട്ടു​പി​ടി​ച്ചേ​ക്കാ​നു​മി​ട​യു​ണ്ട്. ട്രം​പി​നെ അ​ധി​കം താ​ങ്ങി​യാ​ൽ അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി പ്ര​തി​രോ​ധ​ത്തി​ലാ​കു​മെ​ന്നു ക​രു​തു​ന്ന റി​പ്പ​ബ്ലി​ക്ക​ന്മാ​രു​മു​ണ്ട്.

ഇ​സ്ര​യേ​ലി​നെ പി​ണ​ക്കാ​നോ ഇ​റാ​നെ നി​രു​പാ​ധി​കം പി​ന്തു​ണ​യ്ക്കാ​നോ ഹ​മാ​സ്, ഹി​സ്ബു​ള്ള, ഹൂ​തി പോ​ലു​ള്ള ഭീ​ക​ര​പ്ര​സ്ഥാ​ന​ങ്ങ​ളെ പി​ന്തു​ണ​യ്ക്കാ​നോ ഡെ​മോ​ക്രാ​റ്റു​ക​ൾ ത​യാ​റാ​കി​ല്ല. പ​ക്ഷേ, ഭൂ​രി​പ​ക്ഷ​മി​ല്ലാ​തെ നി​ൽ​ക്കു​ന്ന ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ അ​ന്ധ​മാ​യി പി​ന്തു​ണ​യ്ക്കാ​നി​ട​യി​ല്ല. ഇ​സ്ര​യേ​ൽ-​പ​ല​സ്തീ​ൻ ദ്വി​രാ​ഷ്‌​ട്ര പ​രി​ഹാ​ര​ത്തെ അ​ട്ടി​മ​റി​ച്ച് പ​ല​സ്തീ​നെ തു​ട​ച്ചു​നീ​ക്കാ​നു​ള്ള നെ​ത​ന്യാ​ഹു​വി​ന്‍റെ അ​ന്തി​മ​പ​രി​ഹാ​ര മോ​ഹ​വും എ​ളു​പ്പ​മാ​കി​ല്ല. ട്രം​പി​ന്‍റെ തീ​രു​മാ​ന​ങ്ങ​ളെ​ല്ലാം തെ​റ്റാ​യ​തു​കൊ​ണ്ട​ല്ല, അ​ദ്ദേ​ഹ​ത്തെ വി​ജ​യി​പ്പി​ച്ച​വ​രും ര​ണ്ടു വ​ർ​ഷം​കൊ​ണ്ട് തി​രി​ഞ്ഞു​നി​ന്ന​ത്; ഭൂ​രി​ഭാ​ഗ​വും ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​വും പൊ​ള്ള​യു​മാ​യി​രു​ന്ന​തു​കൊ​ണ്ടാ​ണ്. നൊ​ബേ​ൽ സ​മ്മാ​ന​ത്തി​നു വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​തു​പോ​ലെ വോ​ട്ടി​നു വ​ഴ​ക്കു​ണ്ടാ​ക്കി​യാ​ൽ ജ​നാ​ധി​പ​ത്യം ലൂ​സേ​ഴ്സ് ട്രോ​ഫി (പ​രാ​ജ​യ​പ്പെ​ട്ട​വ​ർ​ക്കു​ള്ള​ത്)​യേ ന​ൽ​കൂ. ലോ​ക​ത്തെ വ്യാ​ജ​ബിം​ബ​ങ്ങ​ളി​ൽ ഒ​ന്നി​നെ സം​ര​ക്ഷി​ക്കാ​ൻ കോ​ടി​ക​ൾ ഒ​ഴു​ക്കി​യി​ട്ടും ഇ​ലോ​ൺ മ​സ്കി​നെ​പ്പോ​ലു​ള്ള ച​ങ്ങാ​ത്ത മു​ത​ലാ​ളി​മാ​ർ​ക്കും സാ​ധി​ച്ചി​ല്ലെ​ന്ന​തും ജ​നാ​ധി​പ​ത്യ​ലോ​ക​ത്തി​നു സ​ന്തോ​ഷ​ക​ര​മാ​ണ്.

ഇ​ലോ​ണ്‍ മ​സ്കി​ന് 500 കോ​ടി ഡോ​ള​റി​ന്‍റെ ന​ഷ്ടം; മു​കേ​ഷ് അം​ബാ​നി​യെ വി​മ​ര്‍​ശി​ച്ച​തി​ന്‍റെ ശാ​പ​മെ​ന്ന് ക​മ​ന്‍റ്

വാ​ഷിം​ഗ്ട​ൺ: ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യെ പി​ന്തു​ണ​ച്ച ഇ​ലോ​ൺ മ​സ്കി​ന് 500 കോ​ടി ഡോ​ള​റി​ന്‍റെ (ഏ​ക​ദേ​ശം 41,000 കോ​ടി രൂ​പ​യോ​ളം) വ​ൻ സാ​മ്പ​ത്തി​ക ന​ഷ്ടം നേ​രി​ട്ട​താ​യി റി​പ്പോ​ർ​ട്ട്. ഇ​തി​ന് പി​ന്നാ​ലെ, ഇ​ന്ത്യ​ൻ വ്യ​വ​സാ​യി മു​കേ​ഷ് അം​ബാ​നി​യെ വി​മ​ർ​ശി​ച്ച​താ​ണ് ഈ ​തി​രി​ച്ച​ടി​ക്ക് കാ​ര​ണ​മെ​ന്ന ത​ര​ത്തി​ലു​ള്ള ക​മ​ന്‍റു​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യി ച​ർ​ച്ച​യാ​കു​ന്നു​ണ്ട്.

അ​മേ​രി​ക്ക​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡോ​ണ​ൾ​ഡ് ട്രം​പി​നും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കും വേ​ണ്ടി വ​ലി​യ തോ​തി​ൽ സാ​മ്പ​ത്തി​ക സ​ഹാ​യ​വും പ​ര​സ്യ പി​ന്തു​ണ​യും ന​ൽ​കി​യ​ത് ഇ​ലോ​ൺ മ​സ്കാ​ണ്. ഇ​തി​നു​പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​മ്പ​നി​ക​ൾ​ക്ക് ക​ന​ത്ത ഓ​ഹ​രി ന​ഷ്ടം നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്നു.

ഇ​ന്ത്യ​യി​ൽ സ്റ്റാ​ർ​ലി​ങ്ക് സാ​റ്റ​ലൈ​റ്റ് ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് മേ​ധാ​വി മു​കേ​ഷ് അം​ബാ​നി​യു​മാ​യി മ​സ്കി​ന് നേ​ര​ത്തെ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ത്യ ഭ​രി​ക്കു​ന്ന​ത് മു​കേ​ഷ് അം​ബാ​നി​യാ​ണെ​ന്നും അ​തി​നാ​ലാ​ണ് ത​ന്‍റെ സ്റ്റാ​ർ​ലി​ങ്കി​ന് അ​നു​മ​തി വൈ​കു​ന്ന​തെ​ന്നു​മു​ള്ള രീ​തി​യി​ലു​ള്ള മ​സ്കി​ന്‍റെ പ​ഴ​യ വി​മ​ർ​ശ​ന​ങ്ങ​ളും ഇ​പ്പോ​ൾ വീ​ണ്ടും ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്.

മ​സ്കി​ന്‍റെ ഇ​പ്പോ​ഴ​ത്തെ സാ​മ്പ​ത്തി​ക ന​ഷ്ട​ത്തെ മു​കേ​ഷ് അം​ബാ​നി​ക്കെ​തി​രാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ്താ​വ​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് പ​ല​രും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രോ​ളു​ക​ളും ക​മ​ന്‍റു​ക​ളും പ​ങ്കു​വെ​യ്ക്കു​ന്ന​ത്.

തോ​ൽ​വി​ക്കി​ട​യി​ലും ബോ​ൾ​റൂം നി​ർ​മാ​ണ​ത്തെ പു​ക​ഴ്ത്തി ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റു​ക​ൾ കോ​ൺ​ഗ്ര​സി​ന്‍റെ നി​യ​ന്ത്ര​ണം പി​ടി​ച്ചെ​ടു​ത്ത് വ​ൻ തി​രി​ച്ച​ടി നേ​രി​ട്ട​തി​ന് തൊ​ട്ട​ടു​ത്ത ദി​വ​സം ന​ട​ത്തു​ന്ന ആ​ദ്യ പൊ​തു​പ​രി​പാ​ടി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യെ​ക്കാ​ൾ വൈ​റ്റ് ഹൗ​സി​ലെ ബോ​ൾ​റൂം നി​ർ​മാ​ണ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. നി​ർ​മാ​ണ സ്ഥ​ല​ത്ത് മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട ട്രം​പ് 41 മി​നി​റ്റി​ല​ധി​കം സ​മ​യം ബോ​ൾ​റൂം ഡി​സൈ​ൻ, ക​ല്ലു​ക​ളു​ടെ ത​രം, ഭൂ​ഗ​ർ​ഭ ബ​ങ്ക​ർ എ​ന്നി​വ​യെ​ക്കു​റി​ച്ചാ​ണ് സം​സാ​രി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് കാ​ര​ണം ഇ​റാ​നു​മാ​യു​ള്ള യു​ദ്ധ​മാ​ണെ​ന്ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​നോ​ട് പ്ര​തി​ക​രി​ക്ക​വേ, “അ​ത് വ​ലി​യൊ​രു പ​രി​ധി വ​രെ ശ​രി​യാ​ണ്” എ​ന്ന് ട്രം​പ് സ​മ്മ​തി​ച്ചു. എ​ങ്കി​ലും ഇ​റാ​ന് ആ​ണ​വാ​യു​ധം ല​ഭി​ക്കാ​തി​രി​ക്കാ​ൻ യു​ദ്ധം ആ​വ​ശ്യ​മാ​യി​രു​ന്നു​വെ​ന്നും തീ​രു​മാ​ന​ത്തി​ൽ ഖേ​ദ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വൈ​റ്റ് ഹൗ​സി​ന് താ​ഴെ അ​ഞ്ച് നി​ല​ക​ൾ​ക്ക് അ​ടി​യി​ലു​ള്ള സു​ര​ക്ഷി​ത​മാ​യ ബ​ങ്ക​റി​നെ​ക്കു​റി​ച്ചും കൊ​രി​ന്ത്യ​ൻ തൂ​ണു​ക​ളെ​ക്കു​റി​ച്ചും മാ​ർ​ബി​ളു​ക​ളെ​ക്കു​റി​ച്ചും സം​സാ​രി​ച്ച ട്രം​പ്, പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി മു​ന്നേ​റു​ക​യാ​ണെ​ന്നും പ​റ​ഞ്ഞു.

ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലും സെ​ന​റ്റി​ലും ഭൂ​രി​പ​ക്ഷം നേ​ടി​യ ഡെ​മോ​ക്രാ​റ്റു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ ത​യ്യാ​റാ​ണെ​ന്നും എ​ന്നാ​ൽ ത​നി​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ച്ചാ​ൽ ‘വീ​റ്റോ’ അ​ധി​കാ​രം ഉ​പ​യോ​ഗി​ക്കു​മെ​ന്നും ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Related posts

Leave a Comment