ടോക്കിയോ: അമേരിക്കയുടെ ജസ്റ്റിന് ഗാറ്റ്ലിന് ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിന്റെ ലോക റിക്കാര്‍ഡ് തകര്‍ത്തു. 100 മീറ്ററില്‍ ബോള്‍ട്ടിന്റെ പേരിലുള്ള 9.58 സെക്കന്‍ഡാണ് ഗാറ്റ്ലിന് തകര്‍ത്തത്. വാര്‍ത്ത കേട്ട് ആദ്യം ലോകമൊന്നു ഞെട്ടി. എന്നാല്‍, കാറ്റിന്റെ സഹായത്താലായിരുന്നു ഗാറ്റ്ലിന്റെ ഓട്ടമെന്നു മനസിലായതോടെ റിക്കാര്‍ഡ് ആവിയായി. ലോകറിക്കാര്‍ഡായി ഇതിനെ എണ്ണില്ല എന്നതാണ് വാസ്തവം.
9.45 സെക്കന്‍ഡിലാണ് ഗാറ്റ്ലിന് ഓട്ടം പൂര്‍ത്തിയാക്കിയതെന്ന് ജാപ്പനീസ് ടെലിവിഷന്‍ അവകാശപ്പെട്ടു. ഗാറ്റ്ലിന് ഓടുന്ന വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. ജാപ്പനീസ് ടെലിവിഷന്‍ സംഘടിപ്പിച്ച ഒരു ഗെയിം ഷോയിലായിരുന്നു പരസ്യമായ പറ്റിക്കല്‍. നിരവധി തവണ ഉത്തേജക ഉപയോഗത്തിനു പിടിയിലായ ഗാറ്റ്ലിന്റെ പ്രകടനം അനുവദനീയമായ കാറ്റ് അളവിനേക്കാള്‍ നാലിരട്ടി കൂടുതലുള്ള അവസ്ഥയിലായിരുന്നു. ട്രാക്കില്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ കാറ്റടിക്കുന്ന വലിയ മെഷീന് സ്ഥാപിച്ചിരുന്നു. അതിനു മുന്നിലെ ലെയ്നില്‍ നിലയുറപ്പിച്ച ഗാറ്റ്ലിന് വെടിയൊച്ച കേട്ടതോടെ കുതിച്ചു.
ട്രാക്കില്‍ വേറെയും വിന്‍ഡ് മെഷീനുകള്‍ സ്ഥാപിച്ചിരുന്നു. ഒടുവില്‍ മത്സരം പൂര്‍ത്തിയായപ്പോള്‍ സ്ക്രീനില്‍ 9.45 സെക്കന്‍ഡ് എന്നെഴുതി വന്നു. പിന്നില്‍ ഉണ്ടായിരുന്ന കാറ്റടിക്കുന്ന യന്ത്രത്തിന്റെ സഹായത്തോടെയാണ് ഗാറ്റ്ലിന് വേഗം കൈവരിച്ചത്. അവിടെ കണ്ടുനിന്ന ഏതാനും ജാപ്പനീസ് ആരാധകരുടെ കൈയടിയും ഗാറ്റ്ലിനു ലഭിച്ചു. എന്തായാലും ഗാറ്റ്ലിന് ആശ്വസിക്കാം. അങ്ങനെയെങ്കിലും ബോള്‍ട്ടിനെ കൊമ്പുകുത്തിക്കാനായല്ലോ എന്ന്.!