വ​റ്റ​മീ​ൻ ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ ദേ​ഹാ​സ്വാ​സ്ഥ്യം: വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്ന യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: വ​റ്റ മ​ത്സ്യം ക​ഴി​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രു​ന്ന വ​ർ​ക്ക​ല സ്വ​ദേ​ശി മ​രി​ച്ചു. ചി​ല​ക്കൂ​ർ ഗ്രാ​ലി​കു​ന്ന് തൈ​ക്കാ​വി​ൽ വീ​ട്ടി​ൽ സു​ധീ​ർ (40) ആ​ണ് മ​രി​ച്ച​ത്. ഭ​ക്ഷ്യ​വി​ഷ​ബാ​ധ ആ​ണെ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ നി​ന്നും പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ള്ള വി​വ​രം.

മ​ത്സ്യ​തൊ​ഴി​ലാ​ളി കൂ​ടി​യാ​ണ് മ​രി​ച്ച സു​ധീ​ർ. ബോ​ട്ടി​ൽ മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് പോ​കാ​റു​ണ്ട്. സു​ധീ​റി​ന്‍റെ ബോ​ട്ടി​ൽ മ​ത്സ്യം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് മ​റ്റൊ​രു ബോ​ട്ടി​ൽ ല​ഭി​ച്ച 25 കി​ലോ തൂ​ക്കം വ​രു​ന്ന 28 ഓ​ളം മ​ത്സ്യം വാ​ങ്ങി​യാ​ണ് സു​ധീ​റും കു​ടും​ബ​വും ഉ​പ​യോ​ഗി​ച്ച​ത്.

ഇ​ക്ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 28നാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് സു​ധീ​റി​നെ വ​ർ​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​രോ​ഗ്യ നി​ല വ​ഷ​ളാ​യ​തോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലെ​റ്റ​റി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

അ​തേ​സ​മ​യം, തീ​ര​ദേ​ശ മേ​ഖ​ല​യി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി വ​റ്റ മ​ത്സ്യ​ത്തി​ന്‍റെ ചാ​ക​ര​യു​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വി​പ​ണി​യി​ല്‍ നി​ന്നും മ​ത്സ്യം വാ​ങ്ങി ഉ​പ​യോ​ഗി​ച്ച ചി​ല​ര്‍​ക്കാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. മ​ത്സ്യം വാ​ങ്ങു​മ്പോ​ള്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ മ​ത്സ്യ​ങ്ങ​ള്‍ മാ​ത്ര​മേ വാ​ങ്ങി ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്നും ക​ര്‍​ശ​ന ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും ന​ഗ​ര​സ​ഭ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Related posts

Leave a Comment